ഞാൻ പുണ്യം ചെയ്തവളാണ് …കുടുംബമാണ് ജീവിതം.!! ഇത് എന്റെ ലോകം എന്റെ സ്വർഗം
മലയാളികളുടെ പ്രിയപ്പെട്ട താര സുന്ദരിയാണ് ഷംന കാസിം. ഡാൻസർ ആയി സിനിമയിലേക്ക് കടന്ന് വന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായ ഷംന മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരമാണ്. മറ്റുള്ള ഇൻഡസ്ട്രികളിൽ ഷംന അറിയപ്പെടുന്നത് പൂർണ്ണ എന്ന പേരിലാണ്. അഭിനയത്തെക്കാൾ ഉപരി ഷംനയുടെ ഡാൻസിനാണ് ആരാധകർ കൂടുതൽ.
മുൻപ് ഷംനയുടെ ഡാൻസ് ഇല്ലാത്ത ഒരു അവാർഡ് ഷോകൾ പോലും ഉണ്ടാക്കാറില്ലായിരുന്നു. അഭിനയത്തേക്കാളും താരം ആസ്വദിക്കുന്നതും തന്റെ ഡാൻസിങ് കരിയർ തന്നെയാണ്. കഴിഞ്ഞ വർഷം ആണ് താരം വിവാഹിതയായത്. ജെ ബി എസ് ഗ്രൂപ്പ് ഫൌണ്ടറും സി ഇ ഒ യുമായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം കഴിച്ചിരുന്നത്. വർഷങ്ങളായി ദുബായിൽ ബിസിനസ് ചെയ്ത് വരുന്ന ഒരു പ്രവാസി ബിസിനസ്‌മാൻ ആണ് ഷാനിദ്.
@All rights reserved Typical Malayali.
Leave a Comment