വിളിച്ച് വരുത്തി അപമാനിച്ചു പിന്നാലെ ജേതാവ് സ്റ്റേജില്‍ വച്ച് ചെയ്തത് കണ്ടോ കണ്ണുതളളി കാണികള്‍

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സമ്മാനം ലഭിച്ച ഒരു യുവാവിൻ്റെ ദേഷ്യ പ്രകടനമാണ്. വേദിയിൽ നേരിട്ട അപമാനത്തിന് അതേവേദിയിൽ തന്നെ ജേതാവ് നൽകിയ തിരിച്ചടി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വൈറലാകുന്നത്. ബംഗ്ലാദേശിലെ ദാക്കയിൽ കഴിഞ്ഞ ആഴ്ച നടന്ന ദേശീയ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ആണ് വിവാദ സംഭവം ഉണ്ടായത്. ഹസൻ എന്ന ബോഡി ബിൽഡർക്കാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം ലഭിച്ചത്. ഇതിനുപിന്നാലെ വേദിയിൽ സമ്മാനദാനവും നടന്നു. ഇതിനുശേഷം സംഘാടകർ ഹസനോട് എന്തോ പറയുന്നതും വീഡിയോയിലുണ്ട്.ഇതിനുപിന്നാലെ തനിക്ക് ലഭിച്ച സമ്മാനം വേദിയിൽ കാലുകൊണ്ട് ഹസൻ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ പലരും ഹസനെ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ സംഭവത്തിൻ്റെ യഥാർത്ഥ കഥയാണ് ഇപ്പോൾ പുറത്തുവന്നത്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ഒന്നാം സ്ഥാനമാണ് ഹസന് ലഭിച്ചത്. എന്നാൽ ഇക്കുറി രണ്ടാംസ്ഥാനത്തേക്ക് മാറിയതിലുള്ള അമർഷമാണ് ഹസൻ വേദിയിൽ വച്ച് തന്നെ തീർത്തത് എന്നതാണ് സത്യം. ഒന്നാം സ്ഥാനം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെ ഇയാൾ നിരാശയിലേക്ക് പോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഇതിൽ പ്രകോപിതനായാണ് ഹസ്സൻ സമ്മാനമായി ലഭിച്ച ട്രോഫിയും മിക്സിയും വാങ്ങിയതെന്നും മനസ്സിലാകും. പിന്നാലെ സ്റ്റേജിൻ്റെ ഒരു വശത്തേക്ക് മാറി നിന്ന് തനിക്കു ലഭിച്ച സമ്മാനങ്ങൾ കാണികളെ ഉയർത്തിക്കാണിക്കുകയും ചെയ്തു.

എന്നാൽ ഒരു ഉദ്യോഗസ്ഥൻ ഒന്നാം സ്ഥാനക്കാരന് സമ്മാനം നൽകാനായി ഇയാളോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സമനില വിട്ട് രോക്ഷാകുലനായ ഹസൻ സമ്മാനം ആകാശത്തേക്ക് എറിയുകയും, അലറി വിളിച്ചു കൊണ്ട് നിലത്തു കിടന്ന മിക്സി തൊഴിച്ച് തെറിപ്പിക്കുകയായിരുന്നു. നിലവിട്ട പെരുമാറ്റത്തിന് ഹസന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. അതേസമയം താൻ തൊഴിച്ചത് അഴിമതിക്കെതിരെ ആണെന്ന് ബോഡിബിൽഡർ പിന്നീട് വ്യക്തമാക്കി. വിജയ് ആയ ആളും താനും തമ്മിലുള്ള ശരീര വ്യത്യാസം ഏതു കൊച്ചു കുട്ടിയോട് ചോദിച്ചാൽ പോലും അറിയാൻ സാധിക്കുന്നതാണ്. പക്ഷപാതപരമായാണ് വിജയിയെ നിശ്ചയിച്ചത്. മാത്രമല്ല മിക്സി ആണ് രണ്ടാം സ്ഥാനത്തെത്തിയ തനിക്ക് കിട്ടിയത്. ഇത്തരം ഒരു സമ്മാനമാണോ ദേശീയ ചാമ്പ്യൻഷിപ്പിൽ തരേണ്ടത് എന്ന് ഹസൻ ചോദിക്കുന്നു. എന്നിരുന്നാലും തൻ്റെ ആ സമയത്തുള്ള പ്രതികരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *