ആ സിനിമയിൽ നായകനായി എത്തിയ മനോജുമായി ഉർവശി പ്രണയമായി ..എന്നാൽ ദിലീപിന് അന്ന് പരിഭവം 3000 രൂപ മാത്രം കിട്ടിയതിൽ …വിജി തമ്പി
മലയാളത്തിന്റെ പ്രിയപ്പെട്ട നടീ-നടന്മാരാണ് ഉർവ്വശിയും മനോജ് കെ ജയനും. സിനിമ പ്രവർത്തനത്തിനിടെ കണ്ട് മുണ്ടുകയും പ്രണയത്തിലാകുകയും ചെയ്ത ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ഏതാനും വർഷങ്ങള്‍ക്ക് ശേഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിയുകയും ചെയ്തു. ഇപ്പോഴിതാ മനോജ് കെ ജയനും ഉർവശിയും പ്രണയത്തിലാകാന്‍ കാരണമായ തന്റെ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് വിജി തമ്പി. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നതാണ് ആ ചിത്രം. ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരിക്കുന്നത് മനോജ് കെ ജയനേയാണ്. ആ സമയമായപ്പോഴേക്കും അദ്ദേഹം ഒരു നായക ലെവലിലേക്ക് എത്തിയിരുന്നു. നായകനോടൊപ്പം കുറേ കൂട്ടുകാരുണ്ട്. ഇടവേള ബാബു, നന്ദു, യദുകൃഷ്ണ തുടങ്ങിയവരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്.
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നതാണ് ആ ചിത്രം. ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരിക്കുന്നത് മനോജ് കെ ജയനേയാണ്. ആ സമയമായപ്പോഴേക്കും അദ്ദേഹം ഒരു നായക ലെവലിലേക്ക് എത്തിയിരുന്നു. നായകനോടൊപ്പം കുറേ കൂട്ടുകാരുണ്ട്. ഇടവേള ബാബു, നന്ദു, യദുകൃഷ്ണ തുടങ്ങിയവരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്.
ഒരു പയ്യനേക്കൂടി വേണമായിരുന്നു. ആ സമയത്ത് ഉർവശിയാണ്. ആലുവയില്‍ നല്ലൊരു പയ്യനുണ്ട്, നന്നായി മിമിക്രിയൊക്കെ അവതരിപ്പിക്കും. നിലവില്‍ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറയുന്നത്. ഉർവശി പറഞ്ഞത് പ്രകാരം ഞാന്‍ വിളിക്കുന്ന ആ പയ്യനാണ് ദിലീപ്. സൈന്യം എന്ന സിനിമ കഴിഞ്ഞതിന് ശേഷം ദിലീപ് വരുന്ന സിനിമയാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ടെന്നും സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംവിധായകന് പറയുന്നു.
ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് മനോജും ഉർവശിയും തമ്മിലുള്ള പ്രേമം ആരംഭിക്കുന്നത്. ഉർവശി ചിത്രത്തിന്റെ നിർമ്മാതാവും നായികയുമാണ്. മനോജ് നായകനും. പ്രേമം ആരംഭിക്കുകയും സിനിമ കഴിയുന്നത് കൂടെ അവർ കല്യാണം കഴിക്കുകയും ചെയ്തു. മുപ്പത് ദിവസത്തോളം ഷൂട്ടിങ്ങായിരുന്നു ആ ചിത്രത്തിന് ഉണ്ടായിരുന്നത്. ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം എല്ലാവരും പോകാന്‍ ഒരുങ്ങുകയാണ്. അവസാന ദിവസം വരെ സെറ്റില്‍ ദിലീപ് ഉണ്ടായിരുന്നു. അദ്ദേഹം സെറ്റില്‍ വെച്ച് മിമിക്രിയും തമാശയുമൊക്കെ നന്നായി കാണിക്കുമായിരുന്നു. ഇന്നസെന്റിനെ അനുകരിക്കലാണ് പ്രധാന പണി. ജനാർദ്ദനന് ചേട്ടനേയും അനുകരിക്കും. എന്നാല്‍ അദ്ദേഹത്തിന് അത് ഇഷ്ടമല്ല. അങ്ങനെ ഷൂട്ട് എല്ലാം കഴിഞ്ഞ് പോകാനിരിക്കുമ്പോള്‍ ദിലീപ് കണ്ണൊക്കെ നിറഞ്ഞുകൊണ്ട് എന്റെ അരികിലേക്ക് വരുന്നു. ‘തമ്പിച്ചേട്ടാ എനിക്ക് വലിയ വിഷമം ഉണ്ട്. മുപ്പത് ദിവസമായി ഞാന്‍ ഇവിടെ വന്നിട്ട്. എനിക്ക് 3000 രൂപ മാത്രമാണ് തന്നത്’ എന്ന് അവന് പറഞ്ഞു. കഷ്ടമായിപ്പോയി എന്ന് എനിക്കും അറിയാം. ഉടന്‍ തന്നെ ഞാന്‍ ഉർവശിയെ വിളിച്ചു. അവർ പറഞ്ഞിട്ടാണല്ലോ കാസ്റ്റ് ചെയ്യുന്നത്.
ന്യായമായ പ്രതിഫലം കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉർവശിയും ആ വിവരം അറിഞ്ഞില്ലായിരുന്നു. അവർ ഉടന്‍ തന്നെ പ്രൊഡക്ഷന്‍ ടീമിനെ വിളിച്ച് അർഹമായ തുക നല്കാന് പറഞ്ഞു. അത് എത്രയെന്ന് ഞാന്‍ പറയുന്നില്ല. ദിലീപ് എന്തായാലും സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും പോയതെന്നും വിജി തമ്പി കൂട്ടിച്ചേർക്കുന്നു.
@All rights reserved Typical Malayali.
Leave a Comment