പ്രസവം നാട്ടില്‍ മതി ഏട്ടാ’ എന്ന് പറഞ്ഞ് വന്നവള്‍! പക്ഷേ ആശുപത്രിക്കാരുടെ ക്രൂ,ര,ത ഇങ്ങനെ! വിനീഷ പോയി

കാത്തിരുന്ന പൊന്നോമനയെ ഒരു നോക്ക് കാണാനാകാതെ വിനീഷ യാത്രയായി. പ്രസവത്തിനിടെ ആശുപത്രി കാരുടെ അനാസ്ഥ കൊണ്ട് ജീവൻ നഷ്ടമായിരിക്കുന്നത് പാലക്കാട് ധോണി പാപ്പാടി ശ്രീവത്സത്തിൽ സിജിലിൻ്റെ ഭാര്യ വിനീഷയ്ക്കാണ്. ഷാർജയിൽ ഐ ടി എൻജിനിയറായ വിനീഷ പ്രസവത്തിന് മാത്രമായാണ് രണ്ടുമാസം മുമ്പ് നാട്ടിലെത്തിയത്. ഭർത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാർജയിലാണ്. ഷാർജയിൽ ഐടി എൻജിനീയറായിരുന്നു വിനീഷ. ഏറെ സന്തോഷത്തിലായിരുന്നു വിനീഷ കുഞ്ഞിനായി കാത്തിരുന്നത്. ഇതിൻ്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.പ്രസവത്തിനായി വെള്ളിയാഴ്ചയാണ് പാലക്കാട് നഗരത്തിലെ പോളി ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ വിനീഷ ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും കുഞ്ഞിന് ശ്രസന പ്രശ്നങ്ങളുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കൂടുതൽ സൗകര്യമുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. ഇതിനിടയിൽ വിനീഷയുടെ ആരോഗ്യനില മോശമായി. ര,ക്ത,സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് യുവതിയെ നഗരത്തിലെ തന്നെ തങ്കം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച വൈകിട്ട് നാലോടെ മ,രി,ച്ചു.വിനീഷയുടെ പ്രസവശേഷം ആണ് കുഞ്ഞിന് ആരോഗ്യ പ്രശ്നം ഉണ്ടെന്നും ഗുരുതരമാണെന്നും മറ്റെവിടെയെങ്കിലും മാറ്റണമെന്നും ഡോക്ടർ അറിയിച്ചത്. ഇത് തിരിച്ചറിഞ്ഞില്ല എന്നത് വീഴ്ചയാണ്. പെട്ടെന്ന് വിനീഷയ്ക്ക് അസ്വസ്ഥതയുണ്ടായി. അവസാനനിമിഷം ആശുപത്രി അധികൃതർ കൈയൊഴിഞ്ഞു. അതുകൊണ്ടാണ് വേറെ ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. കുഞ്ഞിൻ്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്. പോളിക്ലിനിക്കിൽ ഒരു സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ആണ് മനസിലായതെന്ന് വിനീഷയുടെ അച്ഛൻ പറഞ്ഞു.

കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. പോളിക്ലിനിക്കിലുണ്ടായ ചികിത്സാപിഴവ് ആണ് മ,ര,ണ,കാരണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി. അതേസമയം ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും മ,രി,ച്ച വിനീഷയ്ക്ക് മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ആശുപത്രി വാർത്താക്കുറിപ്പ് ഇറക്കി. പ്രസവശേഷം വിനീഷയുടെ പെട്ടെന്ന് കുറഞ്ഞിരുന്നു. വിശദമായി പരിശോധിച്ചെങ്കിലും ബിപി കുറയാൻ ഉണ്ടായ കാരണം വ്യക്തമായില്ല.
അപൂർവ്വമായി ഉണ്ടാകുന്ന അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം എന്നായിരുന്നു പ്രാഥമികനിഗമനം. ഇക്കാരണത്താൽ ഉടൻതന്നെ മെച്ചപ്പെട്ട ചികിത്സയ്ക്കായി തങ്കം ആശുപത്രിയിലേക്ക് മാറ്റി എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വിനീഷയുടെ മ,ര,ണ,ത്തെ,ത്തു,ടർന്ന് പാലക്കാട് സൗത്ത് പൊലീസ് അസ്വാഭാവിക ,മ,ര,ണ,ത്തി,ന് കേസെടുത്തിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *