54ാം വയസ്സിലും ചർമ്മം 30കാരിയുടേത് പോലെ; നടി സുകന്യയുടെ സൗന്ദര്യ രഹസ്യം സിംപിളാണ്..
മലയാളത്തിലും തമിഴിലുമൊക്കെ ഒരുപോലെ തിളങ്ങി നിന്ന താരമാണ് സുകന്യ. തമിഴ് സിനമയിലാണ് സുകന്യ ആദ്യം അഭിനയിച്ച് തുടങ്ങിയത്. പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സുകന്യ തന്റേതായ സ്ഥാനം കണ്ടെത്തി. കുറച്ച് കാലം അഭിനയത്തിൽ നിന്ന് സുകന്യ വിട്ടുനിന്നിരുന്നു. പിന്നീട് മധുപാൽ സംനിധാനം ചെയ്ത കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിലൂടെ സുകന്യ മലയാളത്തിലേക്ക് തിരിച്ചെത്തി, ഇപ്പോൾ അഭിനയത്തിൽ സജീവമാണ് സുകന്യ.
സുകന്യയോട് ആരാധകർ നിരന്തരം ചോദിക്കുന്ന ചോദ്യമാണ് എങ്ങനെയാണ് ഈ പ്രായത്തിലും ചർമ്മം ഇത്ര മനോഹരമായി സംരക്ഷിക്കുന്നത് എന്ന്. ചുളുവുകളില്ലാത്ത, തിളങ്ങിനിൽക്കുന്ന ചർമ്മത്തിന്റെ രഹസ്യമാണ് ആരാധകർക്ക് അറിയേണ്ടത്. ഇപ്പോൾ തന്റെ ചർമ്മ സംരക്ഷണത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് സുകന്യ.
തന്റെ സൗന്ദര്യം നിലനിർത്താൻ താൻ അങ്ങനെ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് സുകന്യ പറയുന്നത്. ഡാൻസ് ചെയ്യാറുണ്ടെന്നും വർഷങ്ങളായി അത് മാത്രമാണ് താൻ തന്റെ സൗന്ദര്യം നിലനിർത്താൻ ആകെ ചെയ്യുന്നതെന്നും പിന്നെ കുറച്ച് എക്സർസൈസുകളും ചെയ്യുമെന്നും തന്റെ തൊലിയിൽ ചുളിവുകൾ വീഴാൻ മാത്രം തനിക്ക് പ്രായമായിട്ടില്ലെന്നും തനിക്ക് 54 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എന്നുമാണ് സുകന്യ പറയുന്നത്. തനിക്ക് സ്കിൻ കെയർ ടിപ്സൊന്നും അറിയില്ലെന്നും താരം പറയുന്നു.
ഇന്നത്തെ കാലഘട്ടത്തിലെ ആളുകളെ അപേക്ഷിച്ച് പഴയ ജനറേഷൻ ഇപ്പോഴും എത്ര ഹെൽത്തി ആണ്, അവർ അന്നൊന്നും ഒരുപാട് മേക്കപ്പ് ഉപയോഗിക്കുകയോ കെമിക്കൽസ് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. എല്ലാം നാച്ചുറൽ ആയ സൗന്ദര്യം ആണ് അവർക്കുള്ളത്. അവരുടെ ജീവിതശൈലി തന്നെ നാച്ചുറൽ ആയിരുന്നു. ഇപ്പോഴത്തെ ആളുകൾ എനിക്ക് മറ്റുള്ളവരെക്കാൾ മികച്ചത് ആവണം എന്ന് ചിന്തിക്കുന്നവർ ആണ്. ആ ചിന്തയാണ് എല്ലാവരുടെയും പ്രശ്നം എന്നും സുകന്യ പറയുന്നു..
1991 മുതൽ അഭിനയത്തിൽ ഉള്ള ആളാണ് താനെന്നും അന്ന് മുതൽ ഡാൻസിനും സിനിമയ്ക്കും സീരിയലിനും ഒക്കെയായി മേക്കപ്പ് ഇടുനു്ന ആളാണ് താനെന്നും അത് കൊണ്ട് തന്നെ തന്റെ സ്കിൻ ഡാമേജ് ആവേണത് ആണ്, അത് വരാതിരിക്കാൻ ഉപയോഗിക്കുന്ന ഓരോ പ്രൊഡക്ടും അത്രയും ശ്രദ്ധിച്ചാണ് ഉപയോഗിക്കുന്നതെന്നും സുകന്യ പറയുന്നു.
ഈ ചൂട് കാലത്ത് അധികം മേക്കപ്പൊന്നും ഉപയോഗിക്കരുതെന്നും കടല മാവ് കുറച്ച് തൈരിൽ ചേർത്ത് ഫേസ് പാക്ക് പോലെ മുഖത്ത് ഇടണം സോപ്പിന് പകരം മുഖത്ത് പയർ പാെടിയും കലമാവും ഓക്കെ ആണ് ഉപയോഗിക്കുന്നതെന്നും താരം വ്യക്തമാക്കി. ഇതാെക്കെ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. സിനിമയിൽ ആണെങ്കിൽ പോലും ഒരു 15 ദിവസം ബ്രേക്കെടുത്ത് പയറുപൊടിയും കടലമാവും തേനും തൈരുമൊക്കെ ഉപയോഗിച്ച് സ്കിൻ സംരക്ഷിക്കാറുണ്ട് എന്നും സുകന്യ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment