14 വർഷത്തെ പരിചയം! മറിമായമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്! പ്രണയകഥ പങ്കിട്ട് സ്നേഹയും ശ്രീകുമാറും
അഭിനയവും പാട്ടുമൊക്കെയായി സജീവമാണ് ശ്രീകുമാറും സ്‌നേഹയും. ടെലിവിഷന്‍ സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും ആ പൊരുത്തം നിലനിര്‍ത്തി മുന്നേറുകയാണ്. ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് ഇരുവരും അതിഥികളായി എത്തിയിരുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. ഒരാള്‍ ബഹളക്കാരനും മറ്റെയാള്‍ സൈലന്റുമാണെന്നായിരുന്നു സ്‌നേഹ പറഞ്ഞത്.
ഞാന്‍ ഉഴപ്പനല്ല, ആക്ടീവായ വ്യക്തിയാണെന്ന് ശ്രീകുമാര്‍ പറയുന്നു. സ്വന്തമായി പുകഴ്ത്തി പറയുന്നതില്‍ കുറച്ച് പിറകിലാണ്. മറിമായമാണ് ഞങ്ങളെ ചേര്‍ത്തുവെച്ച പരമ്പരയെന്ന് ഇരുവരും പറയുന്നു. ആള്‍ റൊമാന്റിക്കൊക്കെയാണ്. ശ്രീകുമാര്‍ ഇപ്പോള്‍ കുറച്ചൊക്കെ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്, അതിനുള്ള ക്രെഡിറ്റ് എനിക്കാണെന്ന് സ്‌നേഹ പറയുന്നു.
14 വര്‍ഷമായി ഞങ്ങള്‍ പരിചയപ്പെട്ടിട്ട്. അങ്ങനെ ഉണ്ടായി വന്ന സുഹൃത്ബന്ധമാണ്. എന്നെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടതില്ലാത്തൊരാള്‍, എന്റെ നല്ലതും ചീത്തയുമായ എല്ലാ സ്വഭാവവും അറിയാം. കാണുമ്പോഴേ പ്രേമിച്ച് തുടങ്ങിയിരുന്നുവെങ്കില്‍ എന്റെ നെഗറ്റീവ് വശം മനസിലാവില്ലായിരുന്നു. ശ്രീക്കും അങ്ങനെ തന്നെയാണ്.
എവിടെയൊക്കെയാണ് പുള്ളി ബാക്കിലേക്ക് വലിയുന്നതെന്ന് എനിക്കറിയാം. ഞാന്‍ ഇല്ലാതെ ഇദ്ദേഹം മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ എവിടെയും എത്തില്ലെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ വിടാതെ ഞാന്‍ കൂടെക്കാണും. ശ്രീ അഭിനയിക്കുന്ന പരമ്പരകളുടെ സെറ്റില്‍ ഞാന്‍ പോവാറുണ്ട്. എല്ലാവരും ഞാനുമായി കമ്പനിയാണെന്നുമായിരുന്നു സ്‌നേഹ പറഞ്ഞത്. രാവിലെ വണ്ടി വരുന്നതൊക്കെ എന്നെ വിളിച്ചാണ് പറയുന്നത്.
ചക്കപ്പഴത്തിലൂടെ എനിക്ക് കിട്ടിയ സൗഹൃദമാണ് അശ്വതിയുടേത്. ഞങ്ങളിപ്പോഴും സുഹൃത്തുക്കളാണ്. എങ്ങനെയാണ് ശ്രീയെ മാനേജ് ചെയ്യുന്നതെന്നാണ് എന്നോടൊരിക്കല്‍ ചോദിച്ചത്. എന്റെ ചിരി പോപ്പുലറായത് ഉപ്പും മുളകിലൂടെയാണ്. എല്ലാ സീനിലും ഞാന്‍ ചിരിക്കണം. ഇത് മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലെത്തിയപ്പോഴും ശ്രീകുമാറേ ആ ചിരി വേണം. സംവിധായകന്‍ ശ്രദ്ധിച്ചില്ലെങ്കിലും ക്യാമറമാന്‍ ചിരിച്ചില്ലെന്ന് പറഞ്ഞ് കട്ട് ചെയ്ത സംഭവങ്ങളൊക്കെയുണ്ട്.
Level Cross: മനസിനുള്ളിലെ ശൂന്യ സ്ഥലം, അവിടെ സൃഷ്ടിച്ചെടുക്കുന്ന ലോകം, കാഴ്ചക്കാര്‍ക്ക് ട്വിസ്റ്റിന്റെ ഉദ്വേഗജനകമായ ലെവൽ ക്രോസ്
സ്‌നേഹയ്ക്ക് നായകളെ പേടിയായിരുന്നു. ഞാന്‍ ഓസ്‌കാറിനെ വാങ്ങിച്ചപ്പോള്‍ ശ്രീയും നായയും ഇവിടെ നിന്നോ, ഞാന്‍ പോവുകയാണെന്നായിരുന്നു പറഞ്ഞത്. അതിന് ഭക്ഷണം കൊടുത്താല്‍ മതി, അത് വളര്‍ന്നോളുമെന്ന് പറഞ്ഞു. ശ്രീ അത് കഴിഞ്ഞ് ഷൂട്ടിന് പോയി 15 ദിവസം കഴിഞ്ഞാണ് വന്നത് അപ്പോള്‍ ഓസ്‌കര്‍ ഓടിക്കുകയായിരുന്നു. പിന്നെയാണ് കൂട്ടായത്. 15 ദിവസം കൊണ്ടാണ് ഞാനും ഓസ്‌കാറും സെറ്റായതെന്നുമായിരുന്നു സ്‌നേഹ പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment