ബാത്‌റൂമിൽ ഇരുന്ന് അലറി കരയും. ഭർത്താവുമായി അകന്നു
വേറിട്ട ശബ്ദത്താല്‍ മലയാളികളുടെ മനസിലിടം നേടിയ ഗായികയാണ് സയനോര. ശക്തമായ നിലപാടുകളിലൂടെയും തന്റേതായ ഇടം കണ്ടെത്തിയ ഗായിക. ബോഡി ഷെയ്മിങ്ങിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമെല്ലാം തന്റെ നിലപാടുകള്‍ സയനോര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. നമ്മുടെ ശരീരഘടനയെയോ വസ്ത്രധാരണത്തെയോ ആളുകള്‍ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നും നമുക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നതാണ് പ്രധാനമെന്നും സയനോര പറഞ്ഞിരുന്നു.ഒരിക്കല്‍ ശരീരത്തെ ഒരുപാട് വെറുത്തിരുന്ന ആളായിരുന്നു ഞാന്‍. അതിനിടയാക്കിയ സാഹചര്യങ്ങള്‍ വേദനാജനകവും. അന്ന് അഞ്ചിലോ ആറിലോ ആയിരുന്നു. എന്റെ അടവുകള്‍ വൃത്തിയുള്ളതാണെന്ന് പറഞ്ഞ് സ്‌കൂളിലെ പരിപാടിക്ക് മാഷ് ആദ്യം സെലക്ട് ചെയ്തത് എന്നെയായിരുന്നു
പക്ഷെ വെളുത്തനിറമില്ലെന്ന് പറഞ്ഞാണ് എന്നെ മാറ്റിനിര്‍ത്തിയത്. ബാക്കി കുട്ടികളെല്ലാം വെളുത്തിട്ടാണ് അതിനാല്‍ സയനോരയെ മേക്കപ്പിട്ട് അവര്‍ക്കൊപ്പം നിര്‍ത്താനാവില്ലെന്നാണ് അധ്യാപിക പറഞ്ഞ ന്യായം
സയനോരക്ക് പറ്റിയ മേക്കപ്പില്ലെന്ന വാക്ക് ഒരു അഞ്ചുവയസ്സുകാരിയില്‍ ഏല്‍പിച്ച മുറിവിന്റെ നീറ്റല്‍ ചെറുതായിരുന്നില്ല. ഒരുപക്ഷെ എന്നെ ഉള്‍വലിഞ്ഞ സ്വഭാവക്കാരിയാക്കിയതിലും എന്നിലെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയതിലും ഈ വാക്കുകള്‍ വഹിച്ച പങ്ക് നിസാരമല്ല.നുഷ്യര്‍ വൈവിധ്യങ്ങളുള്ളവരാണെന്നും അധ്യാപിക പറഞ്ഞത് തെറ്റാണെന്നും തോന്നിപ്പിക്കാനുള്ള തിരുത്തല്‍ വചനങ്ങളും ആരില്‍ നിന്നുമുണ്ടായില്ല’ എന്നാണ് താൻ നേരിട്ട ബോഡി ഷെയ്മിങിനെ കുറിച്ച് സംസാരിച്ച് സയനോര മുമ്പൊരിക്കൽ പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment