സീരിയല്‍ നടി ശ്രീക്കുട്ടിയുടെ മകളെ കണ്ടോ.. ഗുരുവായൂരില്‍ നൃത്തം ചെയ്യാന്‍ എത്തിയപ്പോള്‍.. ഭര്‍ത്താവും ഒപ്പം..

ശ്രീക്കുട്ടി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമാണ്. കൃഷ്ണകൃപാസാഗരത്തിൽ കണ്ണന്റെ രാധയായി എത്തിയപ്പോൾ മുതൽ ശ്രീക്കുട്ടി എന്ന നടി മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തിയിരുന്നു. പിന്നീടങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രത്യേകിച്ച് ഗുരുവായൂരപ്പ ഭക്തയായ മഞ്ജുളയെ അവതരിപ്പിച്ചതോടെയാണ് ശ്രീക്കുട്ടി എന്ന നടിയുടെ കരിയറിൽ തന്നെ ബ്രേക്ക് സംഭവിച്ചത്. വിവാഹശേഷം അഭിനയത്തിൽ സജീവം അല്ലാതിരുന്ന ശ്രീ അടുത്തിടെ തിരിച്ചുവരവും നടത്തിയിരുന്നു. ഫൈവ് ഫിംഗേഴ്‌സ് എന്ന സീരിയലിലെ കഥാപാത്രവും സ്വന്തം ജാനിയിലെ കഥാപാത്രവും എല്ലാം നിറഞ്ഞ സ്വീകരണമാണ് നേടിയെടുത്തതും. മൂന്നാംക്ലാസ്സുകാരിയുടെ അമ്മയും, കൂടെവിടെ ക്യാമറമാൻ മനോജ് കുമാറിന്റെ ഭാര്യയും, യൂ ട്യൂബറുമായ ശ്രീക്കുട്ടി നല്ല അവസരങ്ങൾ വന്നാൽ ഇനിയും അഭിനയിക്കാൻ എത്തുമെന്ന് പറയുകയാണ് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ. എന്റെ അച്ഛൻ ഇതേ മേഖലയിൽ നിന്നും തന്നെ ഉള്ള ആളായിരുന്നു. നാടകം, കഥയെഴുത്ത് അനഗ്നെ അദ്ദേഹം കലാമേഖലയിൽ തന്നെ ഉണ്ടായിരുന്നു. അച്ഛന് കഴിയാത്തത് മകളായ എന്നിലൂടെ നടത്തണം എന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമാണ് എന്നെ അഭിനയ മേഖലയിലേക്ക് എത്തിക്കാനുള്ള പ്രധാന കാരണം. അതിന് എന്നും കടപ്പാട് അച്ഛനോടാണ്. അഭിനയം മാത്രമാണ് എന്റെ പ്രൊഫഷൻ. അതിൽ കൂടുതൽ ഒന്നും ഇല്ല, ആക്റ്റിങ് മാത്രമാണ് ഞാൻ കമ്മിറ്റ് ചെയ്തിട്ടുള്ളത്.

അഭിനയം തീർത്തും ഉപേക്ഷിച്ചു എന്ന് പറയാൻ ആകില്ല. വിവാഹം കഴിഞ്ഞ ശേഷം ഒരു ഇടവേള എടുത്തിരുന്നു. പിന്നെ മകളൊക്കെ ആയി അവളുടെ കാര്യങ്ങൾ ഒക്കെ നോക്കാൻ വേണ്ടി ബ്രേയ്ക്ക് എടുത്തു എന്നല്ലാതെ അഭിനയം പാടേ ഉപേക്ഷിച്ചു എന്ന് പറയാൻ കഴിയില്ല. നല്ല അവസരങ്ങൾ വന്നാൽ ഉറപ്പായും ഞാൻ ഇനിയും അഭിനയിക്കാൻ എത്തും. നല്ല അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.ഇത് എന്റെ പഴയ രൂപം എന്ന് പറയാൻ ആകില്ല. മോളൊക്കെ ജനിച്ചു കഴിഞ്ഞു ഒരുപാട് വണ്ണം വച്ചിരുന്നു. ഒരു 15 കിലോയോളം ആണ് ഭാരം കൂടിയത്. ആദ്യമൊന്നും അത്ര കോൺഷ്യസ് ആയിരുന്നില്ല. അടുത്തകാലത്താണ് പഴയ രൂപത്തിലേക്കുള്ള ഒരു മാറ്റം മനസ്സ് കൊണ്ട് ആഗ്രഹിച്ചതും അതിനായി പരിശ്രമിക്കാൻ തുടങ്ങിയതും. ഇപ്പൊ ബാക്ക് റ്റു ഫിഗർ യാത്രയിലാണ്. കംപ്ലീറ്റിലി മാറി എന്ന് പറയാൻ ആകില്ല. എങ്കിലും എൺപതുശതമാനത്തോളം ആയിട്ടുണ്ട്.
