സ്വര്ണക്കടയിൽ ഇരുന്ന കരയുന്ന വൃദ്ധനോട് കാര്യം ചോദിച്ച യുവാവ് പൊട്ടികരഞ്ഞു പോയി പിന്നെ യുവാവ് ചെയ്തത്

പെങ്ങളുടെ കല്യാണത്തിന്റെ സ്വർണം എടുത്തു വണ്ടിയുമായി സ്വർണ്ണക്കടയിൽ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോൾ ആണ് അദ്ദേഹത്തെയും ഒരു പെൺകുട്ടിയെയും കണ്ടത്.കയ്യിൽ ഇരിക്കുന്ന കാശു എണ്ണി നോക്കി വണ്ടിക്കു മുൻപിൽ ചാടിയ അദ്ദേഹം കാറിലേക്ക് നോക്കുക പോലും ചെയ്യാതെ അരികിൽ മാറി നിന്നു എണ്ണുന്നത് തുടർന്നു.അയ്യോ ചേട്ടായി മൊബൈൽ എടുക്കാൻ മറന്നു.വണ്ടിയിൽ ഇരുന്നു പെങ്ങൾ നിലവിളിച്ചു
നീ ഇവിടെ ഇരിക്ക് ഞാൻ പോയി എടുത്തിട്ട് വരാം.എന്നു പറഞ്ഞു വണ്ടി സൈഡിൽ ഒതുക്കിയിട്ട് തിരിച്ചു കടയിലേക്ക് നടന്നു.അപ്പോളും ആ വൃദ്ധനും മകളോ കൊച്ചു മകളോ ആകാം. അവർ പൈസ എണ്ണിക്കഴിഞ്ഞിരുന്നില്ല.അവരെ തന്നെ നോക്കി ഞാൻ അകത്തേക്ക് പോയി.മാനേജർ എടുത്തു വച്ചിട്ടുണ്ടായിരുന്ന മൊബൈലും വാങ്ങി വരുന്ന വഴി കണ്ണു നിറഞ്ഞു നിന്ന അദ്ദേഹത്തോട് എന്താണ് പ്രശ്നം എന്നു ചോദിക്കാതെ പോകാൻ എനിക്ക് കഴിഞ്ഞില്ല.ഒന്നുമില്ല മോനെ… വീട്ടിൽ നിന്നും വരുമ്പോൾ കൃത്യമായി എണ്ണി നോക്കിയതാ. സ്വർണം എടുത്തിട്ട് നോക്കുമ്പോൾ പൈസ തികഞ്ഞില്ല.എന്ത് പറ്റി എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയായിരുന്നു അത്.ഞാൻ ആ പെൺകുട്ടിയെ നോക്കി.വെളുത്ത മുഖം മൂക്ക് ചുവന്നിരിക്കുന്നു
നല്ല പോലെ കരഞ്ഞ ലക്ഷണം ഉണ്ട്.ഇതെന്റെ അമ്മു. എന്റെ മകളുടെ മകളാണ്… മൂന്നു ദിവസം കഴിഞ്ഞു ഇവളുടെ കല്യാണം ആണ്…അതിനുള്ള കുറച്ചു സ്വർണം വാങ്ങാൻ വന്നതാ.പെങ്ങളുടെ കല്യാണത്തിന് വേണ്ടി ഞാൻ ഓടുന്ന ഓട്ടം എനിക്കറിയാം…. പലയിടത്തു നിന്നും വാങ്ങിയും ലോൺ എടുത്തുമൊക്കെയാണ് ഓരോ കാര്യങ്ങൾ നടത്തുന്നത്.ഒത്തിരി അന്വേഷിച്ചിട്ടു വന്ന കല്യാണമാണ്.. അവർ ചോദിച്ചത് കൊടുക്കാൻ പറ്റിയില്ല.. എങ്കിലും അവർ കുറച്ചു വേണം എന്ന് നിർബന്ധം പറഞ്ഞു അതിനു കടം വാങ്ങി കൊണ്ട് വന്ന കാശ് ആയിരുന്നു. അദ്ദേഹം കൊച്ചു മകളുടെ കയ്യിൽ പിടിച്ചു വിതുമ്പി.എത്ര രൂപയാണ് കുറവുള്ളത്
വെറുതെ ആണെങ്കിലും ഞാൻ ചോദിച്ചു.സ്വർണം അവിടെ എടുത്തു വച്ചിരിക്കുവാണ്. ഇരുപതിനായിരം രൂപ കാണുന്നില്ല.

ബസ്സിലാണ് വന്നത് ബാഗിന്റെ സിബ്ബ് തുറന്നു കിടക്കുകയായിരുന്നു വീട്ടിൽ നിന്നും അടച്ചു എന്നു തന്നെയാണ് എന്റെ ഓർമ. അദ്ദേഹം പറഞ്ഞു നിർത്തി.ആരേലും മോഷ്ടിച്ചു കൊണ്ടു പോയതായിരിക്കും… ഞാൻ മനസ്സിൽ ഓർത്തു.പെങ്ങളുടെ കല്യാണത്തിന് ഇനി രണ്ട് ആഴ്ച കൂടിയെ ഉള്ളു വണ്ടിയിൽ ചെന്നു കയറി ഡോർ അടച്ചു…
എവിടെ ആയിരുന്നു ഇത്രയും നേരം ഫോൺ വാങ്ങുന്നതിനിടയിൽ പെങ്ങൾ ചോദിച്ചു അവൾക്കു മെസ്സേജ് അയക്കാൻ സമയം പോയി കാണും…എന്റെ കയ്യിലുള്ള കാശ് ഞാൻ നോക്കി. അൻപതിനായിരം രൂപയോളം ഉണ്ട്.ഞാൻ ബാഗുമായി പുറത്തിറങ്ങി.അവർ അപ്പോളും അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു…ഞാൻ ഇരുപതിനായിരം അദ്ദേഹത്തിന്റെ കയ്യിൽ വച്ചു കൊടുത്തു.അദ്ദേഹം കൈ പിൻവലിച്ചു.നിർബന്ധിച്ചു കയ്യിൽ കാശു വച്ചു കൊടുത്തു.ചുമ്മാ അല്ല കെട്ടോ കടം ആയിട്ടാണ്… പലിശ കൂട്ടി തിരിച്ചു തരണം…എന്റെ മൊബൈൽ നമ്പർ അദ്ദേഹത്തിനു കൊടുത്തു.തിരിച്ചു നടക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷമായിരുന്നു മനസ്സിൽ….
ആ കാശു തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടു കൂടി വല്ലാത്ത ഒരു സുഖം മനസ്സിൽ നിറഞ്ഞു നിന്നു..
അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്ക് കെട്ടാൻ…ഇതിനു ചിലവായതും ചിലവാകുന്നതും ഒക്കെ തിരിച്ചു പിടിക്കാൻ ഒരു കാശുള്ള വീട്ടിലെ കൊച്ചിനെ തന്നെ കെട്ടണം അല്ല പിന്നെ.
കല്യാണതിരക്കൊക്കെ ആയി ഓടി നടക്കുന്നതിനിടയിൽ ഒരു ഫോൺ വന്നു.മോനെ ഇതു ഞാനാ അന്ന് കാശു വാങ്ങിച്ച മാമൻ ആഹാ പറ എന്തായി കല്യാണകാര്യം. നാളെ അല്ലെ കെട്ടു നമ്മളെ വിളിക്കാത്തത് മോശമായി പോയി കെട്ടോ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.ഒരു നിമിഷം നിശബ്ദമായിട്ട് അദ്ദേഹം തുടർന്നു…അത് മോനെ ആ കല്യാണം മാറി പോയി… ആ ചെറുക്കന് നല്ല കാശു കിട്ടുന്ന ഒരു ആലോചന വന്നപ്പോൾ.. അവർ ഇതു ഉപേക്ഷിച്ചു അദ്ദേഹം കരയുന്ന പോലെ തോന്നി.മോന്റെ പൈസ എവിടെയാ എത്തിക്കണ്ടത് എന്നു പറഞ്ഞാൽ ഞാൻ അവിടെ കൊണ്ടു വന്നു തരാം.ഈ നമ്പറിൽ തിരിച്ചു വിളിച്ചാൽ കിട്ടമല്ലോ വിളിക്കാം. എന്നു പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു.എനിക്കും ആകെ വിഷമം ആയി.പെങ്ങളുടെ കല്യാണത്തിന്റെ കാര്യങ്ങൾ ഒക്കെ ഏകദേശം റെഡിയാക്കി.ഫോൺ വിളിച്ചു അദ്ദേഹത്തിന്റെ വീട് ചോദിച്ചു ഞാൻ അവിടെ ചെന്നു….
