ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്ന് 61 വയസ്സ്; ശ്രീദേവിയുടെ ജന്മദിനത്തില്‍ അമ്മയ്‌ക്കേറ്റവും പ്രിയപ്പെട്ട ക്ഷേത്രത്തില്‍ കാമുകനൊപ്പം ജാന്‍വി കപൂര്‍!
ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ വനിത സൂപ്പര്‍ താരം എന്ന് വിശേഷണമുള്ള നടിയാണ് ശ്രീദേവി. മരണപ്പെട്ടാലും അത് അങ്ങനെ തന്നെയാണ്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്ന് ശ്രീദേവിയ്ക്ക് 61 വയസ്സ് തികഞ്ഞേനെ. ആരാധകരും, സഹപ്രവര്‍ത്തകരും എല്ലാം ആശംസകള്‍ കൊണ്ട് ശ്രീദേവിയെ പൊതിഞ്ഞേനെ, വൈകിട്ട് കുടുംബത്തിനൊപ്പം ഗംഭീരമായൊരു ബര്‍ത്ത് ഡേ സെലിബ്രേഷനും കഴിഞ്ഞേനെ. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതെല്ലാം അവസാനിപ്പിച്ച് ശ്രീദേവി ലോകത്തോട് വിട പറഞ്ഞു.
2018 ല്‍ തന്റെ അന്‍പത്തിനാലാം വയസ്സിലായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ഇന്ന് അമ്മയുടെ ജന്മദിനത്തില്‍ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രത്തില്‍ എത്തി മകള്‍ ജാന്‍വി കപൂര്‍ പ്രാര്‍ത്ഥന നടത്തി. അമ്മയുടെ ലെഗസി മാത്രമല്ല, വിശ്വാസങ്ങളും ജാന്‍വി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.
അമ്മയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ട് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ഫോട്ടോകള്‍ പങ്കുവയ്ക്കുകയായിരുന്നു. അതിലാദ്യത്തേത് തിരുപ്പതി ക്ഷേത്രത്തിലെ പടിക്കെട്ടുകളാണ്. അമ്മയ്‌ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രമാണ് രണ്ടാമത്തേത്. ഇന്ന് ക്ഷേത്രത്തില്‍ പോകാന്‍ തയ്യാറായതിന് ശേഷം എടുത്ത ചിത്രവും കൂട്ടത്തിലുണ്ട്. മഞ്ഞ സാരിയില്‍, അമ്മയെ പോലെ സുന്ദരിയായിട്ടാണ് ജാന്‍വി തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയത്.
ജാന്‍വി കപൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കാമുകന്‍ ശിഖര്‍ പഹര്യാറിന് ഒപ്പമാണ് ജാന്‍വി എത്തിയത്. കടുത്ത സെക്യൂരിറ്റിയില്‍ ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്ന വീഡിയോകളാണ് പുറത്തുവന്നിരിയ്ക്കുന്നത്.
അമ്മയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് രണ്ടാമത്തെ മകള്‍ ഖുഷി കപൂറും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അമ്മയ്ക്കും സഹോദരി ജാന്‍വി കപൂറിനും ഒപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഖുഷിയുടെ പോസ്റ്റ്. ഭര്‍ത്താവ് ബോണി കപൂറും പ്രിയപ്പെട്ട പത്‌നിയുടെ ഓര്‍മയില്‍ ആശംസകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവച്ചു. കെട്ടിപ്പിടിയ്ക്കുന്ന ഇമോജിയ്‌ക്കൊപ്പം ഹാപ്പി ബര്‍ത്ത് ഡേ ജാന്‍ എന്നാണ് ബോണി കപൂര്‍ കുറിച്ചത്.
@All rights reserved Typical Malayali.
Leave a Comment