ഒരു മാസം കഴിഞ്ഞു, ഞങ്ങള്‍ രണ്ട് പേരും ആശുപത്രിയിലായിരുന്നു; ആ ബാഡ് ഡെയ്സിനെ കുറിച്ച് ഷംന കാസിം, ഇപ്പോള്‍ ഞങ്ങള്‍ ഓകെയാണ്!
നടി എന്നതിനപ്പുറം കഴിഞ്ഞ കുറച്ചു കാലങ്ങളായി ഷംന കാസിം ഡാന്‍സര്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. മലയാളത്തില്‍ ഷംനയ്ക്ക് അര്‍ഹിയ്ക്കുന്ന അംഗീകാരം കിട്ടാതെയായപ്പോഴാണ് താരം അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയത്. തമിഴിലും തെലുങ്കിലും അഭിനയ പ്രാധാന്യമുള്ള നല്ല വേഷങ്ങള്‍ ലഭിച്ചു. പൂര്‍ണ എന്ന പേരില്‍ അവിടത്തുകാരുടെ പ്രിയപ്പെട്ടവളായി മാറിയ ഷംന കാസിം അപ്പോഴും കൂടുതല്‍ ശ്രദ്ധ നല്‍കിയത് ഡാന്‍സിന് തന്നെയായിരുന്നു.
ഇപ്പോള്‍ വിവാഹം കഴിഞ്ഞ്, കുഞ്ഞൊക്കെ ജനിച്ചതിന് ശേഷം അല്പം ബിസിയായി എങ്കിലും ഡാന്‍സ് ഷോകള്‍ കിട്ടുന്ന സ്റ്റേജുകള്‍ വിടാറില്ല. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ച് ഷംന സ്ഥിരം ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഷംന പറയുന്നത് ഒരു ബാഡ് ന്യൂസ് ആണ്. ഒരു മാസം മുന്‍പ് താനും മകനും ദുബായില്‍ പോയ സമയത്ത്, പനി പിടിച്ച് ഒരുമിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷംന അറിയിച്ചത്.
‘ഇങ്ങനെ ഒരു ദിവസം കൂടെ എനിക്ക് വന്നു. ഞാനും ഹംദുവും ഒരുമിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ഇത് സംഭവിച്ചിട്ട് ഒരുമാസം ആയി. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും പൂര്‍ണമായും ഓകെയാണ്. പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി. കാരണം, ആ സമയത്ത് ഞാനൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചപ്പോള്‍ എന്ത് പറ്റി എന്ന് അന്വേഷിച്ചും, പ്രാര്‍ത്ഥിച്ചും ഒരുപാട് കമന്റുകള്‍ വന്നിരുന്നു. അതെ, ഞങ്ങള്‍ രണ്ട് പേരും ഓകെയാണ്.’
‘ദുബായിലായിരുന്നു ഞങ്ങള്‍. ആസ്റ്റര്‍ ഹോസ്റ്റലില്‍ ആണ് അഡ്മിറ്റ് ആയത്. മമ്മിയുണ്ടായിരുന്നു കൂടെ. ഹോസ്പിറ്റലിലുള്ള എല്ലാ ജീവനക്കാര്‍ക്കും, പ്രത്യേകിച്ച് എന്നെയും ഹംദുവിനെയും പരിചരിച്ച നഴ്സുമാര്‍ക്കും ഒരുപാട് നന്ദി. ചിലപ്പോള്‍ അങ്ങനെയാണ്, ചില മോശം ദിവസങ്ങള്‍ ഉണ്ടാവും. ദുബായില്‍ ഇപ്പോള്‍ ഭയങ്കര ചൂടാണ്. കുറേ ഫീവര്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാവരും കരുതലോടെ ഇരിക്കുക’- ഷംന കാസിം പറഞ്ഞു.
ദുബായ് ബെയ്സ്ഡ് ബിസിനസ്സ് മാനായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം ദുബായിലും, ഇങ്ങ് നാട്ടിലുമായി ഷട്ടിലടിക്കുകയാണിപ്പോള് ഷംന. ആ വിശേഷങ്ങള്‍ എല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഷംനയുടെ കുടുംബമാണെങ്കിലും ഷാനിദിന്റെ കുടുംബമാണെങ്കിലും മതവിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരാണ്, എന്നാലും ഷംന തന്റെ കരിയറുമായി മുന്നോട്ട് പോകുന്നതില്‍ ഷാനിദിന്റെ പൂര്‍ണ സമ്മതവും പിന്തുണയുമുണ്ട്. വിവാഹത്തിന് ശേഷം അഭിനയവും ഡാന്‍സും തുടര്‍ന്ന താന്‍ കാസിം പൂര്‍ണ ഗര്‍ഭിണിയായിരുന്നപ്പോഴും സ്റ്റേജ് ഷോകള്‍ ചെയ്തത് ആ പിന്തുണ കൊണ്ടാണ് എന്ന് നടി പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment