ആൾക്കൂട്ടത്തിൽ ജീവിച്ച നേതാവ്; നിറഞ്ഞ കണ്ണുമായി വീട്ടിലെത്തുന്നവർ മടങ്ങുന്നത് ഹൃദയം നിറഞ്ഞ്; ഉമ്മൻചാണ്ടി നാടിന്‍റെ നേതാവായത് ഇങ്ങനെ
ആൾക്കൂട്ടത്തിൽ ജീവിച്ച നേതാവ്; നിറഞ്ഞ കണ്ണുമായി വീട്ടിലെത്തുന്നവർ മടങ്ങുന്നത് ഹൃദയം നിറഞ്ഞ്; ഉമ്മൻചാണ്ടി നാടിന്‍റെ നേതാവായത് ഇങ്ങനെ.പുതുപ്പള്ളിയിലെ വീട്ടിൽ എത്തിയിരുന്ന ഉമ്മൻചാണ്ടി രാത്രിയിൽ നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. മുഖ്യമന്ത്രി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും തിരക്കിൽ നിന്നൊഴിഞ്ഞ് രാത്രിയിൽ ഇദ്ദേഹം വിശ്രമിച്ചിരുന്നത് ഈ നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു.കോട്ടയം: ആൾക്കൂട്ടത്തിൽ ജീവിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. ആൾക്കൂട്ടത്തിൽ നിന്ന് ഊർജം സംഭരിച്ച് ആ ഊർജം സാധാരണക്കാരിലേയ്ക്കു പകർന്നു നൽകുകയായിരുന്നു ഉമ്മൻചാണ്ടി. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിൽ നിന്ന് ഉദിച്ചുയർന്ന താരകം കേരളത്തിന്‍റെ സ്വന്തമായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഉമ്മൻചാണ്ടി ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നതും കാത്ത് നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേർന്നിരുന്നത്. അടുത്തകാലം വരെയും ഉമ്മൻചാണ്ടിയെ കാത്ത് ആളുകൾ വീടിനുമുന്നിൽ കാവൽ നിൽക്കുമായിരുന്നു.
പുതുപ്പള്ളിയിലെ വീട്ടിൽ എത്തിയിരുന്ന ഉമ്മൻചാണ്ടിയുടെ താമസം രാത്രിയിൽ നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും തിരക്കിൽ നിന്നൊഴിഞ്ഞ് രാത്രിയിൽ ഇദ്ദേഹം വിശ്രമിച്ചിരുന്നത് ഈ നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു.
നിലവൽ കോട്ടയം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റും പള്ളം ബ്ലോക്ക് പഞ്ചായത്തംഗവുമായ സിബി ജോൺ കൊല്ലാടായിരുന്നു ഇദ്ദേഹത്തെ റെയിൽവേ സ്‌റ്റേഷനിൽനിന്ന് കൂട്ടിക്കൊണ്ടുവന്നിരുന്നതും നാട്ടകം ഗസ്റ്റ് ഹൗസിൽ എത്തിക്കുന്നതും.ലോകത്തിന്‍റെ ഏതു കോണിലാണെങ്കിലും ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിൽ എത്തുന്നതും പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥന നടത്തുന്നതും ഉമ്മൻചാണ്ടിയുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. തന്‍റെ സങ്കടങ്ങൾ എല്ലാം പുതുപ്പള്ളി പുണ്യാളന്‍റെ മുന്നിൽ അർപ്പിക്കാൻ ഉമ്മൻചാണ്ടി എത്തിയിരുന്നതിനു സമാനമായി, ഉമ്മൻചാണ്ടിയ്ക്കു മുന്നിൽ തങ്ങളുടെ സങ്കടം അറിയിക്കുന്നതിനു വേണ്ടി നാടെന്നും പുതുപ്പള്ളിയിലേയ്ക്ക് ഒഴുകിയെത്തിയിരുന്നു. ഇത്തരത്തിൽ ഒരു ജനകീയനായ നേതാവിനെയാണ് കേരളത്തിന് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment