സുധി മതം മാറിയത് വർഷങ്ങൾക്കു മുൻപ്.. വെളിപ്പെടുത്തലുമായി സുധിയുടെ സഹോദരൻ.. ഞെട്ടിക്കുന്ന കാരണം..
എല്ലാവരും കഴിക്കുന്നത് നോക്കിയിരിക്കും! അതാണ് അവന്റെ സന്തോഷം! സുധിയെക്കുറിച്ച് സഹോദരന്റെ വാക്കുകള്‍.ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളുമായി മല്ലിടുമ്പോഴും അതൊന്നും സുധി വേദിയില്‍ കാണിച്ചിരുന്നില്ല. സങ്കടങ്ങളെല്ലാം മനസിലൊതുക്കിയാണ് വേദിയില്‍ കയറുന്നത്. എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെയാവാന്‍ പറ്റുന്നതെന്നോര്‍ത്ത് പലപ്പോഴും താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് പ്രിയപ്പെട്ടവരെല്ലാം പറഞ്ഞിരുന്നു.
കൊല്ലും സുധി ഓര്‍മ്മയായെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പരിപാടിക്ക് പോയിരിക്കുകയാണ് സുധി എന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. കോര എന്നാണ് സുധി സഹോദരനെ വിളിക്കുന്നത്. കൂരിയെന്നാണ് സുനില്‍ തിരിച്ച് സുധിയെ വിളിക്കുന്നത്. കൂരി ഏതോ പരിപാടിക്ക് പോയതാണെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് സുനില്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സഹോദരനെക്കുറിച്ച് വാചാലനായത്.
സിനിമയില്‍ അഭിനയിച്ചതിലൊന്നും അവന് വലിയ തലക്കനമൊന്നുമില്ല. ആര്‍ടിസ്റ്റായൊന്നും ഞങ്ങളോട് പെരുമാറിയിട്ടില്ല. ഇവിടെ കുറേ സുഹൃത്തുക്കളുണ്ട്. അവരുടെ അടുത്തൊക്കെ പോയിരിക്കും. എന്റെ മൂത്ത മകള്‍ക്ക് 22 വയസായി, അവളുടെ കല്യാണത്തിന് എത്ര നടന്‍മാരാണ് ഇവിടെ വരാന്‍ പോവുന്നതെന്ന് നോക്കിക്കോ എന്ന് പറയുമായിരുന്നു. അവന്‍ പോയ ശേഷം ഇറങ്ങിയ സിനിമ കൊള്ള കാണാന്‍ പോയില്ല. പോവേണ്ടതായിരുന്നു.
ചെറുപ്രായത്തില്‍ നല്ല കഷ്ടപ്പാടായിരുന്നു ഞങ്ങള്‍ക്ക്. അവന്‍ പരിപാടിക്ക് പോവുന്ന സമയത്ത് ഞാന്‍ വേറെ പണിക്ക് പോവുന്നുണ്ടായിരുന്നു. രാത്രി ഞങ്ങള്‍ വരുന്നതിനായി എല്ലാവരും കാത്തിരിക്കും. ഓണത്തിന് ബോണസ് കിട്ടിയത് വീട്ടില്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നു. തീപ്പെട്ടി ഒട്ടിച്ചാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. പഠിക്കാന്‍ പോയി വന്നാല്‍ ഞങ്ങളും സഹായിക്കുമായിരുന്നു. മറ്റുള്ളവരെ ചിരിപ്പിക്കാറുണ്ടെങ്കിലും അവന്‍ സുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല. ഇവിടേക്ക് വരുമ്പോള്‍ എല്ലാം മേടിച്ച് വന്ന് എല്ലാവരെയും കഴിപ്പിക്കും, അമ്മ കഴിക്കുമ്പോള്‍ രണ്ട് ഉരുള മേടിച്ച് കഴിച്ചാലായി. എല്ലാവരെയും കഴിപ്പിക്കാനാണ് അവനിഷ്ടം. പട്ടിണി കിടന്ന് കഷ്ടപ്പെട്ടാണ് അവന്‍ ഇവിടെ വരെ എത്തിയത്. ഒന്ന് ശരിയായി വരികയായിരുന്നു. അതിനിടയിലാണ് അപകടം സംഭവിച്ചത്. സ്വന്തമായൊരു വീടെന്ന ആഗ്രഹം ബാക്കിയാക്കിയാണ് സുധി വിടവാങ്ങിയത്.
@All rights reserved Typical Malayali.
Leave a Comment