ചന്ദ്ര സീരിയൽ ഷൂട്ടിംഗ് തിരക്കിലേക്ക് കുഞ്ഞിൻ്റെ മുഴുവൻ കാര്യം നോക്കുന്നതും ടോഷ് അതൊരു ഭാഗ്യമെന്ന് താരം.

വാവയുടെ പേര് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം അമ്മയും അപ്പയും എനിക്ക് 6 മാസം ആയപ്പോഴേക്ക് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു ചന്ദ്ര.ഒരു സ്ത്രീയ്ക്ക് ഏറ്റവും വേണ്ടുന്ന കാര്യം കുടുംബത്തിന്റെ പിന്തുണയാണ്; അക്കാര്യത്തിൽ ഞാൻ ഏറെ ഭാഗ്യവതിയാണ്.മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം സുജാത ആണിപ്പോൾ ചന്ദ്ര ലക്ഷ്മൺ. കുറച്ചുനാൾ മുമ്പേയാണ് ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി വന്നെത്തിയത്. പ്രസവത്തിന് കുറച്ചുദിവസങ്ങൾ മുൻപ് വരെ ചന്ദ്ര അഭിനയത്തിൽ സജീവമായിരുന്നു. പ്രസവത്തിനു ശേഷം അധികം വൈകാതെ തന്നെ അഭിനയത്തിലേക്ക് മടങ്ങി എത്തുകയും ചെയ്തു. പ്രസവസമയത്തും അതിനു മുൻപും കുടുംബത്തിൽ നിന്നും കിട്ടിയ പിന്തുണയേകുറിച്ച് പറയുകയാണ് ചന്ദ്ര.കുഞ്ഞുണ്ടായ ശേഷമുള്ള ജീവിതം അടിപൊളിയാണ്. പിന്നെ ശരിക്കും ബിസിയാണ്. കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതിന്റെ ഇടയിൽ വർക്കും , കുഞ്ഞിന്റെ ഒപ്പമുള്ള ചിരിയും കളിയും എല്ലാം കൊണ്ടുപോകും. പിന്നെ മൾട്ടി ടാസ്ക്കിങ് എന്ന് പറഞ്ഞാൽ ശരിക്കും മൾട്ടി ടാസ്ക്കിങ് ആയി മാറിയിട്ടുണ്ട്. വാവ വന്ന ശേഷം തനിക്ക് വലിയ ടെൻഷൻ ഇല്ലെന്നു പറയുകയാണ് ടോഷ്. ലൊക്കേഷനിൽ മോനെയും കൊണ്ട് പോകാം കുഞ്ഞു കരഞ്ഞാൽ ആ കരച്ചിൽ നമ്മൾക്ക് മാറ്റാൻ കഴിയും, അതിനു മുൻപ് ചന്ദ്ര ഷോട്ടിന് പോകുമ്പോൾ നല്ല ടെൻഷൻ ആയിരുന്നു. ക്ഷീണം ഉണ്ടോ, തല ചുറ്റുമോ എന്നൊക്കെ ആയിരുന്നു പേടി. ആ ടെൻഷൻ നമ്മള്ക്ക് മാറി.

പ്രെഗ്നന്റ് ആയി കഴിഞ്ഞപ്പോൾ തന്നെ തീരുമാനിച്ചിരുന്നു, വാവ വരുന്നതുകൊണ്ട് വർക്ക് ചെയ്യാതെ മാറി നിൽക്കില്ല എന്നത്. പക്ഷെ അതിനു വലിയ ഒരു സപ്പോർട്ടിങ് സിസ്റ്റം എനിക്ക് ഉണ്ട്. ടോഷേട്ടൻ, അദ്ദേഹത്തിന്റെ പേരന്റ്സ്. പിന്നെ എന്റെ കുടുംബം എല്ലാവരും എനിക്ക് ഭയങ്കര സപ്പോർട്ട് തന്നെ ആയിരുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പിന്തുണ കിട്ടുക എന്നത് വലിയ കാര്യം തന്നെയാണ് അത് ഇല്ലാതെ ആകുമ്പോഴാണ് പല ഇടത്തും മാറി നിക്കേണ്ടി വരുന്നത്. ഞാൻ അക്കാര്യത്തിൽ ഭയങ്കര ഭാഗ്യവതിയാണ്. എനിക്ക് ഒരു ആറുമാസം ഒക്കെ ആയപ്പോഴേക്കും അപ്പയും അമ്മയും ഇങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്തു. ടോഷേട്ടൻ പിന്നെ ഫുൾ ടൈം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.വാവയുടെ പേര് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം തന്നെ ആയിരുന്നു. കുറെ പേരുകൾ സേർച്ച് ചെയ്തു അതിൽ നിന്നും മൂന്നുനാലെണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്തു. ഈ പേര് മതി എന്ന് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം ആണ്. വാവയുടെ കാലിൽ എന്റെ കാലിൽ ഉപയോഗിച്ചിരുന്ന തളയാണ് ഉപയോഗിക്കുന്നത് എന്നും ചന്ദ്ര പറയുന്നു. കല്യാണ സമയത്തു പുരുഷന്മാർ കാലുപിടിക്കും അത് കഴിഞ്ഞു മുഴുവനും പെണ്ണുങ്ങൾ കാല് പിടിക്കണ്ട അവസ്ഥയാണ്. ഞങ്ങളുടെ അവസ്ഥയിൽ അല്ല കേട്ടോ. ഞങ്ങളുടെ കാര്യത്തിൽ മിക്സഡ് ആയതുകൊണ്ട് കുഴപ്പം ഒന്നുമില്ല.
ടോഷേട്ടൻ ചെയ്ത ഒരു കാര്യം എനിക്ക് ജീവിതത്തിൽ മറക്കാൻ ആകില്ല. വാവയുടെ ആദ്യ ബാത്ത് കൊടുക്കുന്നത് ടോഷേട്ടൻ ആണ്. ഞങ്ങൾ വാവയ്ക്ക് ഒരു ആയയെ ഒന്നും വച്ചിട്ടില്ല. ആദ്യം മുതൽ തന്നെ അങ്ങനെ ആയിരുന്നു. പുറത്തുനിന്നും ആരെയും വെയ്ക്കണ്ട എന്ന് തീരുമാനിച്ചിരുന്നു.- ചന്ദ്ര പറയുന്നു.അഭിമുഖത്തിന്റെ ഇടയിൽ വളരെ രസകരമായ ഒരു കാര്യം കൂടി ചന്ദ്രയും ടോഷും പങ്കു വച്ചു. പ്രസവത്തിനു ശേഷം ഉയരം കുറയുന്നുണ്ടോ എന്ന് ചന്ദ്രക്ക് സംശയം എന്ന കാര്യമാണ് ഇരുവരും ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *