സുരേഷ് ഗോപിയുടെ മകള്‍ക്ക് വിവാഹം..! ചിത്രങ്ങള്‍ പുറത്ത്..! വരനെ കണ്ടോ? സൂപ്പറെന്ന് ആരാധകര്‍

മലയാളത്തിൽ ഏറെ ആരാധകർ ഉള്ള കുടുംബമാണ് നടനും രാഷ്ട്രീയ നേതാവും ആയ സുരേഷ് ഗോപിയുടേത്.അദ്ദേഹത്തെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.നടൻ ഗോകുൽ സുരേഷ്,ഭാഗ്യ,ഭാവിനി,മാധവ് എന്നിങ്ങനെ നാല് പേര് അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം.ഇപ്പോൾ ഇതാ നടന്റെ മൂത്ത മകൾ ഭാഗ്യയുടെ വിവാഹം ഉറപ്പിച്ചെന്ന സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്.അടുത്തിടെ ഭാഗ്യ താൻ ബിരുദം നേടിയ സന്തോഷം പങ്കു വെച്ചിരുന്നു.ബ്രിട്ടീഷ് കൊളമ്ബിയ സർവ്വകലാ ശാലയിൽ നിന്നും ആയിരുന്നു ഭാഗ്യ ബിരുദം നേടിയത്.മികച്ച ഒരു പാട്ടുകാരി കൂടിയാണ് ഭാഗ്യ.ഇപ്പോൾ ഇതാ ബിരുദം നേടിയതിന് പിന്നാലെ ഭാഗ്യയുടെ വിവാഹം അച്ഛൻ ആയ സുരേഷ് ഗോപി ഉറപ്പിച്ചിരിക്കുന്നു.വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹം ആണ് ഭാഗ്യയുടേത്.നിശ്ചയ ചിത്രവും പുറത്തു വന്നിട്ടുണ്ട്.തലയിൽ കെട്ടൊക്കെ കെട്ടി കൊണ്ട് അച്ഛൻ ആയ സുരേഷ് ഗോപി ജാതകം കൈമാറുന്ന ഫോട്ടോയും ഈ കൂട്ടത്തിൽ ഉണ്ട്.ലോക്ക് ആയി ഗെയ്‌സ് എന്ന അടികുറിപ്പോടെ ഭാഗ്യ വരന് ഒപ്പമുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്.

ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ.ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് കൊണ്ട് നടന്നു.മാവേലിക്കര സ്വദേശികൾ ആയ മോഹന്റെയും ശ്രീ ദേവിയുടെയും മകനാണ് ശ്രേയസ്.ഇദ്ദേഹം ബിസിനസുകാരനാണ്.വിവാഹം അടുത്ത വര്ഷം ജനുവരി നടക്കും എന്നാണ് അറിയാൻ കഴിയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *