മലയാളികൾക്ക് സുപരിചിതനായ നടൻ – ഹാസ്യനടനായി തിളങ്ങിയ താരം – അപ്രതീക്ഷിതമായ വിയോഗം

പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയിൽ സ്വാമി അ,ന്ത,രി,ച്ചു.57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു മ,ര,ണം.നാല് പതിറ്റാണ്ട് നീളുന്ന അഭിനയജീവിതത്തിൽ എണ്ണമറ്റ കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ കൈയ്യടി നേടിയ നടനാണ് മയിൽ സ്വാമി.കോമഡി റോളുകളിലും ക്യാരക്ടർ വേഷങ്ങളിലും ഒരുപോലെ ഒരുപോലെ തിളങ്ങിയ സഹപ്രവർത്തകൻ്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഗാദത്തിലാണ് തമിഴ് സിനിമാലോകം.കെ ഭാഗ്യരാജിൻ്റെ സംവിധാനത്തിൽ 1954-ൽ പുറത്തെത്തിയ ‘ദവനികനവുകൾ’ എന്ന ചിത്രത്തിലൂടെയാണ് മയിൽ സ്വാമിയുടെ സിനിമ അരങ്ങേറ്റം.ആ ചിത്രത്തിൽ ആൾക്കൂട്ടത്തിൽ ഒരാളായി മാത്രമായിരുന്നുവെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ധൂൾ, വസീകര, ഗില്ലി, ഉത്തമപുത്രൻ, വീരം, കാഞ്ചന, കൺകളെ കൈതസൈ തുടങ്ങിയവയാണ് അഭിനയിച്ചവയിൽ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങൾ. ഇതിൽ കൺകളെ കൈതസൈ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് സർക്കാറിൻ്റെ മികച്ച കൊമേഡിയനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.സുജാതയുടെ രചനയിൽ ഭാരതിയാജ സംവിധാനം ചെയ്ത 2004-ൽ പുറത്തിറങ്ങിയ ചിത്രമാണിത്.

2000 മുതൽ ഇങ്ങോട്ട് തമിഴ് സിനിമയുടെ അഭിവാജ്യ ഘടകമാണ് മയിൽ സ്വാമി.2016 മാത്രം 16 ചിത്രങ്ങളിൽ ആണ് അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിനിമാ അഭിനയത്തിന് പുറമേ സ്റ്റേജ് പെർഫോമർ,ടെലിവിഷൻ അവതാരക, നാടക നടൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മയ്യിൽ സ്വാമി.സൺ ടിവിയിലെ ‘അസദപോവാരി ഷോയിലെ സ്ഥിരം വിധികർത്താവുമായിരുന്നു അദ്ദേഹം. ഏറെ ജനശ്രദ്ധ നേടിയ ഷോ ആണ് ഇത്. നെഞ്ചിക്കെ നീതി, വീട്ടിലെ വിശേഷം, ലജൻ തുടങ്ങിയവയാണ് അടുത്തിടെ അദ്ദേഹത്തിൻ്റേതായി പുറത്തെത്തിയ ചിത്രങ്ങൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *