‘അസംബന്ധം പ്രചരിപ്പിക്കരുത്’.. പൊട്ടിത്തെറിച്ച് സുരേഷ് ഗോപി.

ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയിൽ നിന്ന് താൻ പുറത്തേക്കെന്ന വാർത്തകൾ തള്ളി സുരേഷ് ഗോപി. മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നത് അജണ്ടയിൽ ഇല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമകൾ ചെയ്ത് തീർക്കുന്നതുമായി ബന്ധപ്പെട്ട ചില ധാരണകൾ ഉണ്ടാക്കേണ്ടതുണ്ടെന്നും നിയുക്ത തൃശൂർ എംപി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

കാബിനറ്റ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിയ്ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയെക്കുറിച്ച് ഒരു ആലോചനയും ഇല്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്. സിനിമ തന്‍റെ പാഷനാണന്ന കാര്യം പ്രധാനമന്ത്രിക്ക് അറിയാം. സിനിമകള്‍ ചെയ്തുതീര്‍ക്കാനുള്ള പദ്ധതികള്‍ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ സുരേഷ് ഗോപി അറിയിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കണമെന്ന വിവരം അറിയിച്ചെന്നറിപ്പോർട്ടിന് പിന്നാലെയായിരുന്നു ഇത്.
തൃശൂരിൽ കെ മുരളീധരൻ വീണതെങ്ങനെ? കെകെ ശൈലയെ വീഴ്ത്തിയ ഷാഫിയുടെ യുവത്വം

കേരളത്തിൽനിന്ന് ആദ്യമായി ഒരു ബിജെപി സ്ഥാനാർഥി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കാബിനറ്റ് മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സഹമന്ത്രിസ്ഥാനം മാത്രമാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്. തൃശൂരിനൊരു കേന്ദ്രമന്ത്രി എന്നപ്രചരണത്തോടെയായിരുന്നു ബിജെപി നേതാക്കൾ സുരേഷ് ഗോപിയ്ക്കായി വോട്ടഭ്യർഥിച്ചിരുന്നത്.

മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് സുരേഷ് ഗോപി. കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ലഭിച്ചില്ല. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും ബിജെപി നേതൃത്വം സുരേഷ് ഗോപിയ്ക്ക് നൽകിയിട്ടില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *