സീരിയല്‍ നടി ശ്രീലക്ഷ്മിയ്ക്ക് രഹസ്യ വിവാഹം.. വരനെ കണ്ടോ

കല്യാണം കഴിഞ്ഞിട്ട് അഞ്ച് മാസമായി, ലൗ മാര്യേജ് ആയിരുന്നു; വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് ശ്രീലക്ഷ്മി.അഞ്ച് മാസം മുന്‍പ് നടന്ന വിാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവച്ച് നടി ശ്രീലക്ഷ്മി. കുടുംബശ്രീ ശാരദ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലെ കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ശാരദ അമ്മയും മൂന്ന് പെണ്‍മക്കളും തന്നെയാണ് സീരിയലിലെ മെയിന്‍. അതില്‍ ഇളയ മകളായ ശ്യാമയെ അവതരിപ്പിയ്ക്കുന്നത് നടി ശ്രീലക്ഷ്മിയാണ്.
തന്റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. ചില വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ശ്രീലക്ഷ്മി. അഞ്ച് മാസം മുന്‍പേ നടിയുടെ വിവാഹം കഴിഞ്ഞതാണത്രെ.വിവാഹ വേഷത്തില്‍ ശ്രീലക്ഷ്മി നില്‍ക്കുന്നതും താലികെട്ടുന്നതുമായി ചിത്രങ്ങള്‍ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇത് ഏതെങ്കിലും സീരിയലിന് വേണ്ടിയാണോ, ഫോട്ടോഷൂട്ട് ആണോ, അതോ ഒറിജിനല്‍ കല്യാണം ആണോ എന്ന് ചോദിച്ചുകൊണ്ട് ഒരുപാട് പേര്‍ കമന്റ് ബോക്‌സില്‍ എത്തി.

അവസാനം ശ്രീലക്ഷ്മി തന്നെ കമന്റുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. അതെ ഇത് എന്റെ ഒറിജിനല്‍ വിവാഹം തന്നെയാണ്. അഞ്ച് മാസം മുന്‍പ് ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്. ഞങ്ങളുടേത് ഒരു പക്ക ലൗ മാര്യേജ് ആയതിനാലാണ് വിഡിയോ പബ്ലിഷ് ചെയ്യാതിരുന്നത്. ഇപ്പോള്‍ പലരുടെയും ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈ വീഡിയോ- ശ്രീലക്ഷ്മി പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ കാട്ടാകട സ്വദേശിയായ നന്ദന്‍ ആണ് വരന്‍. ബാലപുരത്ത് വച്ചായിരുന്നുവത്രെ ഇവരുടെ വിവാഹം. വിവാഹത്തെ കുറിച്ചുള്ള കാര്യം ശ്രീലക്ഷ്മി തന്നെ തുറന്ന് പറഞ്ഞതോടെ ആശംസകളുമയി ആരാധകരും എത്തി.വിവാഹത്തിന്റേതായി പുറത്ത് വന്ന വീഡിയോകളിലോ ഫോട്ടോകളിലോ ഒന്നും ബന്ധുക്കളെ ആരെയും കാണുന്നില്ല. കൂടെ ഉള്ള പെണ്‍കുട്ടി സഹോദരിയാണെന്ന് ഒരു പോസ്റ്റില്‍ ശ്രീലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണോ വിവാഹം എന്ന് ചോദിച്ച് ചിലര്‍ വന്നിട്ടുണ്ട്.കുടുംബശ്രീ ശാരദ എന്ന സീരിയലില്‍ ശാരദാമ്മയുടെ മൂന്ന് മക്കളില്‍ ഇളയവളായ ശ്യാമയെയാണ് ശ്രീലക്ഷ്മി അവതരിപ്പിയ്ക്കുന്നത്. അമ്മയെയും ചേച്ചിമാരെയും ഒരുപാട് ഇഷ്ടപ്പെടുന്ന ശ്യാമ ചതിക്കുഴിയില്‍ വീണതാണ് ഇപ്പോള്‍ സീരിയലില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന കഥ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *