ഷംനാ കാസിമിനെ തേടി വീണ്ടും വിശേഷ വാര്‍ത്ത..! പ്രിയപ്പെട്ടവളെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് ഭര്‍ത്താവ്..!! കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് വിശേഷം അറിയിച്ചു..!!
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം ശ്രദ്ധ നേടിയ താരമാണ് ഷംന കാസിം. അഭിനയത്തിന് പുറമെ നൃത്തത്തിലും സ്റ്റേജ് ഷോകളിലും സജീവമായ നടിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ദുബായി ബെയ്‌സ്ഡ് ബിസിനസ്സുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയ്ക്ക് മെഹറ് ചാര്‍ത്തിയത്. ഇപ്പോഴിതാ വിവാഹത്തിന് വരന്‍ വധുവിന് നല്‍കിയ സമ്മാനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നു.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുപ്പത് കോടിയുടെ സമ്മാനമാണത്രെ ഷംനയ്ക്ക് ഷാനിദ് നല്‍കിയത്. 1.3 കോടിയുടെ സ്വര്‍ണം ആണ് ഒരു സമ്മാനം. ഇതിന് പുറമെ ഇരുപത്തിയഞ്ച് കോടി വിലമതിയ്ക്കുന്ന കാറും ബംഗ്ലാവും സമ്മാനമായി നല്‍കി എന്നും കേള്‍ക്കുന്നു. ആകെ മൊത്തം 30 കോടിയായി എന്നാണ് കണക്കുകള്‍. എന്നാല്‍ ഇതിനൊന്നും അടിസ്ഥാനമില്ല. വാര്‍ത്തകളോട് നടിയോ നടിയോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.
ഷംന കാസിമിന്റെ വിവാഹം കേരളക്കര കാത്തിരുന്ന ഒന്നായിരുന്നു. നേരത്തെ നടിയെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയ വാര്‍ത്ത വൈറലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ച ആളെ അറസ്റ്റ് ചെയ്യാന്‍ ഷംന തന്നെയാണ് മുന്നോട്ട് വന്നത്. അതിന് ശേഷം വിവാഹത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് പേടിയാണ് എന്നായിരുന്നു നടിയുടെ പ്രതികരണം.
@All rights reserved Typical Malayali.
Leave a Comment