നടന്‍ സിബി തോമസ് ഇനി ശരിക്കും ഡിവൈഎസ്പി കാസര്‍ഗോഡുകാരുടെ അഭിമാനം

നടൻ സിബി തോമസ് ഇനി ഡിവൈഎസ്പിയാകും; സിനിമയിലല്ല, ജീവിതത്തിൽ.പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തിന്‍റെ കുപ്പായവും അണിഞ്ഞിരുന്നു.
ദീലിഷ് പോത്തന്‍റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് സിബി അഭിനയ രംഗത്തേക്ക് എത്തുന്നത്.ചിത്രത്തില്‍ സിബി ചെയ്ത വേഷം ഏറെ ജനശ്രദ്ധ നേടിയിരുന്നു.പഠനകാലത്ത് യൂണിവേഴ്സിറ്റി തല മത്സരങ്ങളിൽ നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.കാസർകോട്: സിനിമ നടനും പോലീസ് ഓഫീസറുമായ സിബി തോമസിന് സ്ഥാനകയറ്റം.വയനാട് വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി ആയാണ് നിയമനം. നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്. ചലച്ചിത്ര താരം കൂടിയായ സിബി തോമസ് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയിരുന്നു.ദീലിഷ് പോത്തന്‍റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് സിബി അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ സിബി ചെയ്ത വേഷം ഏറെ ജനശ്രദ്ധ നേടിയിരുന്നു. തുടർന്ന്, പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തിന്‍റെ കുപ്പായവും അണിഞ്ഞിരുന്നു. പഠനകാലത്ത് യൂണിവേഴ്സിറ്റി തല മത്സരങ്ങളിൽ നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ സിബി, ലീല തോമസ്- എ.എം. തോമസ് ദമ്പതികളുടെ മകനാണ്. രസതന്ത്രത്തിൽ ബിരുദധാരിയായിരുന്നു. പൂനെ സിനിമ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോട്ടോഗ്രാഫിയിൽ പഠിക്കാൻ അവസരം കിട്ടിയെങ്കിലും തുടർന്ന് പഠിക്കാനായില്ല. പിന്നീട് പരീക്ഷയെഴുതി പോലീസ് ഓഫീസർ ആയപ്പോൾ കൊച്ചി പാലാരിവട്ടം, കണ്ണൂർ ചൊക്ലി, കാസർകോട് ആദൂർ സ്റ്റേഷനുകളിൽ സി.ഐ. ഉദ്യോഗമണിഞ്ഞു. സിബി തോമസ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കുറ്റസമ്മതം’ എന്ന നോവലിന് മലയാള പുരസ്കാരം ലഭിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയാണ്. ഭാര്യ: ജോളി എലിസബത്ത്, മക്കൾ: ഹെലൻ, കരോളിൻ, എഡ്വിൻ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *