2 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതെ ആയി എന്നു പരാതി അന്വേഷിച്ച പോലീസ് കണ്ടെത്തിയത്
2 മാസം പ്രായമുള്ള കുഞ്ഞിനെ ടെഡി ബെയറിനെ പോലെ കുളിപ്പിച്ച സഹോദരിമാർ, ബക്കറ്റിലെ വെള്ളത്തിൽ വീണു കുഞ്ഞിന് ദാ.രു.ണാദ്യം.. മധ്യപ്രദേശിലെ നര്മദാപുരത്താണ് ഹൃദയത്തെ നുറുക്കുന്ന സംഭവം നടന്നത്. നാലും ആരും വയസുള്ള സഹോദരിമാർ ചേർന്നാണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ കാണാതെ കുളിപ്പിച്ചത്. കുളിപ്പിക്കുന്നതിനിടയിലാണ് ബക്കറ്റിൽ വീണ കുഞ്ഞു വെള്ളത്തിൽ മുങ്ങി മ.രി.ച്ച.ത്. മ.ര.ണ.ത്തിൽ മറ്റു ദു.രൂ.ഹ.തകൾ ഒന്നും ഇല്ല എന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് പിഞ്ചു കുഞ്ഞിനെ കാണാതാകുന്നത്.ഏറെ തിരച്ചിൽ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താത്തിനെ തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. സംഭവ ദിവസം ഒരു ഭിക്ഷക്കാരി വീട്ടിൽ എത്തിയിരുന്നതിനാൽ അവർ കുഞ്ഞിനെ എടുത്തുകൊണ്ട് പോയോ എന്ന സംശയിച്ചതിനാൽ ആണ് പോലീസിൽ എത്രയും പെട്ടെന്ന് വിവരമറിയിച്ചത്. ഇതിനിടയിൽ ആണ് വീട്ടിലെ കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞിനെ മ.രി.ച്ച നിലയിൽ കണ്ടെത്തുന്നത്.. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം നടത്തി. സഹോദരിമാരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിനു ശേഷമാണ് കുഞ്ഞിന് അപകടം സംഭവിച്ചെന്ന് വ്യക്തമായത്.
അടുക്കളയിൽ ‘അമ്മ പാചകം ചെയ്യുമ്പോൾ കളിച്ചുകൊണ്ടിരുന്ന ഇരുവരും ഒരു ടെഡി ബെയറിനെ കുളിപ്പിക്കുകയും ഉണക്കാൻ വെക്കുകയും ചെയ്തു. എന്നാൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനേയും ഇത്പോലെ കുളിപ്പിക്കാമെന്ന് കരുതി ബക്കറ്റിന്റെ അടുക്കൽ കുളിപ്പിക്കാൻ കൊണ്ട് വന്നപ്പോഴാണ് കൈയിൽ നിന്നും വഴുതി ബക്കറ്റിലെ വെള്ളത്തിൽ വീണത്. പേടിച്ചുപോയി ഇവർക്ക് കുഞ്ഞിനെ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ ബക്കറ്റിനെ അടപ്പുകൊണ്ട് മൂടി ഓടിപ്പോവുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment