രാധിക പാട്ടുപാടി.. മകളും മരുമകനും കണ്ണടച്ച് പ്രാർത്ഥിച്ചു.. സുരേഷ് ഗോപി മാതാവിൻറെ കഴുത്തിൽ ജപമാല ചാർത്തി..
തൃശൂർ∙ ലൂർദ് മാതാ പള്ളിയിൽ സ്വർണക്കൊന്ത സമർപ്പിച്ചതിനു പിന്നാലെ മാതാവിനു നന്ദി പറഞ്ഞ് സുരേഷ് ഗോപി ആലപിച്ചത് അദ്ദേഹം തന്നെ പാടിയ ക്രിസ്തീയ ഭക്തി ഗാനം. ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ഗാനമാണ്, ലൂർദ് പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധനാ കേന്ദ്രത്തിൽ വച്ച് സുരേഷ് ഗോപി പാടിയത്. മാർച്ചിൽ, സുരേഷ് ഗോപി തന്നെ പാടി യുട്യൂബിൽ റിലീസായ ഗാനമാണ് ഇത്.
യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ഗാനമാണിത്. സമൂഹമാധ്യമങ്ങളിൽ അന്നു തന്നെ ഈ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാ. ജോയൽ പണ്ടാരപ്പറമ്പിലിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് വിജയത്തിനു നന്ദി അറിയിച്ചുകൊണ്ടാണ് ലൂര്‍ദ് മാതാ പള്ളിയിൽ സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയത്. തിരഞ്ഞെടുപ്പിനു മുൻപ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു. അന്ന് സ്വര്‍ണ കിരീടത്തിന്റെ തൂക്കം നോക്കണമെന്ന ആവശ്യം ഉയര്‍ന്നത് വിവാദമായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം വീണ്ടും വരുമെന്ന് അന്നു തന്നെ സുരേഷ് ഗോപി വ്യക്തമാക്കുകയും ചെയ്തിരുന്നു.
നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉല്പന്നങ്ങളില് അല്ലെന്നും സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചതിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തിപരമായ നിര്‍വഹണത്തിന്റെ മുദ്രയാണ് അതെന്നും സുരേഷ് ഗോപി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment