ഞാൻ ഇപ്പോൾ പാട്ട് പഠിക്കുന്നുണ്ട്”! അഞ്ചു മക്കളെയും അവളാണ് വളർത്തിയത്; രാധികയും സുരേഷ് ഗോപിയും പറയുന്നു

നടൻ സുരേഷ് ഗോപിയുടെ ഭാര്യ ആകും മുൻപ് മലയാള സിനിമ ഗാന രംഗത്തെ മികച്ച പിന്നണി ഗായികയായിരുന്നു രാധിക സുരേഷ് ഗോപി. രാധിക പതിനെട്ടാം വയസ്സിലായിരുന്നു സുരേഷ് ഗോപികമായുള്ള വിവാഹം. വിവാഹശേഷമാണ് ഗായിക ഗാനരംഗത്ത് നിന്നും പിന്മാറിയത്. മക്കളൊക്കെ വളർന്നതിനുശേഷം താനിപ്പോൾ വീണ്ടും പാട്ടു പഠിക്കുന്നുണ്ട് എന്ന് രാധിക പറയുകയാണ്. സുരേഷ് ഗോപിക്കൊപ്പം പങ്കെടുത്ത ജനനായകൻ പരിപാടിയിലാണ് രാധിക മനസ്സുതുറക്കുന്നത്.

” എനിക്കൊരു ലോങ്ങ് ഗ്യാപ്പ് ഉണ്ടായിരുന്നു. അതിനുശേഷം ഇപ്പോൾ കുറച്ചു നാളെ ആയിട്ടുള്ളൂ വീണ്ടും പാട്ട് പഠിക്കാൻ തുടങ്ങിയിട്ട്. ഞാൻ പഠിച്ചിരുന്നത് കർണാടക സംഗീതമാണ്. ഇപ്പോൾ ഒരു ഇഷ്ടം കൂടിയിട്ട് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയിരിക്കുകയാണ്” എന്നാണ് രാധിക പറഞ്ഞത്.

” ചേച്ചി വീണ്ടും പാട്ടിലേക്ക് മടങ്ങി വന്നാൽ നല്ലതായിരിക്കും. സിനിമാനടന്റെ ഭാര്യ പാടുന്നു എന്ന് വിശേഷണം ഇല്ലാത്തതന്നെ നല്ല പാട്ടായിരിക്കും എന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെ ഒരു പരിഗണന ശരിക്കും വരുമല്ലോ” എന്ന് രമേശ് പിഷാരടി പറയുമ്പോൾ സുരേഷ് ഗോപി ഇതിന് മറുപടി പറയുന്നുണ്ട്. ” പാട്ടുകാരിയുടെ ഭർത്താവാണ് നമ്മളൊക്കെ കൊട്ടിഘോഷിച്ചു നടക്കുന്ന ഈ നടൻ എന്ന രീതിയിലേക്ക് ആയിക്കോട്ടെ” എന്നാണ് അദ്ദേഹം പറഞ്ഞത്.

” ചേട്ടൻ സമ്മതിക്കുകയാണെങ്കിൽ പാടാൻ ഒരു അവസരം കൊടുക്കാം” എന്ന് സംഗീത സംവിധായകനായ നദിർഷയും പറയുന്നുണ്ട്. “ഏട്ടൻ സമ്മതിക്കാത്തത് കൊണ്ടല്ല ഞാൻ പാടാത്തത്. എനിക്ക് വീട്ടിൽ വേറെ പലപല കാര്യങ്ങൾ ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് ഞാനായിട്ട് വേണ്ടെന്നു വെച്ചതാണ്. എനിക്കിപ്പോൾ ശരിക്കും പാടാൻ പേടിയാണ് അതാണ് പ്രശ്‍നം. എനിക്ക് അതിനുള്ള ധൈര്യം ഇല്ല” എന്ന് രാധിക പറയുമ്പോൾ ” അഞ്ചു മക്കളെയും വളർത്തി വലുതാക്കിയത് അവൾ തന്നെയാണ്” എന്നാണ് സുരേഷ് ഗോപിയുടെ മറുപടി.

1990 ഫെബ്രുവരി എട്ടിനായിരുന്നു രാധികയും സുരഷ് ഗോപിയും വിവാഹിതരാകുന്നത്. തന്നെക്കാൾ പതിമൂന്നു വയസ്സ് കുറവുള്ള ആളായിരുന്നു രാധിക എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. രാധിക ദേവി എന്നായിരുന്നു മുഴുവൻ പേര്. മരണപ്പെട്ടുപോയ മകൾ ലക്ഷ്മി സുരേഷ് ഉൾപ്പെടെ ഭാഗ്യ, ഭാവ്നി, ഗോകുൽ, മാധവ് എന്നിങ്ങിനെ നാലുമക്കളാണ് ഈ ദമ്പതികൾക്ക്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *