പെണ്ണുകാണാൻ വന്നപ്പോഴേ പ്രധാന വീക്ക്നെസ്സിനെ പറ്റി രാധികയോട് തുറന്നു പറഞ്ഞ സുരേഷ് ഗോപി; 34 വർഷങ്ങൾക്ക് മുൻപത്തെ കഥ
ഒരു നാട് മുഴുവൻ ആഘോഷമാക്കിയ വിവാഹമാണ് നടൻ സുരേഷ് ഗോപിയുടെ (Suresh Gopi) മകൾ ഭാഗ്യയുടേത് (Bhagya Suresh Gopi). സുരേഷ് ഗോപി- രാധിക ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമത്തെയാളാണ് ഭാഗ്യാ സുരേഷ് ഗോപി. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ ഭർത്താവ്. ഇന്നത്തെ കാലത്തിന്റെ ആർഭാടം ഏതുമില്ലാതെ നടന്ന വിവാഹമാണ് സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടെയും.
പെണ്ണുകാണൽ മുതൽ വിവാഹം വരെയുള്ള ദൂരം വളരെ ചെറുതായിരുന്നു. 1990 ഫെബ്രുവരി മാസത്തിൽ നടൻ എം.എസ്. തൃപ്പുണിത്തുറയ്‌ക്കൊപ്പമാണ് സുരേഷ് രാധികയെ പെണ്ണുകാണാൻ പോകുന്നത്. കൊടൈക്കനാലിൽ ഷൂട്ടിങ്ങിനു പോയ സുരേഷ് ഗോപിയെ വിളിച്ച് ഇങ്ങനെയൊരാലോചനയെക്കുറിച്ച് പിതാവാണ് ആദ്യം പറഞ്ഞത് (തുടർന്ന് വായിക്കുക)
അച്ഛന്റെ തീരുമാനം തന്നെയാകും തന്റേതും എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇനി പെണ്ണിനെ കണ്ടില്ലെങ്കിലും തനിക്ക് സമ്മതം എന്നായി സുരേഷ് ഗോപി. അതിനു ശേഷമാണ് ഈ പെണ്ണുകാണൽ ചടങ്ങ് നടക്കുന്നതും
തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു അവരുടെ പെണ്ണുകാണലും. കൂടെ വന്ന നടൻ എം.എസ്. തൃപ്പുണിത്തുറ അന്ന് ‘ഒരുക്കം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ അമ്മാവന്റെ വേഷം ചെയ്തിരുന്നു
രാധികയോട് പാടാൻ ആവശ്യപ്പെട്ടത് എം.എസ്. തൃപ്പൂണിത്തുറയാണ്. ക്ലാസിക്കൽ സംഗീതം പരിശീലിച്ച രാധിക ഒരു കീർത്തനം ആലപിച്ചു. എന്നാൽ അൽപ്പം ഞെട്ടിക്കുന്നതായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം
എനിക്ക് കുട്ടികളെ ഭയങ്കര ഇഷ്‌ടമാണ്. അവരാണ് എന്റെ വീക്ക്നെസ്സ്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അധികം വൈകാതെ അതേ മാസത്തിൽ തന്നെ അവരുടെ വിവാഹവും കഴിഞ്ഞു
മൊത്തം അഞ്ചു മക്കളാണ് സുരേഷ് ഗോപി, രാധിക ദമ്പതികൾക്ക്. മക്കൾ കുഞ്ഞായിരുന്ന നാളുകളിൽ അവർക്കൊപ്പം സമയം ചിലവിടാൻ ഏറ്റവുമധികം ആഗ്രഹിച്ച വ്യക്തിയാണ് സുരേഷ് ഗോപി. മൂത്ത മകൾ ലക്ഷ്മിയുടെ വിയോഗശേഷമാണ് മറ്റു നാലുപേരുടെയും പിറവി. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റുമക്കൾ
ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹവേളയിൽ, ഭാഗ്യക്കും ശ്രേയസ് മോഹനുമൊപ്പം സുരേഷ് ഗോപിയും രാധികയും മക്കളായ ഗോകുൽ, ഭാവ്നി, മാധവ് എന്നിവരും.
@All rights reserved Typical Malayali.
Leave a Comment