ആരാധകരുടെ കാത്തിരിപ്പ് സഫലം പാടാത്ത പൈങ്കിളിയിലെ ദേവ തിരിച്ചു വരുന്നു സന്തോഷ വാര്‍ത്ത അറിയിച്ച് സൂരജ്

ആ ഒരു ദിവസം വരും എന്നെനിക്ക് ഉറപ്പായിരുന്നു നായകനായി അഭിനയിച്ച സിനിമയുടെ പേര് പങ്കിട്ട് സൂരജ് സൺ. ചങ്ക് പൊട്ടിപ്പോകുന്ന വേദന അനുഭവിച്ച ദിവസങ്ങളിൽ മനസ്സിൽ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞിരുന്നു ആ ഒരു ദിവസം വരും. എന്റെ സ്വപ്നവും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട് ഇതുവരെ എത്താൻ എന്നെ സഹായിച്ചു.ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സൂരജ് സണ്‍ നായകനായ സിനിമയ്ക്ക് പേരിട്ടു. മൃദു ഭാവേ ദൃഢ കൃത്യേ എന്നാണ് ചിത്രത്തിന് പേരിട്ടത്. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി അഭിനയിച്ച് വരികയാണെന്ന് സൂരജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ സിനിമയെന്ന സ്വപ്‌നം സഫലീകരിക്കുന്ന സന്തോഷവും സൂരജ് പങ്കുവെച്ചിരുന്നു. വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ സൂരജ് മുഖം കാണിച്ചിരുന്നു. മിനിറ്റുകള്‍ മാത്രമേ ഉള്ളൂവെങ്കിലും അതും മികച്ച അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് സിനിമയുടെ പേരും അനൗണ്‍സ് ചെയ്തിട്ടുള്ളത്. സൂരജിനെ കൂടാതെ ശ്രവണയും മരിയ പ്രിന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാക്കളെല്ലാം ചേര്‍ന്ന് ടൈറ്റിലിന്റെ ഓരോ അക്ഷരങ്ങള്‍ ചേര്‍ത്ത് പസില്‍ സെറ്റ് ചെയ്തായിരുന്നു ടൈറ്റില്‍ അറിയിച്ചത്.

കഴിഞ്ഞ 2022 ജനുവരി 21ആം തീയ്യതി ” ഞാൻ ആദ്യമായി അഭിനയിച്ച.ൃ ഹൃദയം” സൂപ്പർ ഹിറ്റ് പടം റിലീസ്. ആ സിനിമയിൽ 24 സെക്കൻഡ് ഒരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റായി ഞാൻ അഭിനയിച്ചിരുന്നു. ഇന്ന് 2023 ജനുവരി 22 രണ്ടാം തീയതി കറക്റ്റ് 1 വർഷം ഹൈഡ്രോ എയർ ടെക്ടോണിക്സ് (SPD)പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ വിജയ്ശങ്കർ മേനോ൯ നിർമ്മിച്ച്, ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത “മ്യദു ഭാവേ ദൃഢ കൃത്യേ” എന്ന സിനിമയിൽ നായകനായി അഭിനയിക്കാൻ സാധിച്ചു. ചങ്ക് പൊട്ടിപ്പോകുന്ന വേദന അനുഭവിച്ച ദിവസങ്ങളിൽ മനസ്സിൽ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞിരുന്നു ആ ഒരു ദിവസം വരും. എന്റെ സ്വപ്നവും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട് ഇതുവരെ എത്താൻ എന്നെ സഹായിച്ചു. ഇനിയങ്ങോട്ടും നിങ്ങൾ കൂടെ ഉണ്ടാവണമെന്നുമായിരുന്നു സൂരജ് കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *