‘കാശ് മുഴുവന്‍ പോയി.. ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ’.. കുടുംബവിളക്കിലെ സുമിത്രയല്ലിത്.. പൊട്ടിത്തെറിച്ച് നടി..
തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. 2005 പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. 2003മുതല്‍ ചലച്ചിത്രരംഗത്ത് സജീവമാണ് മീര. ബോളിവുഡ്, തെലുങ്കു, തമിഴ് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് നടി ഏറ്റവുമധികം സിനിമകളില്‍ അഭിനയിച്ചിരിക്കുന്നത്.
പതിനാല് മലയാള സിനിമയിലഭിനയിച്ച നടി ഭാര്യയായും അമ്മയായിട്ടുമെക്കെയാണ് മലയാളത്തില്‍ ഏറെ സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ കുറച്ചുകാലം താരം അഭിനയത്തില്‍നിന്നും വിട്ടുനിന്നിരുന്നു. മാധ്യമ പ്രവര്‍ത്തയകനായിരുന്ന ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്ത ചക്കരമാവിന്‍കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നുത്. 2005ല്‍ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.വാസുദേവന്‍, ഹേമലത എന്നിവരാണ് മാതാപിതാക്കള്‍. 2005ല്‍ വിശാല്‍ അഗ്രവാള്‍ എന്നയാളെ മീര വിവാഹം ചെയ്തിരുന്നു എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടുനിന്നില്ല. 2010ല്‍ വിവാഹമോചിതയായ മീര 2011ല്‍ ജോണ്‍ കോക്കന്‍ എന്നയാളെ വിവാഹം ചെയ്തു.
@All rights reserved Typical Malayali.
Leave a Comment