മകനെ പോലെ ചേര്‍ത്തു പിടിച്ചു ആ കണ്ണുകള്‍ നിറഞ്ഞൊഴുകി അനാഥാലയത്തില്‍ ടിപി മാധവനെ കാണാന്‍ വന്ന നടനെ കണ്ടോ

വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരുകാലത്ത് സജീവമായി നിന്ന താരമായിരുന്നു ടിപി മാധവന്‍. നെഗറ്റീവ് വേഷങ്ങളും വഴങ്ങുമെന്ന് അദ്ദേഹം തെളിയിത്തിരുന്നു. മിനിസ്‌ക്രീനിലുമൊക്കെയായി തിളങ്ങിയ അദ്ദേഹം അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ്. ഹരിദ്വാര്‍ യാത്രയ്ക്കിടയില്‍ സ്‌ട്രോക്ക് വന്നതോടെ വിശ്രമത്തില്‍ കഴിയുകയാണ് അദ്ദേഹം. പത്തനാപുരത്തെ ഗാന്ധിഭവനിലാണ് അദ്ദേഹം ഇപ്പോള്‍. മകനെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. സിനിമയില്‍ സജീവമായതോടെയായിരുന്നു കുടുംബജീവിതത്തില്‍ താളപ്പിഴ സംഭവിച്ചത്. വിവാഹമോചനത്തെക്കുറിച്ചുള്ള ടിപി മാധവന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജെബി ജെങ്ഷനനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.എന്റെ ജീവിതത്തിലെ കാര്യങ്ങള്‍ ചില സിനിമകളിലൊക്കെ വന്നിട്ടുണ്ട്. എന്നേക്കാളും സമ്പന്നയായൊരു കുടുംബത്തിലെ സ്ത്രീയെ ആയിരുന്നു ഞാന്‍ വിവാഹം ചെയ്തത്. നാച്ചുറലി എല്ലാ അച്ഛനമ്മമാരും അങ്ങനെ ആലോചിക്കുമായിരിക്കാം. പെണ്ണ് കാണാന്‍ പോലും ഞാന്‍ പോയിരുന്നില്ല. കണ്ടിരുന്നുവെങ്കില്‍ ചിലപ്പോള്‍ കല്യാണം കഴിക്കില്ലായിരിക്കാം. തൃശ്ശൂരിലെ ഒരു വലിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു അവര്‍. യൂണിയന്‍ ലീഡേഴ്‌സൊക്കെയായി അവര്‍ മീറ്റിംഗ് കൂടുമായിരുന്നു. അന്ന് അച്യുതാനന്ദനും കരുണാകരനൊക്കെയായിരുന്നു യൂണിയന്‍ ലീഡേഴ്‌സ്.
കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സിനിമയില്‍ അഭിനയിക്കുന്നോ എന്ന് ചോദിച്ച് അവരെനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചു. ഞാന്‍ അഭിനയിക്കാന്‍ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് അത് എന്റെ കൈയ്യിലേക്ക് കിട്ടിയത്. ഇന്ന് എന്റെ മകനൊരു സിനിമാസംവിധായകനാണ്. അക്ഷയ് കുമാറിനെ നായകനാക്കി എയര്‍ലിഫ്റ്റ് സംവിധാനം ചെയ്ത രാജകൃഷ്ണന്‍ എന്റെ മകനാണ്. എനിക്ക് വേണ്ടി അവന്‍ പകരം വീട്ടിയത് പോലെയായി.

ഞാന്‍ സ്ട്രയിറ്റ് ഫോര്‍വേഡാണ്. രണ്ടുവട്ടം ആലോചിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ജ്യോതിഷത്തില്‍ വിശ്വാസമുണ്ട്. അതേപോലെ വാരഫലം കൃത്യമായിരുന്ന് വായിക്കാറുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. വിവാഹമോചനം കഴിഞ്ഞിട്ടിപ്പോള്‍ 30 വര്‍ഷമായെന്നുമായിരുന്നു ജെബി ജെങ്ഷനില്‍ ടിപി മാധവന്‍ പറഞ്ഞത്.തനിക്ക് ഒരു വയസുള്ളപ്പോഴാണ് അച്ഛനും അമ്മയും ഡിവോഴ്‌സായതെന്നായിരുന്നു ടിപി മാധവന്റെ മകനായ രാജകൃഷ്ണന്‍ പറഞ്ഞത്. അമ്മയാണ് ഞങ്ങളെ വളര്‍ത്തിയത്. പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയോട് താല്‍പര്യം തോന്നിയത്. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണത്. ഷൂട്ടിനായി കേരളത്തിലേക്ക് വന്നതിനെക്കുറിച്ചും അദ്ദേഹം മുന്‍പ് സംസാരിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *