വയനാട്ടിലെ കാര്യങ്ങള്‍ കണ്ടില്ലേ? നിങ്ങള്‍ക്കെങ്ങനെ വീഡിയോ ചെയ്യാന്‍ പറ്റുന്നു? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശ്രീക്കുട്ടി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീക്കുട്ടി. ഒരുകാലത്ത് അഭിനയത്തിലൂടെ തിളങ്ങിയ താരം ഇപ്പോള്‍ യൂട്യൂബ് ചാനലുമായി സജീവമാണ്. വീട്ടിലെ കാര്യങ്ങളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമെല്ലാം ശ്രീക്കുട്ടി വീഡിയോയിലൂടെ കാണിക്കാറുണ്ട്. ശ്രീക്കുട്ടിയുടെ ഭര്‍ത്താവും മകളും മാതാപിതാക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സ്ഥിരമായി വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട് താരം. അത് എന്റെ ജോലിയാണ്, അതാണ് ചെയ്യുന്നത്. വയനാടിന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞിട്ടും നിങ്ങള്‍ക്കെങ്ങനെ വീഡിയോ ചെയ്യാന്‍ പറ്റുന്നുവെന്നുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ശ്രീക്കുട്ടി.

വയനാട്ടിലെ കാര്യങ്ങള്‍ വാര്‍ത്തകളില്‍ കാണുമ്പോള്‍ ഒരുപാട് വിഷമം തോന്നുന്നുണ്ട്. വീഡിയോ ഒക്കെ ചെയ്യാന്‍ മടി തോന്നുന്നുണ്ട്. പക്ഷേ, ചെയ്തല്ലേ പറ്റൂ. ഇത് എന്റെ ജോലിയല്ലേ. ന്യൂസൊക്കെ കണ്ട് വിഷമം വരുന്നുണ്ട് എന്ന് കരുതി നിങ്ങളൊക്കെ ജോലിക്ക് പോവാതെയിരിക്കുകയാണോ, ജോലിക്ക് പോയില്ലെങ്കില്‍ നമ്മുടെ വീട്ടിലെ കാര്യങ്ങളും നടക്കണ്ടേ. വയനാട് ഇങ്ങനെ വെള്ളത്തില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെ വീഡിയോ ചെയ്യാന്‍ മനസ് വരുന്നു എന്ന ചോദ്യങ്ങള്‍ വരുന്നുണ്ട്.

കമന്റ് ചെയ്യുന്നവര്‍ അവരുടെ ജോലിക്ക് പോവുന്നില്ലേ, സാധനങ്ങള്‍ വാങ്ങാന്‍ പോവുന്നില്ലേ. എന്റെ വീഡിയോ കാണുന്നുണ്ടല്ലോ, ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കുന്നുണ്ടല്ലോ. എന്റെ കാര്യങ്ങള്‍ നടന്ന് പോവാനുള്ള വരുമാനം എനിക്ക് ഇതില്‍ നിന്നും കിട്ടുന്നുണ്ട്. അതുകൊണ്ട് എനിക്ക് ഇത് ഒഴിവാക്കാന്‍ പറ്റില്ല. ഇത്രയും വിഷമമുള്ളവര്‍ എന്തിനാണ് എന്റെ വീഡിയോ കാണുന്നത്, നിങ്ങള്‍ക്ക് ന്യൂസ് തന്നെ കണ്ടാല്‍ പോരേയെന്നും ശ്രീക്കുട്ടി ചോദിക്കുന്നു.

എന്റെ ജീവിത മാര്‍ഗമായത് കൊണ്ടാണ് ഡെയ്‌ലി വീഡിയോസ് ഇടുന്നത്. കാണാന്‍ താല്‍പര്യമുള്ളവര്‍ മാത്രം കാണുക. അല്ലാത്തവര്‍ കാണണ്ട.വെറുതെ എന്തിനാണ് കണ്ടിട്ട് കുറ്റം പറയുന്നത്. എനിക്ക് ഒത്തിരി കമന്റുകള്‍ വരുന്നുണ്ട്. നല്ല രീതിയില്‍ വരുന്ന കമന്റുകളെല്ലാം ഞാന്‍ പരിഗണിക്കാറുണ്ട്. ആവശ്യമില്ലാതെ കുറ്റപ്പെടുത്തിയാല്‍ അത് ബുദ്ധിമുട്ടാണ്. വേദയുടെ ഡ്രസിംഗിനെക്കുറിച്ച് പല തരത്തിലാണ് കമന്റുകള്‍ വരുന്നത്. ഈ കുട്ടിക്ക് വേറെ എന്തെങ്കിലും മേടിച്ച് കൊടുത്തൂടേ എന്നാണ് ചിലരുടെ ചോദ്യം. വേറൊന്നും തോന്നരുത്, മോള്‍ക്ക് കുറച്ച് ഇറക്കമുള്ള ഡ്രസ് ഇട്ട് കൊടുത്തൂടേയെന്ന് ചിലര്‍ കമന്റ് ചെയ്യാറുണ്ട്. അത് ചിലപ്പോള്‍ ഞാന്‍ ആസപ്റ്റ് ചെയ്യും, അല്ലെങ്കില്‍ റിജക്റ്റ് ചെയ്യും. മിക്കപ്പോഴും കളയാറാണ് പതിവ്. നല്ല രീതിയില്‍ മനസിലാക്കി തരാന്‍ നോക്കിയാല്‍ അത് സ്വീകരിക്കും.

വയനാട്ടിലെ കാര്യങ്ങള്‍ കണ്ട് എനിക്കും നല്ല വിഷമമുണ്ട്. അത് ഉള്ളിലൊതുക്കി എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നെക്കൊണ്ട് പറ്റുന്ന സഹായം ഞാന്‍ ചെയ്തിട്ടുണ്ട്. എനിക്ക് എന്റെ വീട്ടിലെ കാര്യങ്ങളും നോക്കണ്ടേ. വിഷമങ്ങളുണ്ടാവുമ്പോള്‍ അത് മനസിലൊതുക്കി മുന്നോട്ട് പോയല്ലേ പറ്റൂ. ജീവിതത്തിന്റെ ഒരുഭാഗമാണ് വീഡിയോ അപ്ലോഡിംഗ്, അത് ചെയ്തല്ലേ പറ്റൂ. നമ്മുടെ തെറ്റുകുറ്റങ്ങള്‍ പറഞ്ഞ് തരുന്നവരുണ്ട്. വെറുതെ ബുദ്ധിമുട്ടി സമയം കണ്ടെത്തി എന്റെ വീഡിയോ കണ്ട്, താഴെ അനാവശ്യ കമന്റ് എന്തിനാണ് ഇടുന്നതെന്നുമായിരുന്നു ശ്രീക്കുട്ടി ചോദിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *