ആഘോഷിക്കാന്‍ പറ്റിയ സമയമല്ല, പക്ഷേ ഈ അവസരത്തില്‍ കുറച്ച് പേരോട് നന്ദി പറയാതെ വയ്യ; സന്തോഷം പങ്കുവച്ച് ശ്വേത മേനോന്‍
അമ്മയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് വളരെ ചെറുപ്പത്തില്‍ തന്നെ ശ്വേത മോഹനും സംഗീത ലോകത്ത് എത്തിയിരുന്നു. പാട്ടിന്റെ ലോകത്ത് ഈ അമ്മയ്ക്കും മകള്‍ക്കും കിട്ടുന്ന അംഗീകാരവും പ്രശംസയും ഒന്ന് വേറെ തന്നെയാണ്. അമ്മയെ പോലെ തന്നെ ശ്വേതയും മറ്റ് ഭാഷകളിലും തന്റെ മനോഹരമായ ശബ്ദത്തിലൂടെ വിജയം നേടിക്കഴിഞ്ഞു. ഇത്തവണത്തെ മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ശ്വേതയെ തേടിയെത്തിയത് തെലുങ്ക് ചിത്രത്തിലെ പാട്ടിലൂടെയാണ്.
ഹൈദരബദില്‍ വച്ചുനടന്ന 2024 ലെ അറുപത്തിയൊന്‍പതാമത് ഫിലിം ഫെയര്‍ പുരസ്‌കാര വേദിയില്‍ മികച്ച തെലുങ്ക് പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം മകള്‍ ശ്വേതയ്ക്ക് സമ്മാനിച്ചത് അമ്മ സുജാത മോഹനാണ്. അതും ഒരു അഭിമാന നിമിഷമായിരുന്നു.
ഈ അവസരത്തിലാണ് തന്റെ സന്തോഷവും നന്ദിയും അറിയിച്ച് ശ്വേത മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ഇപ്പോള്‍ കേരളം അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ആഘോഷിക്കാന്‍ പറ്റിയ സമയമല്ല എങ്കിലും, എനിക്ക് ചിലരോട് നന്ദി അറിയിക്കാനുണ്ട് എന്ന് പറഞ്ഞാണ് ശ്വേത മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
‘ആഘോഷിക്കാന്‍ പറ്റിയ നല്ല സമയമല്ല ഇത്, പക്ഷേ എനിക്ക് ഈ ഫിലിം ഫെയര്‍ പുരസ്‌കാരം നേടിത്തന്ന ചിലരോട് നന്ദി പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. മസ്താരു എന്ന പാട്ട് ഇത്രവലിയ ഹിറ്റാക്കി തീര്‍ത്ത എന്റെ തെലുങ്ക് ഓഡിയന്‍സിന് ആദ്യം നന്ദി. ഫിലിം ഫെയറിനും ജൂറിയ്ക്കും നന്ദി. ഈ പാട്ട് ഞാന്‍ ധനുഷ് സാറിന് സമര്‍പ്പിയ്ക്കുന്നു. എനിക്ക് ഈ പാട്ട് തന്നതിന് ധനുഷ് ജിയ്ക്ക് നന്ദി.
ഈ മാന്ത്രികമായ പാട്ടിന് എന്റെ ശബ്ദം നല്‍കിയതിന് മെലഡിയുടെ രാജകുമാരന്‍ ജിവി പ്രകാശിന് നന്ദി. മാന്ത്രികമായ വരികള്‍ എഴുതിയ രാമജോഗയ്യ ശാസ്ത്രിയ്ക്കും സൗണ്ട് എന്‍ജിനിയര്‍ക്കും നന്ദി. എല്ലാ ദിവസവും എന്നെ പിന്തുണച്ചതിന് എന്റെ കുടുംബത്തിനും സ്റ്റാഫുകള്‍ക്കും നന്ദി. ഈ പാട്ട് എന്റെ ഹൃദയത്തില്‍ എന്നും വിശേഷപ്പെട്ടതായിരിക്കും- ശ്വേത മോഹന്‍ കുറിച്ചു.
@All rights reserved Typical Malayali.
Leave a Comment