നടി ശ്രീവിദ്യ മുല്ലച്ചേരിയ്ക്ക് വിവാഹനിശ്ചയം ഒളിച്ചു വച്ച വരന് ആരെന്ന് അറിയാമോ
ഭാവി വരനെ ലൈവ് ആയി വിളിച്ച് ശ്രീവിദ്യ, പ്രണയത്തിലാണ് എന്ന് പറയട്ടെ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ മടിയുള്ള എന്റെ ആളിനെ ഉടന്‍ പരിചയപ്പെടുത്തും.മനസ്സ് വളരെ ഡൗണ്‍ ആയി ഇരിക്കുമ്പോഴും ക്യാമറയെ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ക്യാമറയെ ഫേസ് ചെയ്യുന്ന പലര്‍ക്കും നേരിടേണ്ടി വന്ന പ്രശ്നമാവും. പലപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ ചിരിച്ചുകൊണ്ട് ഇരിക്കുയായിരിയ്ക്കും എങ്കിലും എന്റെ ചിന്ത മറ്റൊന്നായിരിയ്ക്കും. തീരെ ഡൗണാവുമ്പോള്‍ ഞാന്‍ എന്നെ സ്വയം മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിയ്ക്കും. ഞാന്‍ വന്ന വഴി, എന്റെ കഷ്പ്പാടുകള്‍ എല്ലാം ഓര്‍ക്കും, ഇനി ഇങ്ങനെ ഇരുന്നാല്‍ പറ്റില്ല, എനിക്ക് മുന്നോട്ട് പോണം എന്നൊക്കെ ഉള്ളില്‍ സ്വയം പറഞ്ഞ് മുന്നോട്ട് പോകാനാണ് ശ്രമിക്കാറുള്ളത്
സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രീവിദ്യ. സ്വതസിദ്ധമായ ശ്രീവിദ്യയുടെ തമാശകളും സംസാര രീതിയും തന്നെയാണ് പ്രേക്ഷകരെ ആകര്‍ഷിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീവിദ്യയുടെ യൂട്യൂബ് ചാനലിനും നല്ല ഫോളോവേഴ്സ് ഉണ്ട്. ക്യു ആന്റ് എ യില്‍ ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടുള്ള വീഡിയോ ആണ് ശ്രീവിദ്യ ഇപ്പോള്‍ പങ്കുവച്ചിരിയ്ക്കുന്നത്. പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ ചോദിച്ചത് ശ്രീവിദ്യയുടെ കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ്. ഏറ്റവും ഒടുവിലാണ് നടി അതിനുള്ള മറുപടി നല്‍കിയത്.സ്റ്റാര്‍മാജിക് ഷോയുമായി ബന്ധപ്പെട്ടതും, കല്യാണത്തെ കുറിച്ചും ചോദിച്ചുകൊണ്ടുള്ളതുമായ ചോദ്യങ്ങളാണ് ഭൂരിഭാഗവും വന്നത്. പ്രണയത്തിലാണോ, ആരാണ് കാമുകന്, കല്യാണം എപ്പോഴാണ്, എന്താണ് പ്രണയ കഥ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ശ്രീവിദ്യ ഏറ്റവും അവസാനത്തിലേക്ക് മാറ്റി വച്ചു ഉത്തരം പറയുകയായിരുന്നു. തനിക്ക് പറയാന്‍ പറ്റാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി ‘ഫോണ്‍ എ ഫ്രണ്ട്’ എന്ന ഓപ്ഷനും നടി സ്വീകരിച്ചു.സ്റ്റാര്‍ മാജിക്കിനെ കുറിച്ച്.സ്റ്റാര്‍ മാജിക് ഷോയുടെ ഷൂട്ടിങ് ഷെഡ്യൂളിനെ കുറിച്ചും, ഷോയും മറ്റ് സിനിമാ ഷൂട്ടിങും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും, സ്റ്റാര്‍മാജിക്കില്‍ ഇപ്പോള്‍ ശ്രീവിദ്യ എന്തുകൊണ്ട് പഴയത് പോലെ മണ്ടത്തരങ്ങള്‍ പറയുന്നില്ല എന്നതിനെ കുറിച്ചും ചോദ്യങ്ങള്‍ വന്നു. എല്ലാവരുടെയും ഡേറ്റ് നോക്കിയാണ് സ്റ്റാര്‍മാജിക് ഷെഡ്യൂള്‍ വരുന്നതത്രെ. മാസത്തില്‍ ഒരാഴ്ച മാത്രമേ സ്റ്റാര്‍ മാജിക് ഷൂട്ട് ഉണ്ടാവാറുള്ളൂ. സ്റ്റാര്‍ മാജിക്കും അവിടെയുള്ള ആള്‍ക്കാരും തനിക്ക് സ്വന്തം വീടും വീട്ടുകാരും എന്നത് പോലെയാണ് എന്ന് ശ്രീവിദ്യ പറയുന്നു. അതൊരു സെക്കന്റ് ഹോം ആണ്. മറ്റ് ഷൂട്ടിങുകള്‍ക്ക് പോകുമ്പോള്‍ ആ ഫീല്‍ കിട്ടാറില്ല. പഴയത് പോലെ സ്റ്റാര്‍ മാജിക്കില്‍ മണ്ടത്തരങ്ങള്‍ പറഞ്ഞ് ആക്ടീവ് ആകാത്തത് എന്തെങ്കിലും പ്രശ്നം കൊണ്ടാണോ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെ ഒരു പ്രശ്നവും ഇല്ല. അത് മനപൂര്‍വ്വം സംഭവിച്ചതും അല്ല. പഴയ ശ്രീവിദ്യയെ പോലെ ആവാനായി ശ്രമിക്കാം- നടി പറഞ്ഞുആദ്യമായി കണ്ട സെലിബ്രിറ്റി.നേരിട്ട് ആദ്യമായി കണ്ട സെലിബ്രിറ്റി ആരായിരുന്നു എന്നാണ് പിന്നീട് വന്ന ചോദ്യം. മമ്മൂക്കോയ ഇക്കായെ ആണ് ഞാന്‍ ആദ്യമായി കണ്ടത് എന്ന് നടി പറഞ്ഞു. കാസര്‍കോട് എന്റെ നാട്ടിലെ ഒരു ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനായി വന്നതായിരുന്നു. കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ അശോക് രാജിനെ കാണാനായി എല്ലാവരും പോകുന്നത് പോലെയാണ് അന്ന് ഞങ്ങള്‍ പോയത്. ദൂരെ നിന്ന് ഒരു നോക്ക് കണ്ടു. പിന്നീട് മമാമൂക്കോയ ഇക്കായ്ക്കൊപ്പം സിനിമ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിരുന്നു
എത്ര പറഞ്ഞാലും അനുസരിക്കാത്ത കാര്യം.എത്ര പറഞ്ഞാലും അനുസരിക്കാത്ത ഒരു ശീലം എന്താണ് എന്ന് ചോദിച്ചപ്പോള്‍ ശ്രീവിദ്യ അമ്മയോട് തന്നെ ചോദിച്ച്, ആ ചോദ്യത്തിന് ഉത്തരം നല്‍കാം എന്ന് പറഞ്ഞു. അമ്മയെ വിളിച്ചപ്പോള്‍ അമ്മ ആദ്യം പറഞ്ഞത്, ഒരു കാര്യവും പറയുന്നത് പോലെ കേള്‍ക്കില്ല എന്നാണ്. എന്നാലും ഒരു കാര്യം ഏതാണ് എന്ന് ചോദിച്ചപ്പോള്‍ വീട്ടിലെ പണി എത്ര പറഞ്ഞാലും ചെയ്യില്ല എന്ന് അമ്മ പറഞ്ഞു. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ അമ്മ പറയുന്നതിന് മുന്‍പേ ശ്രീവിദ്യ ഫോണ്‍ കട്ട് ചെയ്തു.
ചേട്ടത്തിയമ്മയെ കുറിച്ച്.അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ സഹോദരന്റെ വിവാഹം. പുതിയ ഏട്ടത്തിയമ്മയുമായുള്ള ബന്ധത്തെ കുറിച്ച് ഒരു ചോദ്യം വന്നു. ചേട്ടത്തിയമ്മയുമായുള്ള ബന്ധം ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് ഞാന്‍ എന്ന് ശ്രീവിദ്യ പറയുന്നു. എന്റെ വേറൊരു വേര്‍ഷനാണ് ചേച്ചി. അത് കാരണം വീട്ടില്‍ അമ്മയ്ക്ക് ഞാന്‍ ഇല്ലാത്തതിന്റെ ഒരു കുറവ് ഉണ്ടാവില്ല. എപ്പോഴും അമ്മേ, അമ്മേ എന്ന് പറഞ്ഞ് പിന്നാലെ നടന്നോളും. എനിക്ക് ഗോസിപ്പ് പറയാനും, ഒരുമിച്ച് സിനിമയ്ക്ക് പോകാനും ഒക്കെ ഒരാളെ കിട്ടിയ സന്തോഷവും ഉണ്ട്. ഇപ്പോള്‍ ചേട്ടനും ചേട്ടത്തിയമ്മയും ബാംഗ്ലൂരിലാണ്, ഡിസംബറില്‍ തിരിച്ചെത്തും.
റീച്ചാര്‍ജ് ചെയ്യുന്നത്.തളര്‍ന്നിരിയ്ക്കുന്ന സാഹചര്യങ്ങളില്‍ സ്വയം റീചാര്‍ജ് ചെയ്യുന്നത് എങ്ങിനെയാണ് എന്നായിരുന്നു ഒരാളുടെ ചോദ്യം. മനസ്സ് വളരെ ഡൗണ്‍ ആയി ഇരിക്കുമ്പോഴും ക്യാമറയെ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ക്യാമറയെ ഫേസ് ചെയ്യുന്ന പലര്‍ക്കും നേരിടേണ്ടി വന്ന പ്രശ്നമാവും. പലപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ ചിരിച്ചുകൊണ്ട് ഇരിക്കുയായിരിയ്ക്കും എങ്കിലും എന്റെ ചിന്ത മറ്റൊന്നായിരിയ്ക്കും. തീരെ ഡൗണാവുമ്പോള്‍ ഞാന്‍ എന്നെ സ്വയം മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിയ്ക്കും. ഞാന്‍ വന്ന വഴി, എന്റെ കഷ്പ്പാടുകള്‍ എല്ലാം ഓര്‍ക്കും, ഇനി ഇങ്ങനെ ഇരുന്നാല്‍ പറ്റില്ല, എനിക്ക് മുന്നോട്ട് പോണം എന്നൊക്കെ ഉള്ളില്‍ സ്വയം പറഞ്ഞ് മുന്നോട്ട് പോകാനാണ് ശ്രമിക്കാറുള്ളത്.വീട്ടുകാരുടെ പിന്തുണ.വീട്ടുകാരുടെ സപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ശ്രീവിദ്യ ഇമോഷണല്‍ ആയത്. എന്റെ നാട് പോലൊരു സ്ഥലത്ത് നിന്ന് ഇന്ന് ഇവിടെ വരെ ഞാന്‍ എത്തണമെങ്കില്‍ അതിന് കാരണം എന്റെ അച്ഛനും അമ്മയും ചേട്ടനും തന്നെയാണ്. ഇപ്പോള്‍ ചേട്ടത്തി അമ്മയും. സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ എന്നെ എല്ലാ സ്കൂള്‍ പരിപാടികളിലും പങ്കെടുപ്പിയ്ക്കുന്നതും, എല്ലാം എന്നെ കൊണ്ട് ചെയ്യിപ്പിയ്ക്കുന്നതും അമ്മയാണ്. അച്ഛന് ആ സമയത്ത് ഗള്‍ഫിലായിരുന്നു. ഞാന്‍ പങ്കെടുക്കുന്ന പരിപാടികളെ കുറിച്ചും, എനിക്ക് സമ്മാനങ്ങള്‍ കിട്ടുന്നതിനെ കുറിച്ചും എല്ലാം അമ്മ അച്ഛന് കത്തുകള്‍ എഴുതുമായിരുന്നു. സ്കൂള്‍ കലോത്സവത്തില്‍ ഒരിക്കല്‍ കഥാ പ്രസംഗം ചെയ്താല്‍ തോറ്റു പോവും എന്ന് പറഞ്ഞ് എന്നെ കൊണ്ട് ചെയ്യിപ്പിക്കാതിരുന്നപ്പോള് ഏറ്റവും അധികം വിഷമിച്ചത് എന്റെ അമ്മയാണ്. ഇപ്പോഴും അവര്‍ നല്കുന്ന പിന്തുണ അത്രയും വലുതാണ്.വിവാഹത്തെ കുറിച്ച്.ഏറ്റവും ഒടുവില്‍ ശ്രീവിദ്യ തന്റെ കല്യാണത്തെ കുറിച്ച് ചോദിച്ചുകൊണ്ടുള്ള ചോദ്യങ്ങളിലേക്ക് കടന്നു. പക്ഷെ അതിന് ഉത്തരം പറയുന്നതിനായി താരം ഒരാളെ ഫോണില്‍ വിളിച്ചു. ഒരു പുരുഷ ശബ്ദമാണ് അപ്പുറത്ത് നിന്നും കേള്‍ക്കുന്നത്. അത് ആരാണ് എന്നോ എന്താണ് എന്നോ ശ്രീവിദ്യ പറയുന്നില്ല. പ്രണയത്തിലാണോ എന്ന് ചോദിയ്ക്കുന്നു എന്ത് പറയണം എന്ന് ചോദിച്ചപ്പോള്‍, അതെ എന്ന് പറയൂ എന്ന് അയാള്‍ പറഞ്ഞു. പക്ഷെ ഇപ്പോള്‍ പറയാന്‍ പറ്റില്ല, ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ മടിക്കുന്ന എന്റെ ഭാവി വരനെയും കൊണ്ട് ഞാനൊരു വീഡിയോ ചെയ്യുന്നതായിരിയ്ക്കും, കണ്ടന്റിന് വേണ്ടി ഏത് അറ്റം വരെയും ഞാന്‍ പോകും എന്നൊക്കെ പറഞ്ഞുകൊണ്ട് സസ്പെന്‍സ് ഇട്ട് ശ്രീവിദ്യ വീഡിയോ അവസാനിപ്പിച്ചു.
@All rights reserved Typical Malayali.
Leave a Comment