തൃശൂരില്‍ അച്ഛനെ വകവരുത്തിയ ഡോക്ടറായ ഏക മകന്റെ മൊഴി പുറത്ത്..! ഹോ!നടുങ്ങി പോലീസ്
തൃശൂർ ആവനൂരിൽ ഗൃഹനാഥൻ മ,രി,ച്ച സംഭവത്തിൽ ഏകമകനെ പോലീസ് അ,റ,സ്റ്റ് ചെയ്ത ഞെട്ടലിലാണ് ഇപ്പോൾ നാട്ടുകാർ. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് ഭക്ഷണം കഴിച്ചശേഷം എടിഎം ലേക്കുള്ള വഴിമദ്ധ്യേ രക്തം ഛർദ്ദിച്ചും, വായിൽ നിന്നും നുരയും പതയും വന്ന് അ,ന്ത,രി,ച്ച,ത്. വഴിയരികിൽ സ്കൂട്ടറിൽ തളർന്നിരിക്കുന്ന അവസ്ഥയിൽ ശശീന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മ,ര,ണ,മെ,ത്തു,കയായിരുന്നു. സ്വാഭാവിക ഹൃദയാഘാതം എന്ന് കരുതി മൃതശരീരം പരിശോധന ചെയ്യാതെ വീട്ടുകാർക്ക് വിട്ടു നൽകിയെങ്കിലും ശശീന്ദ്രൻ്റെ രണ്ടാം ഭാര്യയും അമ്മയും ഉൾപ്പെടെയുള്ളവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയതോടെ സംസ്കരിക്കാൻ ആയി വീട്ടിൽ എത്തിച്ച മൃതശരീരം തിരികെ ആശുപത്രിയിലേക്ക് പോലീസ് എത്തിക്കുകയായിരുന്നു.സംഭവത്തിൽ വീട്ടിലുണ്ടായ ശശീന്ദ്രൻ്റെ ഏക മകനും ഡോക്ടറുമായ മയൂർനാഥ് മാത്രമാണ് ഭക്ഷണം കഴിക്കാതിരിക്കുന്നത്. അടുത്തിടെ കുടൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ മയൂർ കഴിച്ചിരുന്നുള്ളൂ എന്ന് പോലീസിനോട് പറഞ്ഞിരുന്നു. ഇത് സംശയത്തിന് ഇട നൽകി. പിന്നീട് ശശീന്ദ്രൻ്റെ സംസ്കാരത്തിന് പിന്നാലെ മയൂർ നാഥിനെ ചോദ്യംചെയ്തപ്പോഴാണ് അരും കൊലയുടെ ചുരുളഴിയുന്നത്. കൊ,ല,പാ,ത,ക ശേഷം മയൂർനാഥ് ഒന്നുമറിയാത്തപോലെ നില കൊണ്ടെങ്കിലും പോലീസ് കുരുക്ക് മുറുകി. ശശീന്ദ്രൻ്റെ മ,ര,ണാ,ന,ന്തര റിപ്പോർട്ടിൽ വിഷം ഏതെന്ന് തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണ് വിദഗ്ധമായ ഒരു കൊലപാതക സാധ്യത തെളിഞ്ഞു വന്നത്.
വീടിന് മുകളിലെ നിലയിൽ മയൂർ ആയുർവേദ ലാബ് സജ്ജീകരിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലിൽ ആദ്യം പിടിച്ചു നിന്നെങ്കിലും ഒടുവിൽ മയൂർനാഥ് കുറ്റം സമ്മതിച്ചു. അച്ഛനെയാണ് കൊ,ല്ലാ,ൻ ഉദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാൻ ഉദ്ദേശമില്ലായിരുന്നു. പൊലീസ് കസ്റ്റഡിയിൽ മയൂർ വെളിപ്പെടുത്തിയത് ഇങ്ങനെ. അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായി തനിക്കുണ്ടായിരുന്ന പകയാണ് കടലക്കറിയിൽ വിഷം ചേർത്ത് അച്ഛനെ കൊ,ല,പ്പെ,ടു,ത്താനുള്ള ആസൂത്രണത്തിലേക്ക് നയിച്ചതെന്ന് മയൂർനാഥ് പറഞ്ഞു. ശശീന്ദ്രനും ആദ്യഭാര്യ ബിന്ദുവിനും പിറന്ന കുട്ടിയാണ് മയൂർനാഥ്. 15 വർഷം മുൻപ് മയൂർനാഥിൻ്റെ കഴുത്തിൽ ഒരു മുഴയുണ്ടായി.ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം തല അല്പം ചരിച്ചു വച്ചാണ് ഡോക്ടർമാർ മുറിവ് കെട്ടി വീട്ടിലേക്ക് അയച്ചത്. ഈ കാഴ്ചകണ്ട് ബിന്ദുവിന് കടുത്ത മനപ്രയാസം ഉണ്ടായി. മകൻ്റെ അവസ്ഥകണ്ട് വിഷമം സഹിക്കവയ്യാതെ മണ്ണെണ്ണയൊഴിച്ച് ബിന്ദു സ്വയം തീകൊളുത്തിയെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷത്തിനുള്ളിൽ അച്ഛൻ മറ്റൊരു വിവാഹം ചെയ്തതോടെ മയൂർനാഥ് കടുത്ത മാനസിക സങ്കർഷത്തിലായി. പഠിക്കാൻ മിടുക്കനായിരുന്ന മയൂർനാഥിന് എംബിബിഎസ് സീറ്റ് ലഭിച്ചെങ്കിലും ആയുർവേദത്തിൽ ഉപരിപഠനം ആണ് തെരഞ്ഞെടുത്തത്.ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം നടത്തി കണ്ടെത്താൻ വീടിന് മുകളിൽ ഒരു ലാബും സജ്ജമാക്കി. ഈ ലാബിന് വേണ്ടി ഇടയ്ക്കിടെ മയൂർനാഥ് പണം ആവശ്യപ്പെട്ട് കൊണ്ടിരുന്നത് വീട്ടിൽ വലിയ വഴക്കിനു കാരണമായിരുന്നതായും പോലീസ് പറയുന്നു. ഒടുവിൽ അച്ഛനെ വകവരുത്താൻ ഡോക്ടർ മയൂർ ഓൺലൈനിൽ രാസവസ്തുക്കൾ വാങ്ങി വിഷം തയ്യാറാക്കുകയായിരുന്നുവെന്നാണ് മൊഴി. ഇതാകട്ടെ പരിശോധനയിൽ പോലും കണ്ടുപിടിക്കാൻ പറ്റാത്തതും. പോലീസിൻ്റെ കൃത്യമായ ഇടപെടലാണ് മയൂരിനെ ഒടുവിൽ കുടുക്കിയത്.
@All rights reserved Typical Malayali.
Leave a Comment