മോദി എനിക്ക് അയച്ച മെസ്സേജ് കേൾക്കണോ! മോശം പറയുന്നത് അവരുടെ ഡിഎൻഎ വിഷയം; എന്റെ ഡിഎൻഎ വളരെ ശുദ്ധമാണ്!

തനിക്ക് എതിരെ ഉയരുന്ന വളരെ മ്ലേച്ഛമായ ആരോപണങ്ങൾക്ക് പുല്ലുവിളിയാണ് താൻ കല്പിക്കുന്നതെന്ന് സുരേഷ് ഗോപി. തൃശൂരിൽ ഇലക്ഷൻ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ആണ് നരേന്ദ്രമോദി എനിക്ക് അയച്ച മെസ്സേജിനെക്കുറിച്ചും അദ്ദേഹം നൽകിയ ഉറപ്പിനെക്കുറിച്ചുമെല്ലാം സുരേഷ് ഗോപി സംസാരിക്കുന്നത്.

നിങ്ങളുടെ ജീവിതത്തെ സംബന്ധിക്കുന്ന, നിങ്ങളുടെ ഭാവി, നിങ്ങളുടെ തൃശൂരിന്റെ ഭാവി. ആ ഭാവിയിലൂടെ കേരളത്തിന്റെ ഭാവി തന്നെ ശോഭനം ആക്കാവുന്നതാണ്. ബാക്കി ഉള്ളവർ ചെയ്യുന്ന പോലെയുള്ള വിപ്ലവ ശരം തൊടുത്തുവിടൽ, വിപ്ലവ വാഗ്ദാനങ്ങൾ ഒക്കെയും അവരുടെ പാർട്ടിയെയും പാർട്ടിയുടെ നയങ്ങളെയും മാത്രമാകും വളർത്തുക. നിങ്ങളുടെ ഭാവിക്ക് വേണ്ടി ഒന്നും ഉണ്ടാകില്ല. നിങ്ങളുടെ ജീവിതത്തിന് കരുണയോ കരുതലോ ആരും തരില്ല.

കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് തൃശൂരിന് എന്തുകിട്ടി, നിങ്ങളുടെ തൃപ്തിയുടെ ഇൻഡക്സിൽ എത്ര മാർക്ക് നൽകാൻ ആകും. ഇതിനു മേലെ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ അതിനു നിറം പകരാനും, ആ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും ആണ് ഞാൻ നിങ്ങളുടെ മുൻപിൽ വോട്ട് അപേക്ഷിക്കുന്നത്. ഇന്ന് കാലത്തും പ്രധാനമത്രിയുടെ വോയിസ് എനിക്ക് കിട്ടി. വേണമെങ്കിൽ തെളിവിനു ഞാൻ കേൾപ്പിക്കാം. കാരണം ഇവിടുത്തെ ഭരണകർത്താക്കൾ എല്ലാം തള്ളിന്റ വീരന്മാർ ആയതുകൊണ്ട് ഇതും അതിന്റെ ഭാഗമായി കാണും. ഒരു സാധാരണക്കാരനെ ഞാൻ ഇത് കേൾപ്പിച്ചു തരാം. അല്ലാതെ മൈക്കിലൂടെ കേൾപ്പിക്കാൻ ആകില്ല.

മോദിജി വരും എന്നാണ് എന്റെ ഉറപ്പ്. അദ്ദേഹം വരും. വരുമ്പോൾ ആദ്ദേഹം ചിലപ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾ പറയും. അദ്ദേഹം അത് പറയുക എന്നാൽ അത് നടപ്പിലാക്കുന്ന കാര്യങ്ങൾ ആകും. ഇങ്ങനെയുള്ള കാര്യങ്ങൾ മാത്രമാണ് ഞാൻ മുൻപോട്ട് കൊണ്ട് പോകുന്ന തെരെഞ്ഞടുപ്പ് പ്രചരണ നയം. അതിനെ വഴി തിരിച്ചുവിടാൻ ഉള്ള ശ്രമം മാത്രമാണ് ഇപ്പോൾ മറ്റുരണ്ടു പ്രബല കക്ഷികളും നടത്തിക്കൊണ്ടിരിക്കുന്നത്. അതിനു പുല്ലുവില പോലും ഞാൻ കൊടുക്കുന്നില്ല. അവർ നിശ്ചയിക്കുന്നത് അല്ല ഞാൻ. എനിക്ക് അതിനു ഒരിക്കലും കഴിയില്ല. അതാണ് അവർ പ്രചരിപ്പിക്കുന്നത്. അത് അവരുടെ ഡി എൻ എ യുടെ വിഷയം ആണ്. എന്റെ ഡി എൻ എ വളരെ ശുദ്ധമാണ്- സുരേഷ് ഗോപി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *