‘ഇന്റിമേറ്റ് സീനുകൾ അഭിനയിച്ചാൽ വിനീതേട്ടൻ എന്നെ കൊല്ലും’.. വിനീത് പറഞ്ഞ കാര്യത്തെ കുറിച്ച് ശിവദ പറയുന്നു
ഇനി നീ എന്നെങ്കിലും സിനിമയില്‍ ഇന്റിമേറ്റ് സീന്‍ അഭിനയിച്ചാല്‍ അവിടെ വന്ന് തല്ലും എന്ന് അദ്ദേഹം പറഞ്ഞു, ഇപ്പോള്‍ റൊമാന്റിക് സീനില്‍ ഞാന്‍ കൂളായി ചെയ്യും എന്ന് ശിവദ.ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര ഇന്‍ഹിബിഷന്‍ ആയിരുന്നു. ഇപ്പോള്‍ ആണെങ്കില്‍ ഞാന്‍ വളരെ കൂളായി ചെയ്യും. അന്ന് അത് എങ്ങിനെ ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു, ഭയങ്കര ജാള്യത തോന്നി. ഇപ്പോള്‍ കാണുമ്പോഴും , അയ്യേ ഇതെന്താണ് ചെയ്യുന്നത് എന്ന് തോന്നും.മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇന്ന് ശിവദ. മഞ്ജു വാര്യര്‍ക്കും ജയസൂര്യയ്‌ക്കൊപ്പവും അഭിനയിച്ച മേരി ആവാസ് സുനോ എന്ന ചിത്രമാണ് ശിവദയുടെ അടുത്ത ചിത്രം. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ ഏറ്റവും ആദ്യം ചെയ്ത മ്യൂസിക്കല്‍ ആല്‍ബത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി.കേരളക്കര ഏറ്റെടുത്ത മഴ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെയാണ് ശിവദയുടെ തുടക്കം. നടന്‍ കൂടെയായ വിനീത് കുമാറാണ് ആല്‍ബം സംവിധാനം ചെയ്തിരുന്നത്. ആ ആല്‍ബത്തില്‍ തനിയ്ക്ക് ഇന്റിമേറ്റ് സീന്‍ ഒന്നും അഭിനയിക്കാന്‍ കഴിയില്ലായിരുന്നു എന്നും, അതിന് ഓഒരുപാട് വഴക്ക് കേട്ടിട്ടുണ്ട് എന്നും ശിവദ പറയുന്നു.
അനീഷ് ഉപാസന വഴിയാണ് ഞാന്‍ വിനീതേട്ടനെ കാണുന്നത്. അന്ന് ഞാന്‍ വീഡിയോ ജോക്കി ആയിരുന്നു. ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്ന ചില നല്ല ഓര്‍മകള്‍ ആ ആല്‍ബം ഷൂട്ടിന്റെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന് ശിവദ ഓര്‍ക്കുന്നു.ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര ഇന്‍ഹിബിഷന്‍ ആയിരുന്നു. ഇപ്പോള്‍ ആണെങ്കില്‍ ഞാന്‍ വളരെ കൂളായി ചെയ്യും. അന്ന് അത് എങ്ങിനെ ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു, ഭയങ്കര ജാള്യത തോന്നി. ഇപ്പോള്‍ കാണുമ്പോഴും , അയ്യേ ഇതെന്താണ് ചെയ്യുന്നത് എന്ന് തോന്നും.
അന്ന് ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ മടിച്ച് നിന്നപ്പോള്‍ വിനീതേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മയുണ്ട്. ‘ഇനി നീ ഏതെങ്കിലും സിനിമയില്‍ ഇന്റിമേറ്റ് ചെയ്യുന്നത് കണ്ടാല്‍ ഞാന്‍ അവിടെ വന്ന് തല്ലും’ എന്ന്. ഇങ്ങനെയാണോ ചെയ്യുന്നത് എന്ന് ചോദിച്ച് ഒരുപാട് വഴക്കുകള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഓരോ തവണ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോഴും വിനീതേട്ടനെ ഓര്‍ക്കും.
@All rights reserved Typical Malayali.
Leave a Comment