ശരീരമാകെ തീനാളങ്ങള്‍ പൊള്ളലേല്‍പ്പിച്ചിട്ടും തളരാതെ പൊരുതിയ സൂസന്‍ തോമസ് ഇനി പുതിയ ജീവിതത്തിലേക്ക്. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി സന്ദീപ് സെബാസ്റ്റ്യനുമായുള്ള സൂസന്റെ വിവാഹം ഇന്നലെ ഉളിക്കല്‍ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ വച്ച് നടന്നപ്പോള്‍
വൈറല്‍ ഫോട്ടോ ഷൂട്ടിലൂടെ ശ്രദിക്കപ്പെട്ട താരമാണ് സൂസന്‍ തോമസ്. ശരീരത്തിന്റെ 50 ശതമാനത്തിൽ അധികം പൊള്ളലേറ്റ സൂസൻ തോമസിനെ എല്ലാവരും നെഞ്ചോട് ചേർത്ത് പിടിക്കുന്നു. സൂസൻ തോമസ് തന്റെ ഡോക്ടറോട് ഒപ്പം ചെയ്ത ഒരു ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വളരെയധികം വൈറലായിരുന്നു. ഈ ഫോട്ടോ ഷൂട്ട് സൂസനെ ജനങ്ങൾക്ക് പ്രിയങ്കരി ആക്കി മാറ്റുകയായിരുന്നു. ഡോക്ടറോടൊപ്പം ഉള്ള ആ ഫോട്ടോ ഷൂട്ട് കണ്ടവരൊക്കെ സൂസന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലായിരുന്നു വിലയിരുത്തിയത്. അങ്ങനെയാണ് ഏവരും കരുതിയിരുന്നത്. സത്യത്തിൽ അതൊരു ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു.
കുമളിയിലെ ധ്യാനകേന്ദ്രത്തില്‍ വെച്ചായിരുന്നു സൂസന് തീപ്പൊള്ളലേറ്റത്. കിച്ചണില്‍ ചായ കുടിക്കാന്‍ പോയതായിരുന്നു. ഗ്യാസ് ഓഫാക്കാന്‍ നോക്കിയതായിരുന്നു. എണ്ണച്ചട്ടിക്ക് തീ കയറിപ്പിടിച്ചതാണ്. 40 ദിവസത്തോളം ഐസിയുവിലായിരുന്നു. മാസങ്ങളെടുത്താണ് സാധാരണ ജീവിതത്തിലേക്ക് വന്നത്.
ഇപ്പോഴിതാ സൂസൻ തന്റെ യഥാർത്ഥ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുന്നു. സന്ദീപ് ആണ് സൂസന്റെ വരൻ. ഇരുവരുടെയും പ്രണയ വിവാഹവുമാണ്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment