9ാം ദിവസം ക്രിസ്ത്യൻ രീതിയിൽ ചടങ്ങ് .. 16ാം ദിവസം ഹിന്ദു രീതിയിലും.. സഞ്ചയനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്..

അമ്മേ, എൻ്റെ അച്ഛൻ എന്ന് റിതുൽ! മരുമകളെയും കൊച്ചുമക്കളെയും കെട്ടിപിടിച്ചു കരഞ്ഞ് അമ്മ; സുധിയുടെ സഞ്ചയനം കൊല്ലം വീട്ടിൽ.ആ മോൻ ചോദിക്കുന്നത് കേട്ടാൽ സഹിക്കാൻ കഴിയുന്നില്ല… എന്താ കരയുന്നെ അമ്മേ എന്ന്. അതിനറിയില്ലല്ലോ പാവം കുട്ടി… അച്ഛൻ വരുന്നതും കാത്തിരിക്കുന്ന മോൻ!.അന്തരിച്ച കലാകാരൻ കൊല്ലം സുധി ഓർമ്മ ആയിട്ട് ദിവസങ്ങളായി.ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ കണ്ണീരോടെ നിൽക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. സ്റ്റാർ മാജിക്‌ ഷോയുടെ ഷൂട്ടിങ് തന്നെ കുറച്ചു നാളത്തേയ്ക്ക് നിർത്തി വയ്‌ക്കേണ്ടി വന്നു. സുധിയുടെ മരണത്തിന്റെ ഒൻപതാം ദിവസം ക്രിസ്ത്യൻ ആചാരപ്രകാരം പ്രാർത്ഥനയും മറ്റും പള്ളിയിൽ നടത്തുകയുണ്ടായി. ഇപ്പോഴിതാ സഞ്ചയനത്തിന്റെ ദൃശ്യങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.അമ്മേ എന്റെ അച്ഛൻ എന്ന് പറഞ്ഞുകൊണ്ടാണ് സുധിയുടെ ഇളയമകൻ ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുന്നത്. അമ്മേ എനിക്ക് പേടിയാകുന്നു എന്നും റിതുൽ പറയുന്നു. മോൻ പേടിക്കണ്ട എന്ന് പറഞ്ഞുകൊണ്ട് മകനെ ആശ്വസിപ്പിക്കുന്ന രേണു, മരുമകളെയും ചെറുമക്കളെയും കെട്ടിപിടിച്ചു കരയുന്ന സുധിയുടെ അമ്മ, വികാരനിർഭര നിമിഷങ്ങൾ ആണ് കൊല്ലത്തെ വീട്ടിൽ നടന്നത്.സത്യത്തിൽ സുധിചേട്ടനെ, മക്കളെ രേണുവിനെ ഒക്കെ കാണുമ്പോൾ ഇപ്പോഴും പൊട്ടികരഞ്ഞുപോകുന്നു നമ്മുടെ കുടുംബത്തിൽ നിന്നും പോയ ഒരാൾ തന്നെ ആണ് സുധിച്ചേട്ടൻ അത്ര അധികം വേദന ആണ് വീഡിയോസ് കാണുമ്പോൾ നമ്മുക്ക് ഇത്ര അധികം വിഷമം ഉണ്ടെങ്കിൽ തമ്പുരാനെ അവരുടെ ഒക്കെ അവസ്ഥ എന്താണ് എ ല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കണേ – എന്നൊക്കെയാണ് ആരാധകർ വൈറൽ വീഡിയോയിൽ കമന്റ് ചെയ്യുന്നത്.

ജൂൺ അഞ്ചിനാണ് സുധിയെ കലാകേരളത്തിനു നഷ്ടമാകുന്നത്. ഫ്‌ളവേഴ്‌സ് ഷോ കഴിഞ്ഞു മടങ്ങവേ ആണ് സുധിയുടെ കാർ അപകടത്തിൽ പെടുന്നത്. കാറിന്‍റെ മുൻ സീറ്റിലായിരുന്ന സുധിയുടെ നെഞ്ചിന്‍റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് വാരിയെല്ലുകർ തകർന്നിരുന്നെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലിയും സുഹൃത്തുക്കളും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.അപകടത്തിൽപ്പെട്ട കാറിന്‍റെ മുന്നിലെ സൈഡ് സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. കാറിന്‍റെ രണ്ട് എയർ ബാഗുകൾ പ്രവർത്തിച്ചെങ്കിലും സുധി അപകടത്തിൽപെട്ടു. രണ്ട് എയർഭാഗുകളും പുറത്ത് വന്നെങ്കിലും സുധിയുടെ നെഞ്ചിന്‍റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് വാരിയെല്ലുകള്‍ തകരുകയായിരുന്നെന്നാണ് അന്ന് റിപ്പോർട്ട് വന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *