അമ്മയുടെ അസുഖമെല്ലാം പെട്ടന്ന് മാറട്ടെ! ശാലിനിയ്ക്ക് സ്നേഹ ചുബംനം നല്കി മകന്; വൈറലാവുന്ന ക്യൂട് ചിത്രം
നടി ശാലിനിയ്ക്ക് അടുത്തിടെ ഒരു സര്‍ജറി കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആശുപത്രിയില്‍ ശാലിനിയ്ക്കൊപ്പം, കരുതലോടെ നില്ക്കുന്ന അജിത്തിന്റെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തതാണ്. അതിന് പിന്നാലെ ഇതാ, അമ്മയ്ക്ക് സ്നേഹ ചുംബനം നല്കി ആശ്വസിപ്പിക്കുന്ന മകന്റെ ഫോട്ടോയും.
ശാലിനി അജിത് കുമാര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ശാലിനിയുടെ മുഖം വ്യക്തമല്ല, കിടക്കയില്‍ കിടന്ന അമ്മയുടെ നെറുകില്‍ മകന് ആദ്വിക് കുമാര്‍ ചുംബിയ്ക്കുന്ന ക്യൂട്ട് ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇന്നത്തെ പിക്ചര്‍ ഓഫ് ദ ഡേ ആണിത്, ലവ്ലി എന്നൊക്കെയാണ് ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍.
ശാലിനിയുടെ രോഗ വിവരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. താരപത്നിയ്ക്ക് പെട്ടന്നൊരു സര്‍ജറി ആവശ്യമായി വന്നു, ഷൂട്ടിങ് തിരക്കില്‍ ആയതിനാല്‍ അജിത്തിന് കൂടെ നില്ക്കാന് സാധിച്ചില്ല എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. പിന്നീട് സര്‍ജറി കഴിഞ്ഞ ശാലിനിയ്ക്ക് അടുത്തേക്ക് ഓടിയെത്തിയ അജിത്തിന്റെ ഫോട്ടോയും വൈറലായി.
ബാലതാരമായി സിനിമാ ലോകത്തേക്ക് എത്തിയതാണ് ശാലിനി. ബേബി ശാലിനിയും, ബേബി ശാമിലിയും സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം വാണിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് ശേഷം പഠനത്തിന് വേണ്ടി ചെറിയ ബ്രേക്ക് എടുത്ത ശാലിനി അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശാലിനി – കുഞ്ചാക്കോ ബോബന് ജോഡി മലയാളത്തില്‍ ഹിറ്റായി.
മലയാളത്തിനൊപ്പം തമിഴകത്തും ശാലിനി പെട്ടന്ന് ശ്രദ്ധ നേടി. അമര്‍ക്കളം എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചകിലൂടെയായിരുന്നു അജിത് കുമാറുമായുള്ള പ്രണയം സംഭവിച്ചത്. അതൊരു മനോഹര കാവ്യമായിരുന്നു. വിവാഹത്തോടെ ശാലിനി പൂര്‍ണമായും അഭിനയം ഉപേക്ഷിച്ചു. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പാടെ അകന്ന് മാറി ജീവിയ്ക്കുകയായിരുന്ന ശാലിനി അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമിലും സജീവമായത്.
ശാലിനി ജീവിതത്തിലേക്ക് വന്നതിന് ശേഷം അജിത്തിന്റെ ജീവിതവും പാടെ മാറി എന്നാണ് പറയപ്പെടുന്നത്. മുന്‍പത്തെ വിവാദ നായകനായിരുന്നു അജിത്ത്. അജിത്തിനൊപ്പം അഭിനയിച്ചാല്‍ നടിമാരുടെ പേരില്‍ ഗോസിപ്പ് ഉറപ്പാണെന്ന് വിശ്വസിക്ക താലം ഉണ്ടായിരുന്നു. എന്നാല്‍ ശാലിനി ജീവിതത്തിലേക്ക് വന്നതിന് ശേഷം അടുക്കും ചിട്ടയുമായി എന്നാണ് പറയപ്പെടുന്നത്. അനുഷ്ക, അദ്വിക് എന്നിങ്ങനെയാണ് മക്കളുടെ പേര്.
@All rights reserved Typical Malayali.
Leave a Comment