ചെറിയ വീട്ടിൽ അവർ രണ്ടു പേരെ ഉണ്ടായിരുന്നുള്ളു…നല്ല കട്ടൻ കാപ്പി അദ്ദേഹത്തിന്റെ കൊച്ചു മോൾ ഇട്ടു തന്നു..അദ്ദേഹം പൈസ എടുത്തു നീട്ടിയപ്പോൾ ഞാൻ വാങ്ങിച്ചോളാം എന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങി..ഇനി നാലു ദിവസം കൂടിയെ കല്യാണത്തിന് ഉള്ളു…. കുറെയേറെ കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ട്.നാലു ദിവസം നാലു മണിക്കൂർ പോലെ കടന്നു പോയി…ഇന്നു പെങ്ങളുടെ കല്യാണമാണ്… കല്യാണത്തിന് ആ വൃദ്ധനും അദ്ദേഹത്തിന്റെ കുറച്ചു ബന്ധുക്കളും എത്തിയിട്ടുണ്ട്…അദ്ദേഹത്തെ ഞാൻ വിളിച്ചിട്ട് വന്നതല്ല..
തന്നെ വന്നതാണ്… പക്ഷെ ബന്ധുക്കളെ അദ്ദേഹം വിളിച്ചതാണ്.അങ്ങനെ വരാൻ കാരണം എന്റെ പെങ്ങളുടെ കല്യാണ പന്തലിൽ അദ്ദേഹത്തിന്റെ കൊച്ചു മോളുടെ കല്യാണവും നടക്കാൻ പോകുകയാണ്…
ഇരുപതിനായിരം രൂപയുടെ പലിശ ആയിട്ട് അമ്മുവിനെ ഞാനിങ്ങോട്ട്‌ എടുത്തു എന്റെ വധു ആയിട്ട്…
അന്ന് അവളുടെ വീട്ടിൽ പോയി കുടിച്ച കട്ടൻ കാപ്പി പോലത്തെ ഒരെണ്ണം ഈ തിരക്കിനിടയിൽ വീട്ടുകാരെ കൂട്ടിക്കൊണ്ട് പോയി ഒന്നൂടി കുടിച്ചായിരുന്നു കെട്ടോ…എന്റെ സ്ത്രീധന സങ്കല്പങ്ങൾ…അദ്ദേഹത്തിന്റെ(ഇപ്പൊ എന്റെ അപ്പൂപ്പൻ)അന്നത്തെ വിഷമത്തോടൊപ്പം അലിഞ്ഞു ഇല്ലാതായിരുന്നു….സ്ത്രീധനം വല്യ ബാധ്യത ഉണ്ടാക്കും അതു കൊടുക്കുന്നവർക്ക്‌… എനിക്ക് പെങ്ങളുടെ കാര്യത്തിൽ ഉണ്ടായതു അതാണല്ലോ ഞാൻ ഓർത്തു..
കുറച്ചു ബന്ധുക്കൾ മാറി നിന്നു കുറ്റം പറയുന്നുണ്ട്..അവര് പറയട്ടെ അതു കല്യാണത്തിന് വന്നാൽ അവരുടെ ജോലി ആണല്ലോ..ഞായറാഴ്ച അല്ലാത്ത കൊണ്ട് അധികം ആരും വന്നില്ല പിന്നെ ഒരുമിച്ചു ആയതു കൊണ്ട് സദ്യയുടെ പൈസയും ലാഭം… എങ്ങനെ…അങ്ങനെ എന്റേം പെങ്ങളുടെയും കല്യാണം ഒരുമിച്ചു നടന്നു. സന്തോഷം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *