സ്‌നേഹാ ശ്രീകുമാറിന് സുഖപ്രസവം.. കടിഞ്ഞൂല്‍ കണ്‍മണി എത്തി… ടെലിവിഷന്‍ കോമഡി പരമ്പരകളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയത്.
ടെലിവിഷന്‍ താരങ്ങളായ സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകര്‍ നിരന്തരം യൂട്യൂബിലൂടെ അറിയാറുണ്ട്. പൂര്‍ണ ഗര്‍ഭിണിയായിരിയ്ക്കുമ്പോഴും സ്‌നേഹ അഭിനയത്തിലായാലും വ്‌ളോഗിങില്‍ ആയാലും എല്ലാം സജീവമായിരുന്നു. സ്‌നേഹാ ശ്രീകുമാറിന് സുഖപ്രസവം.. കടിഞ്ഞൂല്‍ കണ്‍മണി എത്തി.ആൺ കുഞ്ഞിന് ജന്മം നൽകി.ചെയ്തുകൊണ്ടിരിയ്ക്കുന്ന മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ഷോകളില്‍ നിന്നും ബ്രേക്ക് എടുക്കുകയാണ്. വൈഫ് ഈസ് ബ്യൂട്ടിഫുളില്‍ കഥാപാത്രമായ കുമാരിയെ പ്രസവിക്കാനായിട്ട് അയക്കുന്നത് ഒക്കെ കാണിച്ചിരുന്നു. ഇനി പ്രസവം ഒക്കെ കഴിഞ്ഞിട്ട് വരും. മറിമായത്തില്‍ ഷൂട്ട് ചെയ്ത് വച്ച എപ്പിസോഡുകള്‍ കുറച്ച് നാള്‍ കൂടെ വരും. എന്നാലും ഒരു ചെറിയ ഗ്യാപ് ഉണ്ടാവും.ലൊക്കേഷനില്‍ എല്ലാം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ഇതുവരെയും പോയിരുന്നത്. അത് അഹങ്കാരം കൊണ്ടൊന്നും അല്ല. എനിക്ക് അതാണ് കംഫര്‍ട്ട്. ഷൂട്ടിന് മാത്രമല്ല, ചെക്കപ്പിനും ഞാന്‍ തനിച്ചാണ് പോകാറുള്ളത്. ശ്രീയ്ക്ക് ചക്കപ്പഴത്തിന്റെ സെറ്റില്‍ നിന്ന് തീരെ ബ്രേക്ക് കിട്ടാത്ത സമയങ്ങളില്‍ ഞാനത് മാനേജ് ചെയ്യും.
ഈ സമയത്ത് എനിക്ക് ഏറ്റവും കൂടുതല്‍ താങ്ക്‌സ് പറയേണ്ടത് എന്റെ ഡോക്ടറിനോടും ശ്രീയോടും ആണ്. ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പോലും ദുബായിലേക്ക് പോയ ആളാണ് ഞാന്‍. വയറും വച്ച് അഭിനയിക്കുമ്പോള്‍ എല്ലാം പലരും പലതും പറഞ്ഞ് പേടിപ്പിച്ചിരുന്നു. പക്ഷെ എനിക്ക് എന്റെ ഡോക്ടര്‍ എല്ലാ സുരക്ഷയും ഉറപ്പ് വരുത്തി. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പിന്നെ ശ്രീ, എല്ലായിടത്തും എന്നെ സപ്പോര്‍ട്ട് ചെയ്യുകയും ഷൂട്ടിന് ഈ അവസ്ഥയിലും പോകാന്‍ അനുവദിയ്ക്കുകയും ചെയ്തു.
സ്നേഹ കുറിച്ചു.
@All rights reserved Typical Malayali.
Leave a Comment