താരാ കല്യാണിന് അടിയന്തിര ശസ്ത്രക്രിയ..!!

ഒറ്റയ്ക്ക് നില്‍ക്കുമെന്ന് പറയുമ്പോള്‍ വഴക്കിടില്ല! വയ്യാതായിട്ടും അമ്മയെ തനിച്ച് നില്‍ക്കാന്‍ വിട്ടതിനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്‌.അമ്മ ഒറ്റയ്ക്ക് നില്‍ക്കുമെന്ന് പറയുമ്പോള്‍ ഞാന്‍ അടിയുണ്ടാക്കാറുണ്ടായിരുന്നു. ഇനി വഴക്കിടില്ല, അമ്മയുടെ തീരുമാനം അംഗീകരിച്ച് കൊടുക്കുമെന്ന് ഞാന്‍ മനസിലുറപ്പിച്ചിരുന്നു. അത് നടപ്പിലാക്കാനായി.this too shall pass sowbhagya venkitesh shared a new video.ഒറ്റയ്ക്ക് നില്‍ക്കുമെന്ന് പറയുമ്പോള്‍ വഴക്കിടില്ല! വയ്യാതായിട്ടും അമ്മയെ തനിച്ച് നില്‍ക്കാന്‍ വിട്ടതിനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്‌
സൗഭാഗ്യയും അമ്മ താര കല്യാണും യൂട്യൂബ് ചാനലുമായി സജീവമാണ്. കൊച്ചുമകളായ സുദര്‍ശനയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളെല്ലാം ചാനലിലൂടെ ഇരുവരും പങ്കിടാറുണ്ട്്. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് സൗഭാഗ്യ. പൊതുവെയുള്ളത് പോലെയൊരു ഡേ ഇന്‍ മൈ ലൈഫ് വീഡിയോയില്ല ഇത്. അമ്മയോടൊപ്പം ആശുപത്രിയില്‍ പോവാനുണ്ട്. അധികം വൈകാതെ തിരിച്ച് വരാനാവുമെന്നാണ് കരുതുന്നത്. പെട്ടെന്ന് വരാമെന്ന് കരുതിയെങ്കിലും റൂമെടുക്കേണ്ടി വന്നു. അമ്മ തിരിച്ചുവരാന്‍ സമയമെടുക്കും. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ചെറിയൊരു ബുദ്ധിമുട്ട് കാണും. രണ്ട് ദിവസം വിശ്രമിക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. രണ്ട് ദിവസം എന്നോടൊപ്പം വന്ന് നില്‍ക്കണമെന്നും ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അത് അമ്മ അനുസരിക്കുമോയെന്ന് അറിയില്ല. എന്തായാലും അമ്മയോട് കാര്യം പറഞ്ഞ് കൂടെക്കൂട്ടണമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അമ്മാട്ടു പറഞ്ഞാല്‍ കേള്‍ക്കുമോയെന്ന് ചോദിച്ചപ്പോള്‍ നോ എന്നായിരുന്നു സുദര്‍ശനയുടെ മറുപടി.

മാസങ്ങള്‍ക്ക് മുന്‍പ് താര കല്യാണിന് തൊണ്ടയ്ക്ക് സര്‍ജറി നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പരിശോധനയ്ക്ക് വന്നതെന്നും സൗഭാഗ്യ വ്യക്തമാക്കിയിരുന്നു. ഭയങ്കര ക്ഷീണത്തോടെയാണ് വീട്ടിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ പ്രിയപ്പെട്ട പട്ടിക്കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാതിരുന്നാല്‍ സമാധാനമുണ്ടാവില്ല. ഒരു കസിന്‍ വന്ന് കിളികള്‍ക്കൊക്കെ തീറ്റ കൊടുത്തിരുന്നു. പട്ടിക്ക് ആഹാരം കൊടുക്കുന്നതും, തീറ്റ കൊടുക്കുന്നതുമൊക്കെ പലര്‍ക്കും എക്‌സ്ട്രാ ജോലിയാണ്. ഇവരില്ലെങ്കില്‍ ഈ പണിയൊന്നും ചെയ്യേണ്ടല്ലോ എന്നോര്‍ത്ത് അവരെയങ്ങ് പറഞ്ഞുവിടും. ഈ ജോലി എളുപ്പമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. നമ്മളാണ് ഇവരെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. അവരെ നമ്മളെ അത്രയധികം വിശ്വസിക്കും. വേറെ സ്ഥലത്ത് കൊണ്ടുവിട്ടാലും അവര്‍ നമ്മളെ തന്നെ തേടും.
നമുക്ക് നോക്കാന്‍ പറ്റുമോയെന്ന് നോക്കി വേണം പട്ടികളെയൊക്കെ വീട്ടില്‍ വളര്‍ത്താന്‍ കൊണ്ടുവരാന്‍. നമ്മളായിട്ട് എടുത്ത് കമ്മിറ്റ്‌മെന്റില്‍ നമുക്ക് ആത്മാര്‍ത്ഥത വേണം. എടുത്താല്‍ നോക്കണം, ഇല്ലെങ്കില്‍ ആ പണിക്ക് പോവരുതെന്നാണ് എനിക്ക് പറയാനുള്ളത്. പൊതുവെ ഞാന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും സംസാരിക്കാറില്ല. ഇതുകേട്ട് കുറച്ചുപേര്‍ക്കെങ്കിലും ബോധോദയമുണ്ടായാല്‍ നല്ലതല്ലേ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *