ഇതൊന്നും കാണാൻ അജിത്തില്ലല്ലോ… മകൻ്റെ മികച്ച വിജയം കാണാൻ ശാലിനി എത്തി.. പക്ഷേ അജിത്ത്…

മക്കളിലേറ്റവും ഭാഗ്യവതി ശ്യാമിലി! മക്കളിലൂടെ അറിയപ്പെടുന്ന അച്ഛന്‍! ശാലിനിയുടെ കുടുംബത്തെക്കുറിച്ച് ശാന്തിവിള ദിനേശ്.ബേബി ശാലിനിയെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിരുന്നു. ആ കുട്ടിയെ ഇപ്പോഴും ആളുകള്‍ക്ക് ഇഷ്ടമാണ്. അതാണ് നിങ്ങളുടെ വീഡിയോയും ഹിറ്റായത്. ശാന്തിവിള ദിനേശായിരുന്നു ശാലിനിയുടെ സിനിമാപ്രവേശനെക്കുറിച്ച് വാചാലനായത്. ശാലിനിയുടെ അച്ഛന്‍ ബാബുവിനെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. സിനിമയുടെ പിന്നാമ്പുറ കഥകള്‍ അറിയാനും, താരങ്ങളെ കാണാനുമെല്ലാം ഏറെയിഷ്ടമായിരുന്നു അദ്ദേഹത്തിന്.santhivila dinesh open talk about shalini and shamlee
കുട്ടിക്കാലം മുതലേ സിനിമയോട് താല്‍പര്യമായിരുന്നു ബാബുവിന്. സിനിമ കാണുന്നത് കൂടാതെ താരങ്ങളെയെല്ലാം കാണാനും പരിചയപ്പെടാനുമെല്ലാം അദ്ദേഹത്തിന് താല്‍പര്യമായിരുന്നു. ഒരു സുഹൃത്താണ് ബാബുവിനെ ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ട് പോയി താരങ്ങളെയെല്ലാം കാണിച്ചത്. എല്ലാത്തിനെയും പോസിറ്റീവായി സമീപിച്ചിരുന്ന അദ്ദേഹം ചെന്നൈയില്‍ തന്നെ സ്ഥിരതാമസമാക്കാനായി തീരുമാനിക്കുകയായിരുന്നു. പറഞ്ഞുവന്നത് ശാലിനിയുടെ അച്ഛനെക്കുറിച്ചാണ്.

ശാന്തിവിള ദിനേശായിരുന്നു ശാലിനിയേയും അച്ഛനേയും കുറിച്ച് സംസാരിച്ചത്. അഭിനയിക്കാനൊക്കെ അവസരം ലഭിച്ചെങ്കിലും അത് നിരസിക്കുകയായിരുന്നു അദ്ദേഹം.ചെന്നൈ ജീവിതത്തിനിടയിലാണ് ആലീസിനെ കണ്ടുമുട്ടിയത്. ഇടയ്ക്ക് നാട്ടിലേക്ക് വന്നപ്പോഴായിരുന്നു അച്ഛന്‍ മരിച്ചുപോയെന്ന് അറിഞ്ഞത്. കൃത്യമായൊരു മേല്‍വിലാസം അറിയില്ലാത്തതിനാല്‍ ആ വിയോഗം ബാബുവിനെ അറിയിക്കാനായിരുന്നില്ല. അതിനിടയില്‍ ആലീസ് തന്റെ പ്രണയം വീട്ടില്‍ അവതരിപ്പിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും വിവാഹിതരായത്.ശാലിനിയുടെ ജനനത്തോടെ ബാബുവിന്റെ ജീവിതം മാറിമറിയുകയായിരുന്നു. പാട്ടും ഡാന്‍സുമൊക്കെയായി നല്ല ആക്റ്റീവായിരുന്നു. ആരെന്ത് പറഞ്ഞാലും ചെയ്യുമായിരുന്നു. എല്ലാവരുമായും പെട്ടെന്ന് അടുക്കും. വ്യത്യസ്തമായൊരു ഹെയര്‍ കട്ടായിരുന്നു ശാലിനിയുടേത്. യാദൃശ്ചികമായാണ് ശാലിനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മുന്‍നിര താരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ശാലിനിയുടേത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. തിരക്കിട്ട ഷെഡ്യൂളുകളില്‍ ശാലിനിക്കൊപ്പം കൂട്ട് പോയത് അച്ഛന്‍ ബാബുവായിരുന്നു. 75 രൂപ വാടക നല്‍കിയിരുന്ന വീട്ടില്‍ നിന്നും അദ്ദേഹം 7 ലക്ഷം രൂപ മുടക്കി സ്വന്തമായി വീട് വാങ്ങിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ വിലയുണ്ട് ഇന്ന് ആ വീടിന്.റിച്ചാര്‍ഡിന് അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അമ്മ തനിച്ചാവുമെന്നതിനാല്‍ അഭിനയിക്കാന്‍ വിട്ടിരുന്നില്ല. ഞങ്ങളുടെ വീട്ടിലെ ഭാഗ്യവതിയായ കുട്ടി ആരാണെന്ന് ചോദിച്ചാല്‍ അത് ശ്യാമിലിയാണെന്നാണ് ബാബു പറയുക. സമ്പന്നതയിലാണ് ശ്യാമിലി പിറന്നത്. അധികം വൈകാതെ ചേച്ചിയെപ്പോലെ തന്നെ അനിയത്തിക്കും അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. 8 വര്‍ഷത്തിന് ശേഷം ശാലിനി ബ്രേക്കെടുത്തിരുന്നു. ആ സമയം മുതലാണ് ശ്യാമിലി സജീവമായത്. ചേച്ചിയെ പോലെ തന്നെ മിടുമിടുക്കിയായിരുന്നു ശ്യാമിലിയും. സംവിധായകന്‍ പറയുന്നതെല്ലാം അതേപോലെ കാണിക്കുമായിരുന്നു ശ്യാമിലി. മണിരത്‌നം ചിത്രമായ അഞ്ജലിയിലൂടെയുള്ള അരങ്ങേറ്റത്തിന് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിലൂടെ നാഷണല്‍ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ലഭിക്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *