സഹിക്കാനാകാത്ത വേദന..!! നടി ശ്വേതാ മേനോന്‍ അടിയന്തിര ചികിത്സയില്‍..!! യാത്രയ്ക്കിടെ സംഭവിച്ചത്..!
പുഞ്ചിരി വിടർന്ന മുഖത്തോടെ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തുന്ന നടിയാണ് ശ്വേതാ മേനോൻ (Shwetha Menon). സൂപ്പർ മോഡൽ എന്ന നിലയിൽ തുടങ്ങി സിനിമാ താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായി മാറിയ ആളാണ് ശ്വേതാ മേനോൻ. കേരളത്തിൽ വളരെയേറെ ആരാധകരുണ്ട് ശ്വേതയ്ക്ക്. താൻ നേരിട്ട ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് വിവരങ്ങളുമായി ശ്വേത ഇൻസ്റ്റഗ്രാം പോസ്റ്റിൽ എത്തിയിരിക്കുകയാണ്.
കഴുത്തിലും കയ്യിലുമായി തുടങ്ങിയ വേദന കാര്യമാക്കിയെടുത്തതോടെയാണ് ശ്വേത ചികിത്സ തേടാൻ തീരുമാനിക്കുന്നത്. ഒരുപാട് പേർ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചതിനെ തുടർന്ന് ശ്വേത പരസ്യമായ പോസ്റ്റും ചികിത്സ തേടുന്ന തന്റെ ചിത്രങ്ങളുമായി എത്തിച്ചേർന്നു (തുടർന്ന് വായിക്കുക)
ദൂരയാത്രകൾക്കിടെയാണ് ശ്വേത അക്കാര്യം ശ്രദ്ധിച്ചത്. ചില വളവുകളും തിരിവുകളും ഉണ്ടായതിനെ തുടർന്ന് വലതു തോളിൽ അസ്വസ്ഥത ആരംഭിക്കുകയായിരുന്നു. കഴുത്തു മുതൽ വലതു കൈ വരെ വേദനയും മുറുക്കവും അനുഭവപ്പെടാൻ തുടങ്ങി
ചലനം ഒരു പ്രശ്നമായി മാറി. ഉടൻ തന്നെ ഫിസിയോ തെറാപ്പി ചികിത്സ തേടി. നിലവിൽ തന്റെ നില മെച്ചപ്പെട്ടു വരുന്നതായും ശ്വേതാ മേനോൻ
തന്റെ അച്ഛനമ്മമാരുടെ ഫിസിയോ തെറപ്പിസ്റ്റുമാരാണ് കൊച്ചിയിൽ തനിക്കും ചികിത്സ നൽകുന്നത് എന്ന് ശ്വേത. കൃത്യ സമയത്തു ചികിത്സ തേടുന്നത് എന്തുകൊണ്ടും മികച്ചതാണ് എന്ന് ശ്വേത
ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസണിലും ശ്വേതാ മേനോൻ പങ്കെടുത്തിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ ആരംഭ സീസണിൽ മത്സരിച്ചവരിൽ ഏറെ ജനപിന്തുണ നേടിയ മത്സരാർഥികളിൽ ഒരാളായിരുന്നു ശ്വേതാ മേനോൻ
അടുത്തിടെ ശ്വേത മകൾ സബൈനയ്‌ക്കൊപ്പം ഭർത്താവ് ശ്രീവത്സൻ മേനോന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ഒരുപാട് കാലങ്ങൾക്ക് ശേഷമായിരുന്നു സബൈന ശ്വേതയുടെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടത്
അടുത്തിടെ ‘ബദൽ’ എന്ന സിനിമയിലൂടെ ശ്വേതാ മേനോൻ മടങ്ങിവരവ് നടത്തിയിരുന്നു. ഗായത്രി സുരേഷ് ആയിരുന്നു ചിത്രത്തിലെ മറ്റൊരു നായിക
@All rights reserved Typical Malayali.
Leave a Comment