എനിക്ക് ബ്രേക്ക്ഫാസ്റ്റ് വാരിത്തരുന്നത് രാധിക; കൊഞ്ചിച്ചുവച്ചേക്കുവാണോ എന്ന് ചോദിച്ചാൽ അങ്ങനെതന്നെ; ഭാര്യയെക്കുറിച്ച് വീണ്ടും എസ് ജി
മാതൃകാദമ്പതികൾ എന്നാണ് സുരേഷ് ഗോപിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നത് . 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു പോലും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അപ്പോഴും രാധിക തന്നെ ആകണം ഭാര്യ എന്നാണ് എപ്പോഴും സുരേഷ് ഗോപിക്ക് പറയാറുള്ളത്. വിശദമായി വായിക്കാം.
പ്രമോഷന് എത്തിയ വേളയിലാണ് സുരേഷ് ഗോപി ഭാര്യയുടെ സ്നേഹത്തെക്കുറിച്ച് വാചാലനായത്. നടി നന്ദിനി അപ്രതീക്ഷിതമായി കാണാൻ വന്നപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത് ‘പാമ്പെറിങ്‌ലി സ്വീറ്റ്’ എന്നാണ്. എന്നാൽ തനിക്ക് പാമ്പർ ചെയ്യപ്പെടാൻ ഒരുപാട് ഇഷ്ട്മുള്ള ആളാണ് എന്നായിരുന്നു സൂപ്പർ സ്റ്റാർ പറഞ്ഞത്. ഉടനെ എത്തി അവതാരകയുടെ ചോദ്യം. ഭാര്യ ഇങ്ങനെ കൊഞ്ചിച്ചു വച്ചേക്കുവാണോ എന്നായിരുന്നു ചോദ്യം.
ബ്രേക്ക് ഫാസ്റ്റ് വാരിത്തരുന്നത് രാധിക
കൊഞ്ചിച്ചു വച്ചേക്കുന്നു എന്നല്ല, പക്ഷെ എല്ലാ ദിവസവും ബ്രേക്ക് ഫാസ്റ്റ് വാരിത്തരുന്നത് രാധിക ആണ് എന്നും സുരേഷ് ഗോപി പറഞ്ഞു. അത് എനിക്ക് കൊഞ്ചൽ പോലെയാണ് തോന്നുന്നത്. രാവിലെ ആറുമണി മുതൽ ഞാൻ ബിസി ആയിരിക്കും.ഫോണിൽ വന്നുകിടക്കുന മെസേജുകൾ കോളുകൾ എല്ലാം പരിശോധിക്കും വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും. ഇതിന്റെ ഇടയിലാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത്.
യോഗ പഠിക്കാൻ നിക്കുന്നോ ?
ആ കൊഞ്ചൽ വർക്ക് സ്ട്രെസ്സിന്റെ ഇടയിൽ മുങ്ങി പോകും. എന്നാൽ രണ്ട് ഇഡലി എന്നത് മൂന്നാമത്തെ ആയാൽ ഞാൻ മതി എന്ന് പറയും. ചമ്മന്തിക്ക് രുചി കൂടിയാൽ ഒരു ഇഡലി കൂടുതൽ കഴിക്കും- സുരേഷ് ഗോപി പറയുന്നു.
നന്ദിനി യോഗ പഠിപ്പിച്ചാൽ ചെയ്യുമോ എന്ന് ചോദിക്കുമ്പോൾ ഒരിക്കലും ഇല്ല. ആ സമയം ഉണ്ടെങ്കിൽ ഞാൻ എന്തെങ്കിലും പ്രശ്നം സോൾവ് ചെയ്യാൻ തുടങ്ങും. ലേലം സിനിമയുടെ രണ്ടാം ഭാഗം ഉണ്ട് എന്ന് കേട്ടപ്പോൾ നന്ദിനി തന്നെ വിളിച്ചതിനെക്കുറിച്ചും സുരേഷ് ഗോപി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment