ഇതിനാണോടാ പൊന്നേ നീ റ്റാറ്റ പറഞ്ഞ് പോയത് വെള്ളത്തുണിയില്‍ പൊതിഞ്ഞ മകനെ കെട്ടിപ്പിടിച്ചു കരഞ്ഞ് സ്‌നേഹയും ശ്യാമും വാവിട്ടു നിലവിളിച്ച് പ്രിയപ്പെട്ടവരും
വിവാഹയാത്ര ദുരന്തയാത്രയായി; അപകടം എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ
തൃശൂരിൽ ആറാട്ടുപുഴയിൽ കാർ അപകടത്തിൽപ്പെട്ട് മരിച്ചത് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും. വിവാഹാവശ്യത്തിനായി പോകുന്നതിനിടെ കാർ പുഴയിലേക്കു മറിഞ്ഞാണ് മൂന്നുപേർക്കു ജീവൻ നഷ്ടമായത്.
പുഴയിലേക്ക് മറിഞ്ഞ കാർ കരയ്ക്കു കയറ്റാനുള്ള ശ്രമം.കാർ അപകടത്തിൽ മരിച്ചത് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും.തൃശൂർ ആറാട്ടുപുഴയിലാണ് സംഭവം.ഒല്ലൂർ ചീരാച്ചി സ്വദേശികളാണ് മരിച്ചത്.ആറാട്ടുപുഴ മന്ദാരംകടവിൽ കാർ പുഴയിലേക്കു മറിഞ്ഞു മൂന്നുപേർക്ക് ജീവൻ നഷ്ടമായത് വിവാഹാവശ്യത്തിനായി പോകുന്നതിനിടെ. ആറു വയസുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുബത്തിലെ മൂന്നു പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഒല്ലൂർ ചീരാച്ചി യശോറാം ഗാർഡൻസിൽ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകൻ സമർഥ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.വിവാഹാവശ്യത്തിനായി കുടുംബസമേതം റിസേർട്ടിലേയ്ക്ക് യാത്ര ചെയ്യവെ ആണ് അപകടം സംഭവിച്ചത്. രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ, മകൻ ശരത്ത്, കൊച്ചുമകൻ സമർഥ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ആറാട്ടുപുഴ പാലത്തിന് അടിയിലൂടെയുള്ള എളുപ്പവഴിയിലൂടെ റിസോർട്ടിലേയ്ക്ക് പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുത്തപ്പോഴാണ് നിയന്ത്രണം വിട്ട് കാർ പുഴയിലേക്ക് മറിഞ്ഞത്. രാജേന്ദ്ര ബാബു ആണ് കാർ ഓടിച്ചിരുന്നത്.
ചേർപ്പ് പോലീസും ഇരിങ്ങാലക്കുട ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പതിനഞ്ചടി താഴ്ചയിലേക്ക് വീണ കാറിൽ നിന്നും ആളുകളെ സാഹസികമായാണ് പുറത്തെടുത്തതെന്ന് ദൃക്സാക്ഷി പറഞ്ഞു. എതിരെ വാഹനം വരുന്നതുകണ്ട് ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നു ദൃക്സാക്ഷി സംശയം പ്രകടിപ്പിച്ചു. പതിനഞ്ചടി താഴ്ചയുള്ളതിനാൽ വാഹനം കണ്ടെത്താൻ ബുദ്ധിമുട്ടു നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്ര ബാബുവിൻ്റെ മകൻ ശരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
@All rights reserved Typical Malayali.
Leave a Comment