ശ്വേതാ മേനോന്റെ കുഞ്ഞിമകൾ വളർന്നു..മകളുടെ ഒരു ഫോട്ടോ പോലും എവിടെയും പങ്കുവയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി

സെലിബ്രിറ്റി താരങ്ങളുടെ മക്കളും സെലിബ്രിറ്റികളാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ എങ്കിലും കഴിഞ്ഞാല്‍ ആണ് അവരെ കുറിച്ചുള്ള സംസാരം പോലും വരുന്നത്. എന്നാല്‍ ജനിക്കുന്നതിന് മുന്നെ സ്റ്റാര്‍ ആയ താരമാണ് ശ്വേത മേനോന്റെ മകള്‍ സബൈന. സബൈനയുടെ ജനനം പോലും കേരളക്കരയിലെ വലിയ സംസാരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സബൈന എവിടെ.

​മകളെ കുറിച്ച് യാതൊരു വിവരവും ഇല്ലല്ലോ
മകള്‍ ജനിച്ചതിന് ശേഷം ശ്വേത കുഞ്ഞിന്റെ വിശേഷം എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു. പോകുന്ന വേദികളില്‍ വച്ചും, സോഷ്യല്‍ മീഡിയയിലും എല്ലാം കുഞ്ഞിനെ വളര്‍ത്തുന്നതിനെ കുറിച്ചും, അവളുടെ വളര്‍ച്ചയെ കുറിച്ചും സംസാരിച്ചു. എന്നാല്‍ പിന്നീട് മകളുടെ ഒരു ഫോട്ടോ പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാതെയായി.

​സബൈന എവിടെ
ഇപ്പോള്‍ എവിടെയാണ് സബൈന, എന്തുകൊണ്ടാണ് സബൈനയുടെ ഒരു ഫോട്ടോ പോലും പങ്കുവയ്ക്കാത്തത് എന്ന ചോദ്യത്തിന് ആദ്യമായി ശ്വേത പ്രതികരിച്ചു. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് മകള്‍ എവിടെ എന്ന ചോദ്യത്തിന് ശ്വേത ഉത്തരം നല്‍കിയത്.

​അവള്‍ ബോംബെയിലാണ്
സബൈന ഇപ്പോള്‍ പഠിയ്ക്കുകയാണ്. സ്‌കൂളില്‍ പോകുന്നുണ്ട്, അഞ്ചാം ക്ലാസിലാണ്. ബോംബെയിലാണ് ഉള്ളത്. അവള്‍ വളരെ ഹാപ്പിയായി മുന്നോട്ട് പോകുന്നു. അവള്‍ അവളുടേതായ രീതിയിലാണ് വളരുന്നത് എന്ന് ശ്വേത പറയുന്നു. അമ്മയുടെ സിനിമ മകള്‍ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, വീട്ടില്‍ ഞങ്ങള്‍ സിനിമാ ടോപിക് അധികം സംസാരിക്കാറില്ല എന്നായിരുന്നു ശ്വേതയുടെ പ്രതികരണം.

​അവള്‍ക്കൊപ്പം വേറെ ലോകമാണ്
കൊവിഡ് കഴിഞ്ഞതിന് ശേഷം അവള്‍ വളരെ തിരക്കിലാണ്. ഒരുപാട് കാര്യങ്ങള്‍ എഴുതാനും പഠിക്കാനും ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് അവളിപ്പോള്‍ കടന്നു വരുന്നതിനോട് എനിക്ക് താത്പര്യമില്ല. അവളോടൊപ്പം കൂടുമ്പോള്‍ എനിക്ക് മറ്റൊരു ലോകമാണ്. അവിടെ സിനിമയും സെലിബ്രിറ്റിയും ഒന്നുമില്ല.

കുറച്ചധികം അവളോടൊപ്പം ഇരുന്നാല്‍

ഞാന്‍ ഒരു സ്ട്രിക്ട് അമ്മയാണ്. കുറച്ച് ദിവസം വീട്ടില്‍ പോയി നിന്ന് അവളുടെ പഠനത്തിലും മറ്റ് കാര്യങ്ങളിലും എല്ലാം ഇടപെടുമ്പോള്‍ അവള്‍ പറയും, ‘അമ്മ നല്ല നല്ല സിനിമകള്‍ ഒടിടിയിലും മറ്റുമെല്ലാം വരുന്നുണ്ടല്ലോ. പോയി അഭിനയിക്കൂ’ എന്ന്. – ശ്വേത മേനോന്‍ തമാശയോടെ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *