മമ്മൂക്കയെ അങ്ങിനെ പറയാൻ പാടില്ല”! മോഹൻലാലുമായി പഴയ ബന്ധം ഇപ്പോഴുമുണ്ട്; നടൻ ശങ്കർ പറയുന്നു
മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് മോഹൻലാൽ എന്ന നായകനെ മാത്രം ആയിരുന്നില്ല, ശങ്കർ എന്ന എൺപതുകൾ അടക്കിവാണ നായകന്റെ പിറവി കൂടി ആയിരുന്നു. 1980കളിൽ മോഹൻലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങൾ മലയാളത്തിൽ വിജയിച്ചിരുന്നു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും നടൻ മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ചും നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുകയാണ്.
“ഞാൻ ഒരു ബ്രേക്ക് എടുത്തതാണ്, ഇപ്പോൾ നല്ല സിനിമകൾ ചെയ്യാൻ ഉള്ള പ്ലാനിലാണ്. ഉടനെ ഒരെണ്ണം വരും. മോഹൻലാലുമായിട്ട് നല്ലൊരു ബന്ധം ഇപ്പോഴും ഉണ്ട്. ഇടയ്ക്കൊക്കെ കാണാറുണ്ട്. ലണ്ടനിൽ വരുമ്പോൾ കാണും, അങ്ങിനെ ഏതേലും അവസരത്തിൽ ഒക്കെ കാണാറുണ്ട്. ഞാൻ പുതിയ സിനിമകളിൽ അവസാനം കണ്ടത് ആടുജീവിതം ആണ്. സമയം കിട്ടുന്നില്ല സിനിമകൾ കാണാൻ.
സിനിമ വളർന്നു, ബഡ്‌ജറ്റ് ആയാലും ടെക്‌നിക്കലി ആയാലും സിനിമ വളർന്നു. അന്നത്തെ കാലത്ത് അത്രയും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും നല്ല സിനിമകൾ ഇറങ്ങിയിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഒക്കെ അതുപോലെ ഒരു നല്ല സിനിമയാണ്. ഇന്നും ആളുകൾ അതേക്കുറിച്ച് പറയുന്നില്ലേ. പടയോട്ടം എന്ന സിനിമ എത്ര കോടികൾ ചിലവാക്കി എടുത്തതാണ് എന്നറിയോ. ഇനിയും കുറെ കഴിയുമ്പോൾ ഇനിയും മാറ്റങ്ങൾ സിനിമയിൽ വരും.
മമ്മൂക്കയ്ക്ക് എതിരെ ഉണ്ടായ സൈബർ ആക്രമണം അടുത്താണ് ഞാൻ ശ്രദ്ധിച്ചത്. അദ്ദേഹം ഒരു മഹാനായ നടനാണ്. മലയാള സിനിമയുടെ അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ എവിടെയോ നിൽക്കുന്ന ഒരു നടനാണ്. അദ്ദേഹത്തെ കുറിച്ച് മോശമായി ഒന്നും പറയാൻ പാടില്ല. ഞാൻ സംവിധാനം ചെയ്ത ചിത്രം ഉടനെ റിലീസ് ചെയ്യും. എല്ലാം പുതുമുഖങ്ങൾ ആണ്. പാൻ ഇന്ത്യൻ സിനിമയാണ് അത്.
20 ദിവസം ഷൂട്ട് ചെയ്ത സിനിമകൾ നൂറു ദിവസം ഒക്കെ ഓടിയിട്ടുണ്ട്. ഇന്നത്തെ ടിക്കറ്റ് റേറ്റും വ്യത്യസം അല്ലെ. മഞ്ഞിൽ വിരിഞ്ഞ പൂവ് ഇന്ന് ഇറങ്ങിയെങ്കിൽ നൂറു കോടി കിട്ടിയേനെ. അന്ന് അത് ഒരു കോടി കിട്ടിയ സിനിമയാണ്. ഞാൻ ലണ്ടനിൽ ആണ് താമസം” ശങ്കർ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment