എന്റെ കൂടെപിറപ്പ് എന്റെ ദൈവമായ നിമിഷത്തെ കുറിച്ച് ഒരു അനുജന്റെ കുറിപ്പ് വൈറൽ

ജീവിതത്തിൽ ഏതു പ്രതിസന്ധികളിലും ഒപ്പം നിൽക്കുന്നവരിൽ മുൻപന്തിയിലാണ് നമ്മുടെ കൂടെപ്പിറപ്പുകൾ. ശരിക്കും പ്രായത്തിൽ മൂത്തത് ചേച്ചി ആണെങ്കിൽ അമ്മ കഴിഞ്ഞാൽ അനിയന്മാർക്കും, അനിയത്തിമാർക്കും കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നതും ചേച്ചി അമ്മയാവും. അത്തരത്തിൽ ജീവൻ്റെ ജീവനായ ഒരു ചേച്ചിയുടെയും അനുജൻ്റെയും സ്നേഹത്തിൻ്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ലുക്കേമിയ ബാധിച്ച അനിയനൊപ്പം താങ്ങും തണലുമായി നിന്ന ചേച്ചിയെ കുറിച്ചുള്ള അനുജൻ്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.വൈറലായ അനുജൻ്റെ കുറിപ്പ് ഇങ്ങനെ: ‘ വരണ്ട ചുമ കാരണം ഞാൻ 2018-ൽ ആണ് ആശുപത്രിയിലെത്തുന്നത്. കാലാവസ്ഥയുടെയോ അല്ലെങ്കിൽ ഇൻഫെക്ഷൻ്റെയോ മറ്റോ ആകുമെന്ന് കരുതി ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് എത്തിയത്. എന്നാൽ വിശദമായ പരിശോധന റിപ്പോർട്ടിൽ എനിക്ക് ലുക്കിമിയ സ്ഥിരീകരിച്ചു.ഇത് അറിഞ്ഞതു മുതൽ ഞാനാകെ തളർന്നുപോയി. എൻ്റെ ആയുസ്സ് എണ്ണപ്പെട്ടതു പോലെയൊക്കെ തോന്നി തുടങ്ങി. ജീവിതം അവസാനിക്കാൻ പോകുന്നു എന്ന ചിന്ത മനസിനെ അലട്ടിക്കൊണ്ടിരുന്നു. ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ മാതാപിതാക്കളോട് ഞാൻ കാര്യങ്ങൾ വിളിച്ചു പറഞ്ഞു.ഇത് കേട്ടപാടെ അവർ പാഞ്ഞെത്തി.ശേഷം അവർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
എന്നെ കണ്ടതും എൻ്റെ സഹോദരി ചിരിച്ചുകൊണ്ട് എൻ്റെ അടുത്തേക്ക് ഓടിയെത്തി. ചിരിച്ചു നിൽക്കുന്ന ചേച്ചിയുടെ കണ്ണിൽ നിന്നും തുരുതുരാ കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു. വീട്ടിലെത്തി ചേച്ചി 24 മണിക്കൂറും എനിക്കൊപ്പമുണ്ടായിരുന്നു.എന്ന പരിപാലിക്കാൻ ഒരുപാട് ശ്രദ്ധിച്ചു. ഇടയ്ക്കിടയ്ക്ക് എനിക്ക് കീമോതെറാപ്പി ചെയ്യേണ്ടതായി വന്നിരുന്നു.ഇത്രത്തോളം വേദന നിറഞ്ഞ നിമിഷം ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല. ഒരു തവണ കീമോ കഴിയുമ്പോഴും വേദന സഹിക്കാൻ ഒരുപാട് പ്രയാസപ്പെട്ടു. വേദന കടിച്ചമർത്തി കരച്ചിലടക്കി. ഇടയ്ക്കിടയ്ക്ക് ഛർദ്ദിച്ചുകൊണ്ടിരുന്നു. ഇതെല്ലാം കണ്ണുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു എൻ്റെ ചേച്ചി. ട്രീറ്റ്മെൻ്റ് നടന്നുകൊണ്ടിരുന്നപ്പോഴാണ് എന്നെ വീണ്ടും വിഷമത്തിൻ്റെ വലിയ ആഴത്തിലേക്ക് മറ്റൊരു സങ്കടം തള്ളിവിട്ടത്.

എൻ്റെ മുടിയെല്ലാം നഷ്ടപ്പെട്ട് ഞാൻ കഷണ്ടിയായി. ഇതോടെ എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായി. സമാധാനിപ്പിക്കാൻ വന്ന ചേച്ചിയെ പോലും ദേഷ്യം കൊണ്ട് ഞാൻ ആട്ടി പായിച്ചു. എൻ്റെ കയ്യിൽ നിന്നും എത്ര ദേഷ്യം വന്നാലും അവൾ എൻ്റെ കൈപിടിച്ച്,ഞാൻ ഉണ്ട് എന്ന് പറയുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം എനിക്ക് ലഭിച്ചുകൊണ്ടിരുന്നു. എൻ്റെ മുടിയെല്ലാം പോയത് എന്നെ സംബന്ധിച്ച് ഒരുപാട് സങ്കടം നൽകുന്ന ഒന്ന് തന്നെയായിരുന്നു. ഒരു ദിവസം ഞാൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി.എൻ്റെ ജീവൻ്റെ ജീവനായ ചേച്ചി തലമൊട്ടയടിച്ച് എൻ്റെ മുൻപിൽ നിൽക്കുന്നു. മുടിയെല്ലാം നീക്കിയ ചേച്ചിയോട് നീ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചു. ഞാൻ കരഞ്ഞു. എൻ്റെ അനിയന് നഷ്ടമായത് എനിക്ക് വേണ്ട എന്നാണ് എൻ്റെ ചേച്ചി മറുപടി നൽകിയത്. എൻ്റെ രോഗാവസ്ഥയിൽ എന്തിനും അവൾ എന്നോടൊപ്പം ഉണ്ടാകും എന്ന ബോധം എന്നിൽ ഉണ്ടായിത്തുടങ്ങി. എൻ്റെ കീമോ സമയത്തും അല്ലാതെയും 24 മണിക്കൂറും എനിക്കൊപ്പമുണ്ടായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *