മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സുജ വിവാഹിതയായി ആശംസകളുമായി സീരിയല്‍ താരങ്ങള്‍
സീരിയൽ നടി അഖിന ഷിബു വിവാഹിതയാകുന്നു; ബ്രൈഡൽ പാർട്ടി ചിത്രങ്ങൾ പങ്കുവച്ച് താരം
ബ്രൈഡൽ പാർട്ടി ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ താരത്തിന് നിരവധി പേരാണ് ആശംസകളുമായെത്തിയിരിക്കുന്നത്. സീരിയൽ താരങ്ങളും അഖിനയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു.
സീരിയൽ നടി അഖിന ഷിബു വിവാഹിതയാകുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ സുജ എന്ന കഥാപാത്രത്തേയാണ് അഖിന അവതരിപ്പിക്കുന്നത്. അരുൺ പാറയിലാണ് അഖിനയുടെ വരൻ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെയും ബ്രൈഡൽ ഷവറിന്റെയുമെല്ലാം ചിത്രങ്ങൾ അഖിന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.കല്യാണം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി! ഞങ്ങളോടാരും മോശം പറഞ്ഞിട്ടില്ല ഞാൻ ഒരുമാസം വീട്ടിൽ പോയി നിന്നപ്പോഴാണ് ആളുകളുടെ പ്രതികരണം മനസിലാക്കിയതെന്ന് ദർശന.കറുപ്പ് നിറത്തിലെ വസ്ത്രമണിഞ്ഞാണ് താരം ബ്രൈഡൽ ഷവറിനെത്തിയത്. അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് അഖിന. നിരവധി റീൽസ് വീഡിയോകളും താരം ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അഖിനയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങളും അഖിന പങ്കുവയ്ക്കാറുണ്ട്. മ്യൂസിക് ആൽബങ്ങളിലൂടെയാണ് അഖിന അഭിനയരംഗത്തേക്ക് എത്തുന്നത്. കോട്ടയം സ്വദേശിനിയാണ് താരം. ഷോർട്ട് ഫിലിമിലും അഖിന അഭിനയിച്ചിട്ടുണ്ട്.
വിവാഹ തീരുമാനങ്ങൾ കുടുംബത്തിന് വിട്ടു നൽകിയിരിക്കുകയാണെന്ന് താരം ഒരിക്കൽ പറഞ്ഞിരുന്നു. സുരേഷ് ഉണ്ണിത്താൻ ആണ് മഞ്ഞിൽ വിരിഞ്ഞ പൂവ് സംവിധാനം ചെയ്യുന്നത്. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. കൃഷ്ണതുളസി, ഒറ്റച്ചിലമ്പ്, പ്രണയിനി, പ്രണയം തുടങ്ങിയ പരമ്പരകളിൽ അഖിന അഭിനയിച്ചിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment