32 വയസ്സേ ഉള്ളൂ! ഒരാഴ്ച മുൻപേ വരെ ആടിപ്പാടി നടന്നവൾ, കഴിഞ്ഞദിവസം വരെ ആക്റ്റീവ്; ശോഭിതയുടെ വേർപാട്
കന്നഡ നടി ശോഭിത ശിവണ്ണയുടെ മരണം വിശ്വസിക്കാൻ ആകാതെ സുഹൃത്തുക്കളും ആരാധകരും. ഹൈദരാബാദിലെ കൊണ്ടാപൂരിലെ അപ്പാർട്ട്മെൻ്റിൽ നിന്നുമാണ് മരിച്ച നിലയിൽ ശോഭിതയെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല എങ്കിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച ശോഭിത സോഷ്യൽ മീഡിയയിലും സജീവമായ വ്യക്തി. എപ്പോഴും ചിരിച്ച് ആക്റ്റീവ് ആയി മാത്രം കണ്ടിട്ടുള്ള ആളാണ് ശോഭിത. ഇക്കഴിഞ്ഞ ആഴ്ച കൂടി ആടിപ്പാടി നടന്നവൾ, കഴിഞ്ഞ ദിവസം കൂടി സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയവൾ എന്തിനു ഇത്രവേഗം മരണത്തെ വരിച്ചു എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ.
ഒരാഴ്ച മുൻപേ വരെ സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റുകൾ എല്ലാം ഇപ്പോൾ ആരാധകർ കുത്തിപ്പൊക്കുകയാണ്. നമ്മുടെ മുൻപിൽ ചിരിച്ചും കളിച്ചും നിൽക്കുന്ന ആളുകൾ യഥാർത്ഥ ജീവിതത്തിൽ പല വിധ വിഷയങ്ങളിലൂടെ കടന്നു പോകുന്നതാണ് എന്ന് ഒരാൾ കമന്റ് ചെയ്യുമ്പോൾ മറ്റൊരാൾ അവരുടെ വ്യക്തി ജീവിതത്തെകുറിച്ചാണ് സംസാരിക്കുന്നത്.
വളരെ കഴിവുകളുള്ള ഒരു നടി ആയിരുന്നു എന്നാണ് സഹപ്രവർത്തകർ കമന്റുകൾ പങ്കിടുന്നത്. ടെലിവിഷൻ സീരിയലുകൾക്ക് പുറമെ ചലച്ചിത്രങ്ങളിലും സജീവ സാന്നിധ്യം ആയിരുന്നു ശോഭിത. എറഡോണ്ട്ല മൂരു, എടിഎം: അറ്റംപ്റ്റ് ടു മർഡർ, വന്ദന എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ കന്നഡ സിനിമകളിൽ ശോഭിത അഭിനയിച്ചിട്ടുണ്ട്. ഗാലിപാത, മംഗള ഗൗരി തുടങ്ങിയ ടിവി സീരിയലുകളിലും അവർ നിറസാന്നിധ്യമായിരുന്നു.
1992 സെപ്തംബർ 23ന് ബെംഗളൂരുവിൽ ജനിച്ച ശോഭിത ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായിരുന്നു. ബാഡ്വിൻ ഗേൾസ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശോഭിത ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (NIFT) നിന്ന് ഫാഷൻ ഡിസൈനിംഗിൽ ആണ് ബിരുദം നേടിയത്.
2015-ൽ പുറത്തിറങ്ങിയ രംഗിതരംഗ എന്ന കന്നഡ ചിത്രത്തിലൂടെയാണ് അവർ അഭിനയ രംഗത്തേക്ക് എത്തിയത്. , അത് കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. യു-ടേൺ, K.G.F: ചാപ്റ്റർ 1, K.G.F: ചാപ്റ്റർ 2 എന്നിവയുൾപ്പെടെ നിരവധി വിജയകരമായ കന്നഡ ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്നു കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന തുടങ്ങി നിരവധി ജനപ്രിയ സിനിമകളിൽ ശോഭിത ശിവണ്ണ പ്രവർത്തിച്ചിട്ടുണ്ട്. ഗാലിപാത, മംഗള ഗൗരി, കോഗിലെ, ബ്രഹ്മഗന്തു, കൃഷ്ണ രുക്മിണി, തുടങ്ങിയ ടിവി സീരിയലുകളിലും തിളങ്ങി.
@All rights reserved Typical Malayali.
Leave a Comment