കുഞ്ഞ് നിർവാണിന് സഹായ പ്രവാഹ 11 കോടി രൂപ നൽകി അജ്ഞാതൻ, മാതാപിതാക്കൾ പോലും അറിയരുതെന്നും
സ്പൈനൽ മസ്തുലാർ അസ്ട്രോഫി എന്ന അപൂർവ്വ രോഗം സ്ഥിരീകരിച്ച ഒന്നരവയസുകാരന് പതിനൊന്ന് കോടിയിലധികം സഹായവുമായി അജ്ഞാതൻ. വിദേശത്തുനിന്നുള്ള പേരു വെളിപ്പെടുത്താത്ത വ്യക്തിയാണ് നിർവാൻ സാരംഗ് എന്ന ഒന്നരവയസുകാരൻ്റെ ചികിത്സയ്ക്ക് ധനസഹായം സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിലേക്ക് 1.4 മില്ല്യൺ ഡോളർ സംഭാവന ചെയ്തത്. ഇതോടെ നിർവാൻ്റെ ചികിത്സ സഹായ നിധിയിൽ 16 കോടിയിലധികം രൂപ ആയി. ആകെ 17.5 കോടി രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്.തന്നെ കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്ന നിർദേശത്തോടെയാണ് ഇദ്ദേഹം പണം നൽകിയിരിക്കുന്നത്. നിർവ്വാണിൻ്റെ മാതാപിതാക്കൾക്ക് പോലും ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല. പ്രശസ്തി ആവശ്യമില്ലെന്നും കുഞ്ഞു നിർവാൻ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും, ഇദ്ദേഹം പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം അറിയിച്ചത്.നിർവ്വാണ് റ ചികിത്സയ്ക്ക് 17 കോടിയിലധികം ചെലവുവരുന്ന സോൾജെസ്മ എന്ന ഒറ്റ തവണ ജീൻ മാറ്റിവെക്കലിന് ഉപയോഗിക്കുന്ന മരുന്ന് ആണ് വേണ്ടത്. അമേരിക്കയിൽ നിന്നാണ് മരുന്ന് എത്തേണ്ടത്.
ഇതിനായികുട്ടിയുടെ മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടിയിരുന്നു. എസ്എംഐ ടൈപ്റ്റ് റ്റു രോഗബാധിതനായ കുഞ്ഞിന് 7 മാസത്തിലധികം കുത്തിവെപ്പ് ആവശ്യമാണ്. മുംബൈയിൽ എൻജിനീയർമാരാണ് നിർവാൻ്റെ പിതാവ്. കുത്തനാട് മനാരത്ത് വീട്ടിൽ സാരംഗ് മേനോനും, മാതാവ് അതിഥി നായരും. മകന് എസ്എംഐ സ്ഥിരീകരിച്ചതോടെ ഇവർ ജോലിയിൽ നിന്നും അവധിയെടുത്തു. ഒരു വയസ്സായിട്ടും ഇരിക്കാനും എഴുന്നേൽക്കാനും മകൻ മടി കാണിച്ചതോടെയാണ് രക്ഷിതാക്കൾ വിദഗ്ധ പരിശോധന നടത്തിയത്.ആദ്യ പരിശോധനകളിൽ ഞരമ്പിന് പ്രശ്നമുണ്ടെന്ന് മാത്രമാണ് കണ്ടെത്തിയത്. നട്ടെല്ലിന് പത്തൊമ്പത് ഡിഗ്രി വളവും കണ്ടെത്തിയിരുന്നു. കുഞ്ഞിൻ്റെ വളർച്ചയിൽ പ്രശ്നങ്ങൾ തോന്നിയതോടെ കഴിഞ്ഞ ഡിസംബർ 19-ന് വീണ്ടും പരിശോധന നടത്തി. ജനുവരി അഞ്ചിന് കുഞ്ഞിന് എസ് എംഐ ടൈപ്റ്റ് റ്റു ആണെന്ന് സ്വീ രീകരിച്ചു. അമേരിക്കയിൽനിന്നും 17.4 കോടി രൂപ വിലയുള്ള മരുന്ന് എത്തിക്കണം. രണ്ടു വയസ്സിനു മുൻപ് മരുന്ന് നൽകിയാലേ പ്രയോജനമുള്ളൂ. ഓരോ ദിവസം വൈകുംതോറും രോഗം കൂടും.
@All rights reserved Typical Malayali.
Leave a Comment