പോലീസിന് നാണക്കേടുണ്ടാക്കി, മാങ്ങാ കള്ളൻ്റെ ജോലി തെറിക്കും; മാങ്ങാ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടും
പോലീസിന് നാണക്കേടുണ്ടാക്കി, മാങ്ങാ കള്ളൻ്റെ ജോലി തെറിക്കും മാങ്ങാ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടും.സംസ്ഥാന പോലീസ് സേനയ്ക്കാകെ നാണക്കേണ്ട് ഉണ്ടാക്കിയ കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോ,ഷ,ണ,ക്കേ,സ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചു.കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോ,ഷ,ണ,ക്കേ,സ്.പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടേക്കും.പിരിച്ചുവിടൽ നടപടികൾ ആഭ്യന്തര വകുപ്പ് ആരംഭിച്ചു.കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോ,ഷ,ണ,ക്കേ,സ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടേക്കും. പിരിച്ചു വിടലിന് മുന്നോടിയായി ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫിസറായ പി വി ഷിഹാബിനെയാണ് പിരിച്ചു വിടുന്നതിനു മുന്നോടിയായുള്ള നടപടികൾ ആഭ്യന്തര വകുപ്പ് ആരംഭിച്ചത്.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പിരിച്ചു വിടൽ നടപടികൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് ഷിഹാബിന് നോട്ടീസ് നൽകി. ഈ നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ മറുപടി നൽകണം. ഇതിന് ശേഷമാകും പിരിച്ച് വിടൽ നടപടി. ഇയാൾക്കെതിരെ മാങ്ങാ മോ,ഷ,ണം കൂടാതെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ട്. ഇതും പിരിച്ചു വിടലിന് കാരണമായിട്ടുണ്ട്.സംസ്ഥാന വ്യാപകമായി ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരെ സർവീസിൽ നിന്നും പിരിച്ച് വിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയിൽ മാങ്ങാ മോഷണക്കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെയും നടപടി ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ മുണ്ടക്കയത്തെ പഴക്കടയിൽ നിന്ന് മാങ്ങാ മോഷ്ടിക്കുകയായിരുന്നുവെന്നാണ് കേസ്.
മാങ്ങാ മോ,ഷ,ണം പോയതിനെ തുടർന്നു കട ഉടമ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയത് പോലീസുകാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ, കട ഉടമ പിന്നീട് പരാതി പിൻവലിച്ചിരുന്നു. എന്നാൽ, പോലീസിനു നാണക്കേടുണ്ടാക്കിയ വിഷയത്തിൽ കർശന നടപടിയുമായി തന്നെ പോലീസ് നീങ്ങുകയാണ്.
@All rights reserved Typical Malayali.
Leave a Comment