ശരത്തിന്റെ മിസ്സിംഗ് ജീവിതത്തിൽ വളരെ വലിയ മിസ്സിംഗ് തന്നെയാണ്. കഴിഞ്ഞദിവസം ഒരു ചാനലിന് വേണ്ടി ഞങ്ങൾ പഴയ ഫൈവ് ഫിംഗേഴ്‌സ് ഗ്യാങ് കൂടുകയുണ്ടായി. അപ്പോൾ അവനെയാണ് ഒരുപാട് മിസ് ചെയ്തതത്. നമ്മൾ പരസ്പരം കാണാതെ ഇരിക്കുമ്പോൾ അത്രയും ഫീൽ ചെയ്യില്ല പക്ഷെ ഞങ്ങൾ ബാക്കി എല്ലാവരും കൂടി ചേർന്നപ്പോൾ അവനെ വല്ലാതെ നമുക്ക് ഒരുരുത്തർക്കും മിസ് ചെയ്തു. എപ്പോഴും ഫൈവ് ഫിംഗേഴ്‌സ് എന്ന് പറയുന്നത് അങ്ങനെ ആയിരുന്നു. സീരിയലിൽ മാത്രമല്ല ജീവിതത്തിലും. എല്ലാവരും ജീവിതവുമായി തിരക്കുകളിൽ പെട്ട് പോയി എങ്കിലും ഞങ്ങൾക്ക് അവനെ മിസ് ചെയ്യുന്നു ഇപ്പോഴും.
പ്രണയം, വിവാഹം, വിവാഹജീവിതം ഒക്കെയും തുടങ്ങുന്നത് ഈ ഓട്ടോഗ്രാഫിന്റെ ലൊക്കേഷനിൽ നിന്നുമാണ്. അവിടുത്തെ ക്യാമറമാൻ ആയിരുന്നു, ഭർത്താവ്. അതിനു മുൻപേ ഏട്ടനുമായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. എങ്കിലും അപ്പോഴൊന്നും തോന്നാത്ത ഒരു അടുപ്പം ആണ് അന്ന് ഫീൽ ചെയ്തത്. വെറുതെ തമാശയ്ക്ക് എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു തുടങ്ങി. പക്ഷെ പിന്നീട് അത് സീരിയസ് ആവുകയും പ്രണയത്തിലാവുകയും ചെയ്തു. പ്രണയം ആയിരുന്നു എന്ന് രണ്ടുപേര് പരസ്പരം പറഞ്ഞിട്ടില്ല, എങ്കിലും ആദ്യം സീരിയസ് ആയത് ഞാൻ തന്നെ ആയിരുന്നു.വിവാഹം നേരത്തെ ആയിപ്പോയോ എന്ന് ചോദിച്ചാൽ ഒരിക്കലും എന്റെ കാര്യത്തിൽ അങ്ങനെ തോന്നിയിട്ടില്ല. കാരണം എന്റെ തീരുമാനം ആയിരുന്നു അത്. അതുകൊണ്ട് അത് നേരത്തെ ആയി എന്ന് തോന്നുന്നില്ല. പക്ഷേ കുറച്ചും കൂടി മച്യുരിറ്റി വന്നിട്ട് വിവാഹം കഴിക്കുന്നതാണ് ബെറ്റർ ഓപ്ഷൻ എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷ എന്റെ കാര്യത്തിൽ, ഞാൻ എടുത്ത തീരുമാനം ആയതുകൊണ്ട് അത്ര പ്രശ്നം ഉള്ളതായി തോന്നുന്നില്ല. ഞാനും, മകളും ഏട്ടനും കൂടിയാണ് താമസം. എല്ലാത്തിനും കുടുംബം പിന്തുണയുമായി ഉണ്ട്. മകൾ വേദ മനോജ്, മൂന്നാം ക്‌ളാസിൽ പഠിക്കുന്നു. ഞങ്ങൾ ഹാപ്പി ആയി ജീവിതം ആഘോഷിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *