‘എന്റെ ഊർജ സ്രോതസ്’: രാധികയെ ചേർത്തു പിടിച്ച് നിൽക്കുന്ന ചിത്രവുമായി സുരേഷ് ഗോപി
ഭാര്യ രാധികയെ ചേർത്തു പിടിച്ച് നിൽക്കുന്ന തന്റെ മനോഹര ചിത്രവുമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ‘എന്റെ ഊർജ സ്രോതസ്’ എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘മനുഷ്യൻ തന്റെ കുടുംബത്തെയും സമൂഹത്തെയും സ്നേഹിക്കുന്നു. അവന്റെ ശക്തി എന്നത് അവന്റെ നല്ല പാതിയാണ്’, ‘നിങ്ങളുടെ ശക്തി. വിജയിച്ച ഓരോ വ്യക്തിയുടെയും പിന്നിൽ ഒരു സ്ത്രീയുണ്ട്. തീർച്ചയായും അവളാണ് നിങ്ങളുടെ ഊർജ്ജം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.സുരേഷ് ഗോപിയുടെ (Suresh Gopi) വീടിന്റെ നെടുംതൂൺ ആരെന്നു ചോദിച്ചാൽ ഒരു പേര് മാത്രമേ പറയാനുള്ളൂ; ഭാര്യ രാധിക. അദ്ദേഹം സിനിമയും രാഷ്ട്രീയവുമായി തിരക്കൊഴിയാത്ത ജീവിതം നയിച്ചപ്പോൾ നാല് മക്കളുടെ ജീവിതം അമ്മ രാധികയുടെ കൈകളിൽ സുരക്ഷിതമായിരുന്നു. രാധികയുടെ പിറന്നാൾ, കേക്ക് മുറിച്ച് അതീവ ലളിതമായി കുടുംബം ആഘോഷമാക്കി.മക്കളെ നല്ലനിലയിൽ വളർത്തിയതിന് രാധികയ്ക്ക് ശമ്പളം നൽകണം എന്ന അഭിപ്രായക്കാരനാണ് സുരേഷ് ഗോപി. അതിന് രാധികയുടെ സമ്മതം മാത്രമേ ആവശ്യമുള്ളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്
അതേ സമയം ‘വരാഹം’ ഉൾപ്പടെ ഒരുപിടി ചിത്രങ്ങൾ സുരേഷ് ഗോപിയുടേതായി റിലീസിനു തയാറാകുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment